Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയുടെ കുതിപ്പ് തുടങ്ങിയിട്ടേ ഉള്ളൂ..പവൻ വില വൈകാതെ 1.22 ലക്ഷത്തിലേക്ക്

യുഎസ്-ഇറാൻ സംഘർഷം തുടങ്ങിയശേഷം സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമായത്. സംഘർഷത്തിന് ശേഷം വില ഏകദേശം 16 ശതമാനത്തിലധികം ഇടിഞ്ഞു. മാർച്ച് 2 യുഎസ്-ഇസ്രായേൽ ആക്രമണഭീഷണികളും ഹോർമുസ് കടലിടുക്ക് അടച്ചതുമെല്ലാം വില ഒരു ഔൺസിന് 5,400 ഡോളറിലെത്താൻ കാരണമായിരുന്നു. എന്നാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ വില 24 ശതമാനം ഇടിഞ്ഞ് 4,099 ലേക്ക് വില കൂപ്പുകുത്തി. നിലവിൽ 4,600 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച സ്പോട്ട് ഗോൾഡ് വില 0.4% കുറഞ്ഞ് 4,574.26 ഡോളർ ആയി, ഇത് ഏപ്രിൽ 2-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. ജൂൺ ഡെലിവറി യുഎസ് ഗോൾഡ് ഫ്യൂച്ചറുകളും 0.4% ഇടിഞ്ഞ് 4,587.70 ഡോളറിലെത്തി. ഇന്ത്യയിൽ, എംസിഎക്സ് ജൂൺ ഗോൾഡ് ഫ്യൂച്ചറുകൾ രാവിലെ 10 ഗ്രാമിന് 1,50,077-ന് 0.03% വർദ്ധനവ് രേഖപ്പെടുത്തി. എണ്ണവില വർദ്ധനവ് പണപ്പെരുപ്പ ആശങ്ക വർദ്ധിപ്പിച്ചതാണ് ബുധനാഴ്ച സ്വർണവില കുറയാൻ കാരണമായത്. ഇറാൻ സംഘർഷം സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് അറിയാനായി ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ പ്രതികരണത്തിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്.

goldornaments2-

സ്വർണ വില 5,000 ഡോളറിൽ എത്തുമോയെന്നതാണ് ഇനി പ്രധാനമായും ഉറ്റുനോക്കുന്നത്. കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങുകയും കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കുകയും ചെയ്യുന്നതിനാൽ വർഷാവസാനത്തോടെ വില 5,400-ൽ എത്തുമെന്നാണ് ഗോൾഡ്മാൻ സാച്ച്സ് പ്രതീക്ഷിക്കുന്നത്.

ഹോർമുസ് കടലിടുക്കിലെ സാഹചര്യം തുടരുകയോ ഓഹരി, ബോണ്ട് വിപണികളിൽ തിരുത്തലുണ്ടാവുകയോ ചെയ്താൽ വില ഇടിഞ്ഞേക്കാമെന്ന് ഗോൾഡ്മാൻ സാച്ച്സ് മുന്നറിയിപ്പ് നൽകുന്നു. കോടക് സെക്യൂരിറ്റീസിലെ ആനിന്ദ്യ ബാനർജി സ്വർണം 6,000 വരെ ഉയരുമെന്ന് പ്രവചിക്കുന്നുണ്ട്. എന്നാൽ 5,000 ഡോളറിലെത്താൻ 12 മാസത്തോളം സമയമെടുക്കും. എണ്ണ വിപണിയും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ശാന്തമായാൽ മാത്രമേ വില വേഗത്തിൽ ഉയരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെസ്റ്റ് ഏഷ്യയിലെ പിരിമുറുക്കങ്ങളാൽ നിക്ഷേപകരുടെ ആത്മവിശ്വാസം കുറഞ്ഞതിനാൽ സ്വർണ്ണം പെട്ടെന്ന് 5,000-ൽ എത്താൻ സാധ്യതയില്ലെന്ന് ജിയോജിത് ഇൻവെസ്റ്റ്മെന്റ്സിലെ ഹരീഷ് വി പറയുന്നു. ദീർഘകാലയളവിൽ, കേന്ദ്രബാങ്കുകളുടെ ഡിമാൻഡ്, പണപ്പെരുപ്പം, പരിമിതമായ ലഭ്യത എന്നിവ സ്വർണ്ണത്തിന് ശക്തമായ അടിത്തറ നൽകും. ആഗോള അനിശ്ചിതത്വങ്ങൾ കുറയുന്നതോടെ സ്വർണം ഒരു പ്രധാന സുരക്ഷിത നിക്ഷേപമായി മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സ്വർണ വില എത്രയാകും

കേരളത്തിൽ നിലവിൽ ഒരു ഗ്രാം സ്വർണത്തിന് വില 14000 രൂപയാണ്. 1.11 ലക്ഷമാണ് പവൻ വില. 5000 ഡോളറിലേക്ക് ഔണ്‍സ് വില ഉയർന്നാൽ സ്വർണ വില പവന് 1.22 ലക്ഷം രൂപയാകും. അതായത് പവൻ വില മാത്രമാണിത്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ 1.30 ലക്ഷത്തിന് മുകളിലാകും പവൻ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+