Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര തീരുമാനം നടപ്പിലാവുന്നു: ഏപ്രില്‍ മുതല്‍ സ്വർണ വിലയടക്കം കൂടും, കുറയുന്നവയുമുണ്ട്

ദില്ലി: പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നത് ഉള്‍പ്പടേയുള്ള കാരണങ്ങളാല്‍ ഇറക്കുമതി തീരുവ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ബജറ്റിലൂടെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില വസ്തുക്കളുടെ വില 2023 ഏപ്രിൽ 1 മുതൽ വർധിക്കും. സ്വകാര്യ വിമാനങ്ങളും ഹെലികോപ്റ്ററുകളും മുതല്‍, ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് വസ്തുക്കൾ, പ്ലാസ്റ്റിക് സാധനങ്ങൾ, ആഭരണങ്ങൾ, ഹൈ-ഗ്ലോസ് പേപ്പർ, വിറ്റാമിനുകൾ എന്നിവ വരെ അടുത്ത മാസം മുതൽ വിലയേറുന്ന വസ്തുക്കളുടെ പട്ടികയിലുണ്ട്.

2023 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ പ്രഖ്യാപനമനുസരിച്ചാണ് വിലയിലേ വർധനവ്. അതേസമയം, ക്യാമറ ലെൻസുകളും മൊബൈൽ ഫോണുകളും പോലുള്ളവ വിലകുറഞ്ഞതായിത്തീരും. മറുവശത്ത് ഇലക്ട്രിക് കിച്ചൺ ചിമ്മിനികൾ, സ്വർണ്ണം, പ്ലാറ്റിനം തുടങ്ങിയ വസ്തുക്കൾക്ക് അടുത്ത മാസം മുതല്‍ വിലകൂടും.

budget 2023

വസ്ത്രങ്ങൾ, ശീതീകരിച്ച കക്കകൾ, ശീതീകരിച്ച കണവ, അസഫോറ്റിഡ, കൊക്കോ ബീൻസ് എന്നിവയുടെ കസ്റ്റം തീരുവ കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിനുപുറമെ, മീഥൈൽ ആൽക്കഹോൾ, അസറ്റിക് ആസിഡ്, കട്ട് ആൻഡ് പോളിഷ് ചെയ്ത വജ്രങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കൾ, സെല്ലുലാർ മൊബൈൽ ഫോണുകൾക്കുള്ള ക്യാമറ ലെൻസുകൾ എന്നിവയുടെ കസ്റ്റം തീരുവ കുറയ്ക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനം.

ഇതോടൊപ്പമാണ് കഴിഞ്ഞ ബജറ്റിൽ കേന്ദ്രം നിരവധി സാധനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. സാമ്പത്തിക വിവേകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദീർഘകാല വളർച്ചാ തന്ത്രം രൂപപ്പെടുത്തുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിന് അനുസൃതമായാണ് ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള തീരുമാനമെന്നാണ് കേന്ദ്ര സർക്കാർ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കിയത്.

ധനമന്ത്രി നിർമ്മല സീതാരാമൻ പറയുന്നതനുസരിച്ച്, അടുക്കളയിലെ ഇലക്ട്രിക് ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5% ൽ നിന്ന് 15% ആയി ഉയരും. സ്വര്‍ണക്കട്ടിയുടെ 12.5 ശതമാനമായിരുന്ന അടിസ്ഥാന കസ്റ്റംസ് നികുതി 10 ശതമാനമാക്കി കുറച്ചെങ്കിലും കാര്‍ഷിക അടിസ്ഥാന വികസന സൗകര്യ സെസ്സ് നിലവിലുള്ള 2.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി ഉയര്‍ത്തിയതാണ് സ്വർണത്തിന്റെ കാര്യത്തില്‍ തിരിച്ചടിയായി മാറിയത്.

വീടുകളിലെ ഇലക്ട്രോണിക് ചിമ്മിനികൾ, സ്വർണ്ണം, വെള്ളി പാത്രങ്ങൾ, പ്ലാറ്റിനം, സിഗരറ്റ്, ആഭരണം, ഇറക്കുമതി ചെയ്ത സാധനങ്ങൾ എന്നിവയാണ് ബജറ്റ് പ്രകാരം ഏപ്രില്‍ മുതല്‍ വില കൂടാന്‍ പോവുന്ന വസ്തുക്കള്‍. അതേസമയം, കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ, ടി.വി, മൊബൈലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, എൽഇഡി ടി.വി എന്നിവയുടെ വില കുറയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+