Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കുതിച്ചു; ഉച്ചയ്ക്ക് സ്വര്‍ണവില 880 രൂപ ഉയര്‍ന്നു, പുതിയ പവന്‍-ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. രാവിലെ 80 രൂപ മാത്രമാണ് ഉയര്‍ന്നിരുന്നത് എങ്കില്‍ ഉച്ചയ്ക്ക് ശേഷം 880 രൂപ കൂടി വര്‍ധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടി വരികയാണ്. ഡോളര്‍ സൂചിക താഴ്ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില വലിയ കുതിപ്പ് നടത്തിയ ശേഷം താഴാന്‍ മടിച്ച് നില്‍ക്കുകയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടില്ല.

ട്രെയിനുകള്‍ വൈകും; കോഴിക്കോട് മൂന്ന് ട്രാക്കുകള്‍ അടച്ചു, ക്ലോക്ക് ടവര്‍ തകര്‍ന്നു വീണത് ട്രാക്കിലേക്ക്
ട്രെയിനുകള്‍ വൈകും; കോഴിക്കോട് മൂന്ന് ട്രാക്കുകള്‍ അടച്ചു, ക്ലോക്ക് ടവര്‍ തകര്‍ന്നു വീണത് ട്രാക്കിലേക്ക്

പശ്ചിമേഷ്യയില്‍ യുദ്ധം ശക്തിപ്പെടുമെന്ന സൂചനയാണുള്ളത്. എന്നാല്‍ അമേരിക്കയുടെ ആക്രമണത്തിന് തുല്യമായ തിരിച്ചടി നല്‍കിയ ഇറാന്‍ പിന്നീട് സംയമനം പാലിക്കുകയാണ്. അതേസമയം, അലി ഖാംനഇയുടെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. അതിന് ശേഷം ഇറാന്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് നിര്‍ണായകം. യുദ്ധം ശക്തിപ്പെട്ടാല്‍ വിപണി തകിടംമറിയും.

gold price kerala july9

ബുധനാഴ്ച വലിയ തോതില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. രാവിലെ 560 രൂപയും ഉച്ചയ്ക്ക് ശേഷം 1000 രൂപയുമാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ 80 രൂപ ഉയര്‍ന്നു. ഉച്ചയ്ക്ക് ശേഷം 880 രൂപയും. നിലവില്‍ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 13240 രൂപയാണ് വില. പവന് 105920 രൂപയും നല്‍കണം. വെള്ളിയുടെ ഗ്രാം വില 235 രൂപ എന്ന നിരക്കില്‍ താഴ്ന്ന് നില്‍ക്കുകയാണ്.

ഖത്തര്‍ സമ്മാനം നല്‍കിയ വിമാനത്തില്‍ ട്രംപ് കയറിയില്ല; തുര്‍ക്കി വിടുമ്പോള്‍ ഇറാന്‍ പിന്തുടരുമെന്ന് ഭയം
ഖത്തര്‍ സമ്മാനം നല്‍കിയ വിമാനത്തില്‍ ട്രംപ് കയറിയില്ല; തുര്‍ക്കി വിടുമ്പോള്‍ ഇറാന്‍ പിന്തുടരുമെന്ന് ഭയം

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10885 രൂപയും പവന് 87080 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8475 രൂപയും പവന് 67800 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5465 രൂപയും പവന് 43720 രൂപയുമാണ് നല്‍കേണ്ടത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ പുതിയ വില 4100 കടന്നു കുതിച്ചു. ഡോളര്‍ സൂചിക 100.95 എന്ന നിരക്കിലെത്തിയിട്ടുണ്ട്.

സ്വര്‍ണം, ഓഹരി വിപണി, ഡോളര്‍

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 103240 രൂപയാണ്. ഏറ്റവും കൂടിയത് 107800 രൂപയും. ഈ വില രേഖപ്പെടുത്തിയ ശേഷം വീണ്ടും കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. ഇതിനിടെയാണ് വില കൂടിവരുന്നത്. സ്വര്‍ണത്തിന് വലിയ തോതിലുള്ള ഇടിവോ ഉയര്‍ച്ചയോ പൊടുന്നനെ സംഭവിക്കില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. പകരം നേരിയ തോതിലുള്ള മാറ്റങ്ങളിലൂടെ വില ഉയരാന്‍ തന്നെയാണ് സാധ്യത.

കടലിലൂടെ വൈദ്യുതി ലൈന്‍; ആദ്യം യുഎഇ, പിന്നെ ശ്രീലങ്കയും സിംഗപ്പൂരും, ഇന്ത്യയ്ക്ക് ബ്രഹ്മാണ്ഡ പദ്ധതി
കടലിലൂടെ വൈദ്യുതി ലൈന്‍; ആദ്യം യുഎഇ, പിന്നെ ശ്രീലങ്കയും സിംഗപ്പൂരും, ഇന്ത്യയ്ക്ക് ബ്രഹ്മാണ്ഡ പദ്ധതി

ഇറാനും അമേരിക്കയും വീണ്ടും സമാധാനപാത സ്വീകരിച്ചാല്‍ ക്രൂഡ് ഓയില്‍ വില ഇടിയും. അതോടെ ഡോളര്‍ സൂചികയും താഴും. ഇത് ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ മൂല്യം ഉയര്‍ത്തും. ഇതുവഴി വിപണിയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സ്വര്‍ണം, ഓഹരി വിപണി, ഡോളര്‍ എന്നിവയിലാണ് ലോക നിക്ഷേപം. ഇതില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം സംഭവിക്കുമ്പോള്‍ മറ്റൊന്നില്‍ പ്രതിഫലിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+