സ്വർണം വൈകീട്ട് ചതിച്ചു, ഒറ്റക്കുതിപ്പ്..ഓണത്തിന് സ്വർണം വാങ്ങാനിരുന്നവർക്ക് തിരിച്ചടി..പവൻ വില അറിയാം

സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കുതിച്ച വില ഇന്ന് രാവിലെയോടെ കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ വില വീണ്ടും കുതച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലുണ്ടായ കുതിപ്പാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്.

ജുലൈ 31 മുതൽ സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം കേരളത്തിൽ പവൻ വിലയിൽ 3000ത്തോളം രൂപ ഉയർന്നിരുന്നു. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന സൂചനകളും പലിശ നിരക്ക് വർധിപ്പിച്ചേക്കില്ലെന്ന വിലയിരുത്തലുകളുമാണ് വില കൂട്ടിയത്.

goldornaments2-

എന്നാൽ സംഘർഷം കൂടുതൽ കടുത്തതോടെ നിക്ഷേപകർ ആശങ്കയിലാണ്. ഇറാനും യു.എസും തമ്മിലുള്ള വാക്ക്പോരുകൾ നിക്ഷേപകരുടെ ആശങ്ക ഇരട്ടിപ്പിച്ചു. ഇതോടെ ക്രൂഡ് വില വീണ്ടും കുതിക്കുമെന്ന ഭീതി പടർത്തി. എണ്ണ വില ഉയർന്നാൽ സ്വാഭാവികമായും പണപ്പെരുപ്പം ഉയരുമെന്നും സാഹചര്യത്തെ പിടിച്ചുകെട്ടാൻ യു.എസ് ഫെഡ് റിസർവ് പലിശ നിരക്ക് വലിയ തോതിൽ വർധിപ്പിക്കുമെന്നുള്ള വിലയിരുത്തലുകളും ഇതോടെ ശക്തമായി. പിന്നെല ഇന്നലേയും ഇന്നുമായി സ്വർണ വില നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ പലിശപ്പേടി അകന്നതാണ് വൈകീട്ടോടെ വിലയെ സ്വാധീനിച്ചത്.

രാവിലെ ഔൺസിന് 4324 ഡോളറായിരുന്ന രാജ്യാന്തരവില ഇപ്പോൾ 4377 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വില ഉയർന്നപ്പോൾ കേരളത്തിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 140 രൂപണ് വർധിച്ചു. പവൻ വിലയിൽ 1120 രൂപയുടെ വർധനവും രേഖപ്പെടുത്തി. ഇതോടെ 22 കാരറ്റ് ഒരു ഗ്രം സ്വർണത്തിന് 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമായി വില. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,015 രൂപയിലും ഒരു പവൻ സ്വർണം 1,12,120 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്.

രണ്ട് കാരണങ്ങൾ

സ്വർണ വില ഉയർന്നതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് യുഎസിൽ മൊത്ത വില പണപ്പെരുപ്പം കുറഞ്ഞു. ഇതോടെ പലിശ നിരക്ക് കൂട്ടിയേക്കുമെന്ന ആശങ്ക ഇല്ലാതായി. ഇത് ഡോളറിൻ്റെ മൂല്യം ഇടിയാൻ കാരണമായി. നിലവിൽ 99.57 ലാണ് ഡോളർ സൂചിക ഉള്ളത്. ഡോളറിൻ്റെ മൂല്യം ഇടിഞ്ഞത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നവർക്ക് ലാഭകരമായി. ഇതോടെ ഡിമാൻ്റ് ഉയർന്നു. മറ്റൊരു കാരണം വില കുറഞ്ഞതോടെ നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിയതാണ് (ഡിപ് ബൈയ്യിങ്).

സ്വർണ വില കൂടുക തന്നെ ചെയ്യും?

പലിശ നിരക്ക് കൂട്ടിയില്ലെങ്കിൽ അത് സ്വർണത്തിന് അനുകൂലമാണ്. കാരണം നിക്ഷേപകർ ഡോളർ വിട്ട് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിയും. ഇത് വില കൂടുതൽ ഉയരാൻ കാരണമാകും. അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ഗതികൂടി ആശ്രയിച്ചായിരിക്കും സ്വർണത്തിൻ്റെ മുന്നോട്ടുള്ള പോക്ക്. സംഘർഷം അടുത്തെങ്ങും അവസാനിക്കാനുള്ള സാധ്യതയില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. സംഘർഷം കടുത്താൽ വീണ്ടും ക്രൂഡ് വില ഉയരും, ഇത് ഡോളർ മൂല്യം ഉയർത്തും. ഇതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+