Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം 1 ലക്ഷത്തിന് താഴേക്കില്ലെന്ന് ഉറപ്പിച്ച് തന്നെ;ഉച്ചയ്ക്ക് വില കുതിച്ചു, 22കാരറ്റ്,18 കാരറ്റ് വില അറിയാം

സംസ്ഥാനത്ത് ആഭരണപ്രേമികളെ കനത്ത നിരാശയിലാക്കി ഉച്ചക്ക് വില കുതിച്ചു. ഗ്രാമിന് ഒറ്റയടിക്ക് 185 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണ വില പവന് ഒരു ലക്ഷത്തിന് താഴേക്ക് എത്തുമെന്ന സ്വർണപ്രേമികളുടെ പ്രതീക്ഷ അസ്ഥാനത്തായി. ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതാണ് ഉച്ചയോടെ കേരളത്തിലും വില വർധനവിന് കാരണമായത്.

രാവിലെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 12,845 രൂപയും പവന് 1,02,760 രൂപയുമായിരുന്നു നിരക്ക്. ഇതോടെ വില ഒരു ലക്ഷത്തിന് താഴേക്ക് തന്നെ എന്ന് ഉറപ്പിച്ച് നിൽക്കുകയായിരുന്നു വിപണി. എന്നാൽ ഉച്ചയോടെ രാവിലെ കുറഞ്ഞതിനേക്കാൾ വില കൂടി. അതായത് 22 കാരറ്റിന് ഗ്രാമിന് 185 രൂപ ഉയർന്നു, ഇതോടെ ഗ്രം വില 13,030 രൂപയായി. പവൻ വില 1,480 രൂപ കൂടി 41,04,240 രൂപയിലുമെത്തി.

goldpavan-17

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10560 രൂപയും പവന് 84480 രൂപയുമായിരുന്നു രാവിലെ വില. എന്നാൽ ഉച്ചയോടെ ഗ്രാമിന് വില 10755 രൂപയായി. കേരളത്തിൽ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില 114560 രൂപയായിരുന്നു. ജൂണ്‍ 3 നായിരുന്നു ഈ തുക. എന്നാൽ 27 ദിവസം കൊണ്ട് സ്വർണത്തിന് 10320 രൂപയുടെ ഇടിവാണ് ഉണ്ടായത്.

ഇന്ന് വില ഉയരാൻ കാരണം?

ലോകത്തെ പ്രധാനപ്പെട്ട ആറ് കറൻസികൾക്കെതിരെ ഡോളർ സൂചിക നേരിയ തോതിൽ ഇടിഞ്ഞതാണ് ഉച്ചയോടെ വില ഉയരാൻ കാരണമായത്. 101.41 എന്ന ഉയർന്ന നിലവാരത്തിൽ നിന്നിരുന്ന സൂചിക 101.29 ലേക്കാണ് താഴ്ന്നത്. ഇതിനൊപ്പം ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 7 പൈസ കുറഞ്ഞ് 94.58 ൽ എത്തി. ഇത് സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് വർധിപ്പിച്ചതും സ്വർണവിലയിൽ പ്രതിഫലിച്ചു.

സ്വർണ വില ഉയരുമോ അതോ വീഴുമോ?

അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ ലോകമെമ്പാടും പണപ്പെരുപ്പ ആശങ്ക ശക്തമായിരിക്കുകയാണ്. ഈ വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണയെങ്കിലും പലിശനിരക്ക് കൂട്ടിയേക്കുമെന്ന സൂചനകൾ ശക്തമാണ്. പലിശ നിരക്ക് ഉയർത്തിയാൽ സ്വാഭാവികമായും ഡോളറിൻ്റെ മൂല്യം കൂടും. ഡോളർ ശക്തിപ്പെടുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്ന രാജ്യങ്ങൾക്ക് ചെലവ് കൂടും. കൂടാതെ, ബാങ്കുകളിൽ നിന്ന് നല്ല പലിശ കിട്ടുമ്പോൾ വൻകിട നിക്ഷേപകർ പൊതുവെ സ്വർണത്തിലുള്ള നിക്ഷേപം ഒഴിവാക്കി അങ്ങോട്ട് മാറാൻ തുടങ്ങും. ഇത് വിപണിയിൽ സ്വർണത്തിനുള്ള ആവശ്യക്കാർ കുറയാൻ കാരണമാകും. ഇത് തന്നെയാണ് സ്വർണ വില കൂപ്പുകുത്താൻ കാരണമാകുന്നത്.

നിലവിലെ വിപണി സാഹചര്യത്തിൽ സ്വർണം താഴേക്ക് പോകാൻ തന്നെയാണ് തുടർന്നും സാധ്യതയെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ഒരു പക്ഷെ സ്വർണം 3900 ഡോളറിന് താഴേക്ക് പോയേക്കുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവൻ 90,000ത്തിന് താഴേക്ക് പോയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+