Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് വന്‍ വില മുന്നേറ്റം, ഇന്നലെ വാങ്ങിയവര്‍ക്ക് നേട്ടം, ഇന്നത്തെ സ്വര്‍ണവില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ രണ്ടു ദിവസം വലിയ തോതില്‍ വില കുറഞ്ഞ പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ആഗോള വിപണിയില്‍ വില ഉയര്‍ന്നതിന് പിന്നാലെയാണ് കേരളത്തിലും വര്‍ധനവ്. 2440 രൂപയാണ് ഇന്ന് ഒരു പവന് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ. അവിടെ നിന്നാണ് ഇന്നത്തെ കുതിപ്പ്.

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ഇന്ത്യയോട് ഇറാന്‍ പുതിയ ആവശ്യം ഉന്നയിച്ചു; തീരുമാനം ആയില്ല
യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ഇന്ത്യയോട് ഇറാന്‍ പുതിയ ആവശ്യം ഉന്നയിച്ചു; തീരുമാനം ആയില്ല

ഇന്നലെ സ്വര്‍ണം വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്തവര്‍ക്ക് വലിയ നേട്ടമാണ്. കാരണം ഇന്നത്തെ വില വര്‍ധനവിന്റെ ഭാരം അവര്‍ക്കുണ്ടാകില്ല. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വീണ്ടും 4430 ഡോളറിലേക്ക് എത്തി. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതാണ് ഈ മാറ്റത്തിന് കാരണം. യുദ്ധം അവസാനിക്കില്ല എന്ന തോന്നല്‍ ശക്തിപ്പെട്ടതും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണമാണ്.

gold price kerala september3

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 113920 രൂപയാണ് വില. ഗ്രാമിന് 305 രൂപ വര്‍ധിച്ച് 14240 രൂപയായി. അതേസമയം, 18 കാരറ്റ് പവന് 93600 രൂപയായി. 14 കാരറ്റ് പവന് 72880 രൂപയും ഒമ്പത് കാരറ്റിന് 47000 രൂപയുമായി. ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് ഏകദേശം 1.22 ലക്ഷം രൂപ ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.13 കിട്ടിയേക്കും. പഴയ സ്വര്‍ണം തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുക.

യുഎഇ, ഖത്തര്‍ ഉഗ്രന്‍ പ്ലാന്‍ നടപ്പാക്കുന്നു; ഇറാന്റെ കണ്ണുവെട്ടിക്കുന്നത് ഇങ്ങനെ, എല്‍എന്‍ജി ഇന്ത്യയിലേക്ക്
യുഎഇ, ഖത്തര്‍ ഉഗ്രന്‍ പ്ലാന്‍ നടപ്പാക്കുന്നു; ഇറാന്റെ കണ്ണുവെട്ടിക്കുന്നത് ഇങ്ങനെ, എല്‍എന്‍ജി ഇന്ത്യയിലേക്ക്

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ഉണ്ടാകുമെന്നും വില പവന് ഒന്നര ലക്ഷത്തിലേക്ക് എത്തിയാലും അല്‍ഭുതപ്പെടേണ്ട എന്നുമായിരുന്നു നേരത്തെ വിപണി അവലോകനം ചെയ്യുന്നവര്‍ പറഞ്ഞിരുന്നത്. അതിനിടെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ചിത്രം മാറി. ബോണ്ടുകള്‍ക്ക് പ്രിയമേറി. സ്വര്‍ണത്തിന് മങ്ങലേറ്റു.

ഇന്ന് ഉണ്ടായിരിക്കുന്ന വില വര്‍ധനവ് സ്ഥിരമാണ് എന്ന് പറയാന്‍ സാധിക്കില്ല. ഏറ്റക്കുറച്ചിലുകള്‍ നടത്തി നേരിയ തോതില്‍ വില കൂടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സ്വര്‍ണത്തിന് വലിയ തോതിലുള്ള വില ഇടിവ് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. കാരണം, സ്വര്‍ണത്തിന്റെ ചരിത്രം ഓരോ വര്‍ഷവും നേരിയ തോതില്‍ വില കൂടി വരുന്നു എന്നതാണ്.

ഡോളര്‍ സൂചിക കുറഞ്ഞതാണ് സ്വര്‍ണവില ഇന്ന് ഉയരാനുള്ള കാരണങ്ങളില്‍ ഒന്ന്. ഡോളര്‍ സൂചിക 99.42ലേക്ക് താഴ്ന്നിട്ടുണ്ട്. അതേസമയം, രൂപയുടെ മൂല്യം അല്‍പ്പം മുന്നേറി 94.38 ആയി. രൂപ ഏറെ നാള്‍ക്ക് ശേഷമാണ് ഇത്രയും ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നത്. അതേസമയം, ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 95 ഡോളറിലാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+