സ്വര്‍ണവില ഇന്ന് മൂന്നാംതവണയും വര്‍ധിച്ചു; രൂപ തകര്‍ന്നടിഞ്ഞു, ഇനി സ്വര്‍ണം സ്വപ്നം കാണേണ്ട
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റം. രാവിലെ കൂടിയ ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടുതവണ വീണ്ടും വില കയറി. ഇതോടെ ഇന്ന് മാത്രം 3300 രൂപയുടെ മുന്നേറ്റം ഒരു പവന്റെ വിലയിലുണ്ടായി. ഇന്നലെയും സമാനമായ തോതില്‍ വില കൂടിയിരുന്നു. ഈ മാസം മാത്രം 10000 രൂപയ്ക്ക് മുകളിലാണ് ഒരു പവന് സ്വര്‍ണത്തിന് വില വര്‍ധിച്ചിരിക്കുന്നത്. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിവരം.
ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞത് സ്വര്‍ണവില കൂടാന്‍ കാരണമായി. ഇന്ന് രൂപയുടെ മൂല്യം 91 എന്ന ചരിത്ര നിരക്കില്‍ നിന്ന് താഴേക്ക് വീണു. വൈകാതെ രൂപയുടെ മൂല്യം ഡോളറിനെതിരെ 100 എന്ന നിരക്കില്‍ എത്തുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില പവന് ഒന്നേകാല്‍ ലക്ഷത്തിലെത്തും.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വലിയ കുതിപ്പാണ്. 4720 ഡോളര്‍ കടന്നിരിക്കുന്നു. ആദ്യമായിട്ടാണ് സ്വര്‍ണം 4700 ഡോളര്‍ കടക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. അതിന് പുറമെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞതിന്റെ ആഘാതവും. ഡോളര്‍ സൂചിക ഇടിഞ്ഞിട്ടും രൂപയുടെ മൂല്യം താഴേക്ക് പോകുന്നു എന്നത് നിക്ഷേപകരെ ആശങ്കയിലാക്കി. നിക്ഷേപകര്‍ കൂട്ടത്തോടെ രൂപയില്‍ നിന്ന് പിന്‍വലിയുന്നതാണ് തിരിച്ചടിയായത്.
ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 108000 രൂപ
18 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 88760 രൂപ
14 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 69120 രൂപ
9 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 44600 രൂപ
ഉച്ചയ്ക്ക് രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 108800 രൂപ
18 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 89400 രൂപ
14 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 69640 രൂപ
9 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 44920 രൂപ.
ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 110400 രൂപ
18 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 90720 രൂപ
14 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 70640 രൂപ
9 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 45560 രൂപ.
ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാല്‍ കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും വില നിശ്ചയിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എല്ലാ ദിവസവും രണ്ട് തവണ വില മാറുന്നുണ്ട്. ചിലപ്പോള്‍ മൂന്ന് തവണയും ഈ വര്‍ഷം മാത്രം ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 400 ഡോളര്‍ വരെ വില ഉയര്‍ന്നു. കേരളത്തില്‍ 9750 രൂപയും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത്












Click it and Unblock the Notifications