സ്വര്‍ണവില ഞെട്ടിച്ചു; ട്രംപ് തന്ന ഉഗ്രന്‍ പണിയില്‍ വിറച്ച് മഞ്ഞലോഹം, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ആഗോള വിപണിയിലും സ്വര്‍ണവില കൂടി. ഇന്ത്യന്‍ രൂപയുടെ കരുത്ത് ചോര്‍ന്നു. ഡോളര്‍ മുന്നേറ്റം നടത്താന്‍ സാധിക്കാതെ നില്‍ക്കുകയാണ്. വരുംദിവസങ്ങളിലും സ്വര്‍ണവില വര്‍ധിച്ചേക്കും. ഏപ്രില്‍ രണ്ട് മുതല്‍ വിദേശ കാറുകള്‍ക്ക് അധിക ഇറക്കുമതി ചുങ്കം ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം വിപണിയെ പിടിച്ചുകുലുക്കി.
നിക്ഷേപ സൗഹൃദ അന്തരീക്ഷമില്ല എന്നാണ് വ്യവസായികളുടെ വിലയിരുത്തല്‍. മാത്രമല്ല, ട്രംപിന്റെ നീക്കത്തിന് സമാനമായ രീതിയില്‍ മറ്റു രാജ്യങ്ങള്‍ തിരിച്ചടിക്കുമോ എന്ന ആശങ്കയും ബാക്കിയാണ്. അങ്ങനെ സംഭവിച്ചാല്‍ ചുങ്കപ്പോര് ശക്തിപ്പെടും. ഇതും വിപണിക്ക് നല്ലതല്ല. ഇത്തരം ഘട്ടങ്ങളിലെല്ലാം സ്വര്‍ണവില വര്‍ധിക്കും. പുതിയ പവന്‍, ഗ്രാം വില അറിയാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65880 രൂപയാണ് വില. 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8235 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6755 രൂപയായി. 35 രൂപയാണ് കൂടിയിരിക്കുന്നത്. വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. ഗ്രാമിന് 109 എന്ന നിരക്കില്‍ തുടരുകയാണ്. അതേസമയം, അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്.
ഔണ്‍സ് സ്വര്‍ണത്തിന് 3033 ഡോളര്‍ ആണ് പുതിയ വില. നേരത്തെ 3050 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 3010ലേക്ക് ഇടിഞ്ഞിരുന്നു. പിന്നീട് വീണ്ടും വില കൂടുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ ഉള്‍പ്പെടെ ദൃശ്യമാകുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. പവന് 63000 രൂപയ്ക്ക് മുകളില്‍ വില കിട്ടും. ഡോളര്‍ സൂചിക 104.28 എന്ന നിരക്കില്‍ നിന്ന് വലിയ മുന്നേറ്റം നടത്താനാകാതെ നില്‍ക്കുകയാണ്. 85.86ലേക്ക് രൂപ വീണിട്ടുണ്ട്.
സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത് ഇതാണ്
സ്വര്‍ണവില കൂടി വരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ തന്ത്രപൂര്‍വം വിപണിയില്‍ ഇടപെടണം. അഡ്വാന്‍സ് ബുക്ക് ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാവുന്നതാണ്. സര്‍ക്കാരിന്റെ ഗോള്‍ഡ് സ്‌കീമില്‍ പണം നിക്ഷേപിക്കുകയും ചെയ്യാം. ആഭരണം മാത്രമാണ് ഉദ്ദേശമെങ്കില്‍ കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണം വാങ്ങാം. വിവിധ ഡിസൈനിലുള്ള ആഭരണങ്ങള്‍ ലൈറ്റ് വെയ്റ്റ് കാരറ്റുകളില്‍ ലഭിക്കും.
ഇറക്കുമതി ചെയ്യുന്ന കാറുകള്‍, ട്രക്കുകള്‍ എന്നിവയ്ക്ക് 25 ശതമാനം നികുതി ചുമത്താനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ ഇറക്കുമതി കാറുകളുടെ വില കൂടും. അത്തരം വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്തിരിയും. ഇത് കാര്‍ നിര്‍മാതാക്കളുടെ കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ഇതിന് സമാനമായ രീതിയില്‍ അമേരിക്കയുടെ കാറുകള്‍ക്ക് ചൈനയും ജപ്പാനും ജര്‍മനിയും കാനഡയും നികുതി കൂട്ടിയാല്‍ അമേരിക്കയും കുടുക്കിലാകും.
ചൈന, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുമായി ഉടക്കിയാണ് അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ട് പോകുന്നത്. സമാനമായ നിലപാട് ഇന്ത്യയുമായി സ്വീകരിച്ചേക്കില്ല എന്നാണ് കരുതുന്നത്. ചൈനയ്‌ക്കെതിരെ ഏഷ്യയിലെ കൂട്ടാളിയായി അമേരിക്ക കാണുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യ പല ചരക്കുകള്‍ക്കും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നു എന്ന പരാതി ട്രംപിനുണ്ട്. ഇന്ത്യയ്‌ക്കെതിരെ അമേരിക്ക കാര്യമായ നടപടിയെടുക്കുമോ എന്ന് വരുംദിവസങ്ങളില്‍ അറിയാം.












Click it and Unblock the Notifications