Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഞെട്ടിച്ചു; വിലയില്‍ വന്‍ കുതിപ്പ്, ഇന്ന് രണ്ട് തരം വിലയില്ല, പുതിയ പവന്‍-ഗ്രാം നിരക്ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. അന്തര്‍ദേശീയ വിപണിയില്‍ കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വില വര്‍ധന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കങ്ങളും വിപണിയില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഈ വേളയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വില ഇടിയുന്നു എന്നതും എടുത്തു പറയണം.

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില കുത്തനെ ഇടിയുന്നു എന്നതാണ് വിപണിയില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റം. ഡോളര്‍ സൂചിക കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ നില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ രൂപ ഇടിയുകയാണ്. ഇതും സ്വര്‍ണവില കൂടാന്‍ കാരണമാണ്. അറിയാം കേരളത്തിലെ പുതിയ സ്വര്‍ണവില സംബന്ധിച്ച്....

goldprice-march4

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64080 രൂപയാണ് വില. 520 രൂപയാണ് കൂടിയിരിക്കുന്നത്. 22 കാരറ്റ് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 8010 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6600 രൂപയായി. കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 1 രൂപ വര്‍ധിച്ച് 106 എന്ന നിരക്കിലെത്തി. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് കിലോയ്ക്ക് വീണ്ടും 88 ലക്ഷമായി.

ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 69000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണിത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1300-2600 രൂപ വരെ കുറച്ചുള്ള സംഖ്യ ഒരു പവന് ലഭിച്ചേക്കും. വാങ്ങിയ ജ്വല്ലറിയില്‍ തന്നെ പഴയ സ്വര്‍ണം വില്‍ക്കുന്നതാണ് നല്ലത്.

സ്വര്‍ണം നിക്ഷേപമായും വേണ്ടി വന്നാല്‍ വിറ്റ് പണമാക്കാനും അലങ്കാരമായും ഉപയോഗിക്കുന്നുണ്ട്. നിക്ഷേപമായി മാത്രം കാണുന്നവര്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. മാര്‍ക്കറ്റ് വില തന്നെ വില്‍ക്കുമ്പോള്‍ കിട്ടുമെന്നതാണ് ഈ സ്വര്‍ണത്തിന്റെ പ്രത്യേകത. അതേസമയം, ആവശ്യം വരുമ്പോള്‍ വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യാമെന്ന ഉദ്ദേശിക്കുന്നവര്‍ക്ക് നല്ലത് 22 കാരറ്റിലെ ആഭരണമാണ്. അലങ്കാരമായി മാത്രം സ്വര്‍ണത്തെ കാണുന്നവര്‍ക്ക് 18 കാരറ്റിലുള്ള ആഭരണമാണ് നല്ലത്.

വിവിധ കാരറ്റ് സ്വര്‍ണത്തിന്റെ വ്യത്യാസം

24 കാരറ്റില്‍ മറ്റു ലോഹങ്ങളുടെ സാന്നിധ്യമില്ലാത്തതിനാല്‍ ഉയര്‍ന്ന വില കൊടുക്കേണ്ടി വരും. എട്ട് ശതമാനത്തോളം ചെമ്പിന്റെ അംശം ഉള്‍പ്പെടുന്ന 22 കാരറ്റിന്റെ വിലയാണ് എല്ലാ ജ്വല്ലറികളും പതിവായി ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക. 22 കാരറ്റിനേക്കാള്‍ 10000 രൂപയുടെ കുറവ് 18 കാരറ്റിലുള്ള ആഭരണങ്ങള്‍ക്കുണ്ടാകും. കഴിഞ്ഞാഴ്ച സ്വര്‍ണത്തിന് വില കുറവായിരുന്നു. ഈ വേളയില്‍ മികച്ച വില്‍പ്പനയാണ് നടന്നത് എന്ന് വ്യാപാരികള്‍ പറഞ്ഞു.

24 കാരറ്റും 18 കാരറ്റും ബാങ്കുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ പണയം വയ്ക്കാന്‍ സ്വീകരിക്കില്ല എന്നതാണ് പ്രതിസന്ധി. 22 കാരറ്റിലുള്ള ആഭരണങ്ങള്‍ മാത്രമാണ് പണയത്തിന് ഈടായി വാങ്ങുക. കഴിഞ്ഞ ദിവസം കേരളത്തില്‍ രണ്ട് തരം വില ജ്വല്ലറികളില്‍ ഈടാക്കിയിരുന്നു. എന്നാല്‍ ഇന്ന് ഒരു വില മാത്രമാണ് വ്യാപാരികള്‍ അറിയിച്ചിട്ടുള്ളത്.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2890 ഡോളര്‍ ആണ് പുതിയ വില. ഡോളര്‍ സൂചിക 106ലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.36 എന്ന നിരക്കിലെത്തി. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറാണ് പുതിയ നിരക്ക്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 83000 ഡോളറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+