സ്വർണം കളി തുടങ്ങിയിട്ടേ ഉള്ളൂ: ഇതുവരെ കൂടിയതൊന്നുമല്ല...പണി തരുന്നത് കേന്ദ്രബാങ്കുകൾ
2025 ഓഗസ്റ്റ് അവസാനത്തോടെ ആഗോള സ്വർണവിലയിൽ 47.6 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത് . ഓഗസ്റ്റ് അവസാനത്തോടെ ഒരു ഔൺസിന് 3448 ഡോളറായിരുന്നു വില ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ഇപ്പോൾ 5167 ഡോളറിലേക്ക് സ്വർണം കുതിച്ചത്. ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ സ്വർണ വിലയിൽ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ അതോടൊപ്പം തന്നെ വില കുതിച്ചുയരുന്നതിൽ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾക്കും പങ്കുണ്ട്.
രാജ്യാന്തര തലത്തിൽ ഡോളറല്ലാതെയുള്ള കരുതൽ ശേഖരങ്ങളിലേക്ക് സ്വർണം വാങ്ങിക്കൂട്ടിയ കേന്ദ്രബാങ്ക് നീക്കം വില ഉയരാൻ കാരണമായി.ഈ പ്രവണത സ്വർണ്ണവില ഇനിയും ഉയർത്തുമെന്നാണ് ഇപ്പോൾ എസ്ബിഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗം വിലയിരുത്തുന്നത്. ദേശീയ കടബാധ്യതകൾക്ക് താൽക്കാലിക പരിഹാരമെന്ന നിലയിൽ, യുഎസ് ഫെഡ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ സ്വർണ്ണ ശേഖരം പുനർമൂല്യനിർണ്ണയം ചെയ്തേക്കാമെന്നും അവർ സൂചന നൽകി.

"കേന്ദ്ര ബാങ്കുകൾ ട്രഷറി നിക്ഷേപങ്ങളിൽ നിന്ന് സ്വർണ ശേഖരങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 1996-ന് ശേഷം ആദ്യമായിട്ടാണ് 2025 ജൂണിൽ ഈ മാറ്റം കണ്ടത്. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുടെ സ്വർണ ശേഖരത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്," എസ്ബിഐ സാമ്പത്തിക വിദഗ്ധർ പറഞ്ഞു
യുഎസ്എയുടെയും ജർമ്മനിയുടെയും മൊത്തം ശേഖരത്തിന്റെ 80.4% സ്വർണ്ണമാണ്, ഇറ്റലിയുടേത് 79.4% ആണ്. ഇന്ത്യയുടെ കരുതൽ ശേഖരത്തിന്റെ ഏകദേശം 17.6% സ്വർണ്ണരൂപത്തിലാണ്, വിദഗ്ധർ ചൂണ്ടിക്കാട്ടി.
ദീർഘകാലയളവിൽ അമേരിക്കയ്ക്ക് പരിഗണിക്കാവുന്ന ഒരു അസാധാരണ നീക്കമെന്ന നിലയിൽ, യുഎസ് ഫെഡറൽ ഗവൺമെന്റിന്റെ സ്വർണ ശേഖരം പുനർമൂല്യനിർണ്ണയം ചെയ്യണമെന്ന അഭിപ്രായവും ഉദ്യോഗസ്ഥർ പങ്കുവെച്ചു. ലോകത്തിലെ ഏറ്റവും വലിയ ശേഖരമായ 261.5 ദശലക്ഷം ട്രോയ് ഔൺസ് സ്വർണ്ണം, 1973-ലെ 42.22 ഡോളറിൽ നിന്ന് നിലവിലെ 5000+ ഡോളറിലെ വിപണി വിലയിലേക്ക് മാറ്റണമെന്നതാണ് വാദം.
ഈ പുനർമൂല്യനിർണ്ണയം യുഎസിന്റെ ആസ്തികളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്ന് എസ്ബിഐ ചീഫ് എക്കണോമിക് അഡ്വൈസർ സൌമ്യ കാന്തി ഘോഷ് ചൂണ്ടിക്കാട്ടി. നിലവിലെ 11 ബില്യൺ ഡോളറിൽ നിന്ന് 1.3 ട്രില്യൺ ഡോളറായി (യുഎസ് ജിഡിപിയുടെ 4 ശതമാനത്തിലധികം) ആസ്തികൾ വർദ്ധിക്കും. ഇത് യുഎസ് ബജറ്റ് കമ്മിയുടെ 70 ശതമാനം ഇല്ലാതാക്കാനും, 38.8 ട്രില്യൺ ഡോളറിന്റെ നിലവിലെ കടബാധ്യതയ്ക്ക് ഒരു താൽക്കാലിക പരിഹാരം കാണാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"സ്വർണ്ണവില ഉയരുമ്പോൾ, കേന്ദ്ര ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിലെ കരുതൽ ശേഖരത്തിന്റെ മൂല്യം ഗണ്യമായി വർദ്ധിക്കും. കേന്ദ്ര ബാങ്കുകൾ സ്വർണ്ണശേഖരം പുനർമൂല്യനിർണ്ണയം ചെയ്യുമ്പോൾ, വർദ്ധിച്ച മൂല്യം ഒരു ആസ്തിയായി പ്രതിഫലിക്കുകയും, കണക്കുകൾ സന്തുലിതമാക്കാൻ ബാധ്യതകളും ഒരേസമയം ഉയരുകയും ചെയ്യും," എസ്ബിഐ സാമ്പത്തിക വിദഗ്ധർ വിശദീകരിച്ചു.
ഫെഡിന്റെ സ്വർണ്ണശേഖരം പുനർമൂല്യനിർണ്ണയം ചെയ്യുന്നത് ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തും (കടം നേരിട്ട് കുറയ്ക്കില്ലെങ്കിലും) എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടുതൽ ആസ്തികൾ അമേരിക്കയുടെ സാമ്പത്തികമായ വഴക്കവും പ്രതിച്ഛായയും വർദ്ധിപ്പിച്ച് ഭീമമായ കടബാധ്യത കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്











Click it and Unblock the Notifications