Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പറക്കുന്നു; ഇന്ന് 2120 രൂപ വര്‍ധിച്ചു, ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്, ഇന്നത്തെ പവന്‍ വില

കൊച്ചി: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ രണ്ട് തവണയയാി 2080 രൂപയാണ് കൂടിയത് എങ്കില്‍ ഇന്ന് രാവിലെ മാത്രം 2120 രൂപ വര്‍ധിച്ചു. ഇതെങ്ങോട്ടാണ് സ്വര്‍ണം പോകുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതാണ് പുതിയ വാര്‍ത്ത.

ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത്; പരീക്ഷണ ഓട്ടം 11ന് തുടങ്ങും, എഇബി ഘടിപ്പിച്ച ആദ്യ ട്രെയിന്‍
ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത്; പരീക്ഷണ ഓട്ടം 11ന് തുടങ്ങും, എഇബി ഘടിപ്പിച്ച ആദ്യ ട്രെയിന്‍

ഹോര്‍മുസ് പാത വൈകാതെ തുറക്കുമെന്നാണ് വിവരം. ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഇടിയുന്നുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് വൈകാതെ കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.

gold price kerala august6

ഹോര്‍മുസ് കടല്‍ പാത തുറക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഏകദേശ ധാരണയായി എന്നും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് വിവരം. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ഭീഷണി തുടരുന്നുമുണ്ട്. ഹോര്‍മുസ് തുറന്നാല്‍ എണ്ണ വ്യാപാരം സജീവമാകുമെന്നാണ് പ്രതീക്ഷ.

ഓണം പ്രമാണിച്ച് ശമ്പളം നേരത്തെ കിട്ടും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഘോഷം, അഡ്വാന്‍സ് വേണ്ടവര്‍ക്ക്
ഓണം പ്രമാണിച്ച് ശമ്പളം നേരത്തെ കിട്ടും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഘോഷം, അഡ്വാന്‍സ് വേണ്ടവര്‍ക്ക്

ഈ വിലയരുത്തലില്‍ ആണ് ക്രൂഡ് ഓയില്‍ വില കുറയുന്നത്. ഇതോടെ ഡോളര്‍ സൂചിക 100ന് താഴേക്ക് വീണു. മറ്റു പ്രധാന ആറ് കറന്‍സികളുടെ മൂല്യം ഉയര്‍ന്നു. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിച്ചു. ഇതെല്ലാം സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാണ്. മാത്രമല്ല, അമേരിക്കന്‍ കേന്ദ്ര ബാങ്ക് വൈകാതെ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ നിക്ഷേപ വരുമാനം കുറയുമെന്ന് കണ്ട് ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 109800 രൂപയാണ് വില. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 13725 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11275 രൂപയും പവന് 90200 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വില ഉയര്‍ന്നിട്ടില്ല. ഗ്രാമിന് 240 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4300 ഡോളര്‍ ആണ് പുതിയ നിരക്ക്.

സൗദി അറേബ്യ യാത്ര ഇനി എളുപ്പം; സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ വിമാനം ആഴ്ചയില്‍ 3 സര്‍വീസ്
സൗദി അറേബ്യ യാത്ര ഇനി എളുപ്പം; സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ വിമാനം ആഴ്ചയില്‍ 3 സര്‍വീസ്

14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8785 രൂപയും പവന് 70280 രൂപയുമാണ് പുതിയ വില. അതേസമയം, 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5665 രൂപയും പവന് 45320 രൂപയുമാണ് നല്‍കേണ്ടത്. ആഭരണം എന്ന ഉദ്ദേശത്തില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഈ കാരറ്റുകളെ ആശ്രയിക്കാം. അതേസമയം, നിക്ഷേപമായി കരുതി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 24 കാരറ്റാണ് നല്ലത്. ഈ കാരറ്റില്‍ കോയിനും ബാറും മാത്രമേ കിട്ടൂ. ആഭരണം കിട്ടില്ല. ഏറ്റവും കൂടുതല്‍ വിലയുള്ള സ്വര്‍ണമാണ് 24 കാരറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+