Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇപ്പോൾ വാങ്ങി വെയ്ക്കേണ്ടതുണ്ടോ? ഇല്ലെങ്കിൽ വില പിടിവിടുമോ? വിദഗ്ധൻ പറയുന്നു

ഇന്ത്യയിൽ വീണ്ടും സ്വർണവില ചർച്ചകളുടെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. സ്വർണത്തിന്മേലുള്ള എക്സൈസ് ഡ്യൂട്ടി/ഇറക്കുമതി തീരുവ വർധിപ്പിച്ചതും അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും ചേർന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണവില കുത്തനെ ഉയർന്നു. വിവാഹസീസൺ അടുത്തിരിക്കെ ഈ വർധന സാധാരണ കുടുംബങ്ങളെയും ഇടത്തരക്കാരെയും കൂടുതൽ ആശങ്കപ്പെടുത്തുകയാണ്.

സ്വർണവിലയിലെ ഈ ഉയർച്ച ഒരു താൽക്കാലിക സംഭവമല്ല. അമേരിക്കൻ പലിശനിരക്കുകളിലെ മാറ്റങ്ങൾ, ഡോളറിന്റെ ചാഞ്ചാട്ടം, ആഗോള യുദ്ധസാഹചര്യങ്ങൾ, കേന്ദ്ര ബാങ്കുകളുടെ വൻതോതിലുള്ള സ്വർണ വാങ്ങൽ എന്നിവ സ്വർണത്തിന് ശക്തമായ പിന്തുണ നൽകുന്ന ഘടകങ്ങളാണെന്ന് പറയുകയാണ് പെഴ്സണൽ ഫിനാൻസ് അനലിസ്റ്റ് & മെൻ്റർ കെകെ ജയകുമാർ. അതുകൊണ്ടുതന്നെ വരും മാസങ്ങളിലും വിലയിൽ വലിയ അസ്ഥിരത തുടരുമെന്നുള്ള വിലയിരുത്തലും അദ്ദേഹം പങ്കുവെച്ചു. ജയകുമാറിൻ്റെ വാക്കുകൾ ഇങ്ങനെ

goldrate10

'ഇന്ത്യയിൽ ഇത് ആദ്യമല്ല

സ്വർണത്തിന്മേലുള്ള നികുതി വർധന ഇന്ത്യയിൽ ആദ്യമായല്ല നടക്കുന്നത്. രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിൽ വെല്ലുവിളി ഉയരുമ്പോഴും വിദേശനാണയ ശേഖരത്തിന് സമ്മർദ്ദമുണ്ടാകുമ്പോഴും സർക്കാർ പലപ്പോഴും സ്വർണ ഇറക്കുമതി നിയന്ത്രിക്കാൻ തീരുവ വർധിപ്പിക്കാറുണ്ട്.

സർക്കാരിന്റെ പ്രധാന ലക്ഷ്യം സ്വർണ ഇറക്കുമതി കുറയ്ക്കുകയും രൂപയുടെ മൂല്യം സംരക്ഷിക്കുകയുമാണ്. എന്നാൽ ഇതിന്റെ പ്രത്യാഘാതം നേരിട്ട് അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സ്വർണം ഒരു നിക്ഷേപം മാത്രമല്ല; കുടുംബസുരക്ഷയുടെയും സാമൂഹിക പദവിയുടെയും ഭാഗമാണ്.

കുടുംബ ബജറ്റിന് സമ്മർദ്ദം

സ്വർണവില ഉയരുന്നതോടെ വിവാഹച്ചെലവുകൾ വൻതോതിൽ കൂടുന്നു. ജ്വല്ലറി മേഖലയും സമ്മർദ്ദത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. വില ഉയരുന്നതിനാൽ ആളുകൾ കൂടുതൽ ലളിതമായ ഡിസൈനുകളിലേക്കും കുറഞ്ഞ ഭാരമുള്ള ആഭരണങ്ങളിലേക്കും മാറുന്നു.

ഇപ്പോൾ സ്വർണം വാങ്ങണോ?

വില ഇനിയും കൂടിയേക്കുമെന്ന് ഭയന്ന് ഇപ്പോഴേ സ്വർണം വാങ്ങുന്ന പ്രവണത ആശാസ്യമല്ല. ദിവസേന വില ഉയരുന്നു എന്ന വാർത്ത കേട്ട് ഒരുമിച്ച് വലിയ തുക ചെലവഴിക്കുന്നത് അപകടകരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വിവാഹം പോലുള്ള നിർബന്ധ ആവശ്യങ്ങൾ ഉണ്ടെങ്കിൽ ഘട്ടംഘട്ടമായി ചെറിയ അളവിൽ വാങ്ങുന്നതാണ് ഉചിതം. സുരക്ഷ ഉറപ്പാക്കിയ ഗോൾഡ് സേവിംഗ്സ് സ്കീം പോലുള്ള പദ്ധതികളും പരിഗണിക്കാം.

ആഭരണമോ നിക്ഷേപമോ?

ഇന്നത്തെ സാഹചര്യത്തിൽ സ്വർണം ആഭരണമായി വാങ്ങുന്നതും നിക്ഷേപമായി വാങ്ങുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ആഭരണത്തിൽ മേക്കിംഗ് ചാർജും പണിക്കൂലിയും ഉൾപ്പെടുന്നതിനാൽ പിന്നീട് വിറ്റാൽ മുഴുവൻ തുകയും തിരികെ ലഭിക്കില്ല.അതേസമയം Gold ETF, Digital Gold, Sovereign Gold Bond (SGB) പോലുള്ള മാർഗങ്ങൾ കൂടുതൽ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ നിക്ഷേപ മാർഗങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

സ്വർണം സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

വില ഉയരുന്നതിനനുസരിച്ച് മോഷണവും തട്ടിപ്പും വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ BIS Hallmark നിർബന്ധമായും പരിശോധിക്കുക,വാങ്ങിയ ബിൽ സൂക്ഷിക്കുക ,ബാങ്ക് ലോക്കർ ഉപയോഗിക്കുക, സോഷ്യൽ മീഡിയയിൽ സ്വർണം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക, ആഭരണ ഇൻഷുറൻസ് പരിഗണിക്കുക എന്നിവ പ്രധാനമാണ്.

ഇന്ത്യയിൽ സ്വർണം ഒരു ലോഹമാത്രമല്ല; അത് സംസ്കാരവും സമ്പാദ്യവും സുരക്ഷിതത്വബോധവും ചേർന്ന വികാര ആസ്തിയാണ്. എന്നാൽ മാറുന്ന സാമ്പത്തിക സാഹചര്യത്തിൽ സ്വർണത്തെ ഒരു ഫിനാൻഷ്യൽ അസറ്റ് എന്ന നിലയിൽ കൂടി കാണേണ്ട കാലമാണ് ഇത്', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+