സ്വർണം ഇപ്പോൾ വാങ്ങണോ? അതോ ഇതൊരു ട്രാപ്പാണോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെ

സ്വർണവിലയിൽ വലിയ ഇടിവാണ് സംഭവിക്കുന്നത്. കഴിഞ്ഞ മാസം 1.11 ലക്ഷം ഉണ്ടായിരുന്ന പവൻ വില നിലവിൽ 1.04 ലക്ഷത്തിലാണ് തുടരുന്നത്. പശ്ചിമേഷ്യൻ സംഘർഷവും എണ്ണവില കുതിച്ചുകയറിയതുമെല്ലാമാണ് സ്വർണവില താഴേക്ക് പോകാൻ കാരണമായത്.

അതേസമയം ദീപാവലിക്ക് തൊട്ട് മുൻപുള്ള ഈ വിലയിടിവ് ആഭരണപ്രേമികൾ ആഘോഷമാക്കുന്നുണ്ട്. ഉപഭോക്താക്കൾ ധാരാളമായി ജ്വല്ലറികളിൽ എത്തുന്നുണ്ടെന്നും സ്വർണം വാങ്ങുന്നുണ്ടെന്നും ജ്വല്ലറി ഉടമകൾ പറയുന്നു. എന്നാൽ വില കുറഞ്ഞെന്ന് കരുതി ഇപ്പോൾ ഇത്തരത്തിൽ വാങ്ങാൻ തിടുക്കം കാട്ടേണ്ടതുണ്ടോയെന്നാണ് പ്രധാന ചോദ്യം. നിക്ഷേപകരും ഈ സമയത്ത് സ്വർണത്തിൽ നിക്ഷേപിക്കണോ അതോ കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കേണ്ടതുണ്ടോ? വിശദമായി നോക്കാം

goldratenew2-

അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 5600 ഡോളർ വരെ എത്തിയ സ്വർണമാണ് നിലവിൽ 3900 ഡോളറിൽ വ്യാപാരം നടത്തുന്നത്. ക്രൂഡ് വില ഡോളർ മൂല്യം ഉയർത്തിയതും യുഎസ് ബോണ്ട് യീൽഡിലുണ്ടായ വർധനവും പണപ്പെരുപ്പ ആശങ്കകളുമെല്ലാമാണ് സ്വർണവിലയിലെ കുതിപ്പിന് തടയിട്ടത്. അതേസമയം ഇപ്പോൾ സ്വർണത്തിന് ഇടിവുണ്ടായെന്ന് കരുതി ഇനിയും വലിയ തിരുത്തലിന് സാധ്യതയുണ്ടെന്ന് കണക്കാക്കാൻ സാധിക്കില്ല. അതുപോലെ തന്നെ ഉയർന്ന നിലയിൽ നിന്നും കൂപ്പ് കുത്തിയ സ്വർണം പെട്ടെന്ന് തന്നെ തിരിച്ചുകയറുമെന്നും കണക്കാക്കേണ്ടതില്ല.

സ്വർണവിലയെ മുകളിലേക്ക് നയിച്ചതിൽ കേന്ദ്രബാങ്കുകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഡോളറിന് പകരം കരുതൽ ശേഖരത്തിലേക്ക് കൂടുതലായി സ്വർണം കൂട്ടിച്ചേർത്തതാണ് വില ഉയരാൻ കാരണമായത്. സ്വർണം ഇപ്പോഴും കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് സ്വർണത്തിന് അനുകൂല അന്തരീക്ഷമൊരുക്കം.

എന്നാൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളാകും സമീപഭാവിയിൽ സ്വർണവിലയെ വലിയ തോതിൽ സ്വാധീനിക്കുക. ഡിസംബറിൽ യു.എസ് ഫെഡ് പലിശ നിരക്ക് ഉയർത്തിയാൽ അത് സ്വർണത്തിന് തിരിച്ചടിയാകും. പശ്ചിമേഷ്യൻ സംഘർഷം അയയുകയും ഡോളർ മൂല്യം കുറയുകയും ചെയ്താൽ അത് സ്വർണത്തിന് തിിച്ചുകയറനുള്ള വഴിയൊരുക്കും.

അടുത്ത ദീപാവലിക്ക് വില കത്തിക്കയറുമോ?

കഴിഞ്ഞ വർഷം ദീപാവലിക്ക് ഒരു പവൻ സ്വർണം വാങ്ങിയവരെ സംബന്ധിച്ച് ഇത്തവണ 10,000 രൂപയെങ്കിലും ലാഭം ഉണ്ടായിട്ടുണ്ടാകും. ഈ ദീപാവലിക്ക് നിങ്ങൾ സ്വർണം വാങ്ങിയാൽ അടുത്ത ദീപാവലിക്ക് എന്തായാലും അതിനേക്കാൾ ലാഭം ഉണ്ടാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2027 ദീപാവലി ആകുമ്പോഴേക്കും സ്വർണം ഔണ്‍സിന് 4750 ഡോളർ ആകുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

സ്വർണം വാങ്ങാൻ മികച്ച സമയമാണോ?

ദീർഘകാല നിക്ഷേപം നടത്തുന്നവർ കൃത്യമായി ഒരു സമയത്തിനായി കാത്തിരിക്കുന്നതിന് പകരം കൂടുതൽ പണം ഇറക്കാതെ ഘട്ടംഘട്ടമായി സ്വർണം വാങ്ങുന്നതായിരിക്കും മികച്ചത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിപണിയിൽ സംഭവിക്കാനിരുന്ന അപകട സാധ്യതകൾ കൂടി നിക്ഷേപകർ പരിഗണിക്കണമെന്നും വിദഗ്ധർ പറയുന്നു.

ധൃതിപിടിച്ച് വിൽക്കല്ലേ

അതേസമയം പഴയ സ്വർണം വിൽക്കാനുള്ളവർ അൽപം കൂടി കാത്തിരിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വില ഉയരുകയാണ്. ധൃതി കാണിക്കാതിരുന്നാൽ അൽപം കൂടി ലാഭത്തിൽ വിൽക്കാമെന്നാണ് ഇവരുടെ ഉപദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma