Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഇന്ന് ചതിച്ചു; വില ഉയർന്നു..മൂന്ന് മാസം കാത്തിരുന്നാൽ വിലയിൽ 30000 രൂപ കുറയുമോ?

കഴിഞ്ഞ ദിവസം സ്വർണ വിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തി. രാവിലെ പവൻ വില 120 രൂപയാണ് കുറഞ്ഞത്. പിന്നീട് ഉച്ചയോട് കൂടി വീണ്ടും 320 രൂപയുടെ കുറവ് രേഖപ്പെടുത്തി. അതായത് ഏകദേശം 440 രൂപയുടെ കുറവ്. പവന് 91120 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഇന്നും സ്വർണവിലയിൽ വലിയ ഇടിവാണ് ആഭരണപ്രേമികൾ പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി സ്വർണ വില ഇന്ന് ഉയർന്നു.

ഒരു ഗ്രാം സ്വർണത്തിന് 20 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് വില 11410 രൂപയായി ഉയർന്നു. പവൻ വിലയിൽ 160 രൂപയുടെ വർധനവാണ് ഉണ്ടായത്. പവൻ വില ഇതോടെ 91280 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കൂടി വില 9,385 രൂപയായി. 14 കാരറ്റ് സ്വർണത്തിന് 10 രൂപ കൂടി ഗ്രാമിന് 7310 ആയും പവന് 58,480 രൂപയായും ഉയർന്നു.

golds-

ആഗോള വിപണിയിലെ നേരിയ വർധനവാണ് കേരളത്തിലെ വിപണിയേയും സ്വാധീനിച്ചത്.ഇന്നലെ രാജ്യാന്തര വിപണിയിൽ ഔൺസിന് 4077 ഡോളർ ആയിരുന്നു വില. ഇന്ന് രാവിലെയോടെ വല 4,092.21 ഡോളറിലെത്തി.

അതേസമയം കഴിഞ്ഞ ഒരാഴ്ചയായി സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഏകദേശം 3200 രൂപയുടെ കുറവ് കേരള വിപണിയിൽ രേഖപ്പെടുത്തി. ഇതോടെ ഇനി വരും ദിവസങ്ങളിലും സ്വർണ വില കുറയുമോയെന്നതാണ് പ്രധാനമായും ആളുകൾ ഉറ്റുനോക്കുന്നത്. വർഷാവസാനം വലിയൊരു ഇടിിവിനുള്ള സാധ്യതയാണ് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് ഫെഡ് പലിശ കുറക്കാനുള്ള സാധ്യത മങ്ങിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അടുത്ത മാസമാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വിന്റെ നിർണായക പണനയ യോഗം നടക്കുന്നത്. ഡിസംബറിലും ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന തരത്തിലായിരുന്നു ആദ്യം റിപ്പോർട്ടുകൾ. എന്നാൽ പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് തൊഴിൽ ഡാറ്റ പുറത്തുവന്നതോടെ പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഏകദേശം 50 ശതമാനമായി മാറിയതാണ് വിപണിക്ക് ആത്മവിശ്വാസം പകർന്നിരിക്കുന്നത്.

മാത്രമല്ല ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി തീരുവ യുദ്ധത്തിലുള്ള നിലപാട് ട്രംപ് മയപ്പെടുത്തുന്നതും വിപണിയിൽ അനുകൂല തരംഗം ഉണ്ടാക്കുന്നുണ്ട്. ഡോളറിന്റെ മൂല്യം ഉയരുന്നതും സ്വർണ വിലയിൽ പ്രതിഫലിക്കും. നിലവിൽ ഡോളർ മൂല്യത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതും സ്വർണത്തിന്റെ പെരുമ കുറയാൻ കാരണമായി.

കേരള വിപണിയിൽ സംഭവിക്കുന്നതെന്ത്?

ആഗോള വിപണിയിൽ വില ഇടിഞ്ഞാൽ കേരളത്തിലും വില കുത്തനെ താഴും. എന്നാൽ വലിയൊരു ഇടിവ് ഉണ്ടാകുമോയെന്നാണ് പ്രധാന ചോദ്യം. വില ഇടിഞ്ഞാലും പരമാവധി 5000 രൂപ വരെയെ ഇടിയാനുള്ള സാധ്യതയുള്ളൂവെന്ന തരത്തിലാണ് വ്യാപാരികൾ പ്രതികരിക്കുന്നത്. എന്നാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ സ്വർണ വിലയിൽ ഏകദേശം 30000 രൂപയുടെ വരെ ഇടിവിനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജിനെ പോലുള്ളവർ പ്രവചിക്കുന്നത്. ഡോളർ ശക്തിപ്പെടുകയും വ്യാപാര യുദ്ധം അവസാനിക്കുകയും പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുകയും ചെയ്താൽ സ്വർണ വില ഏകദേശം 60,000 രൂപയിൽ എത്തിയേക്കുമെന്നാണ് മേരി ജോർജ് പ്രവചിക്കുന്നത്.

എന്നാൽ ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ സ്വർണത്തിൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്. സ്വർണം അടുത്ത വർഷത്തോടെ ഔൺസിന് ഏദദേശം 5000 ഡോളർ വരെ ഉയർന്നേക്കുമെന്നാണ് ജെപി മോർഗൻ പോലുള്ള സ്ഥാപനങ്ങൾ പ്രവചിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+