Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം പവൻ വില 70,000ത്തിലേക്കോ അതോ 2 ലക്ഷത്തിലേക്കോ? വാങ്ങുന്നവരും വിൽക്കുന്നവരും അറിയേണ്ടത്

വീണ്ടും ഞെട്ടിക്കുന്ന കുതിപ്പാണ് സ്വർണം നടത്തുന്നത്. തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ സ്വർണം ഒറ്റയടിക്ക് കുതിച്ചു. ഇന്ന് കേരളത്തിൽ ഗ്രാമിന് 265 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. പവൻ വിലയിൽ 2120 രൂപയുടേയും. നിലവിൽ 1,09,800 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് രണ്ട് ദിവസത്തിടെ പവൻ വില 4200 രൂപയാണ് വർധിച്ചത്. വീണ്ടും വില ഉയർന്ന് തുടങ്ങിയതോടെ ആശങ്കയിലാണ് ആഭരണപ്രേമികൾ. ഇനി സ്വർണം കുതിക്കുമോ അതോ വീണ്ടും കുത്തനെ ഇടിയുമോയെന്നാണ് അവർ ഉറ്റുനോക്കുന്നത്.

oldno-

സ്വർണ വിലയിൽ സംഭവിക്കുന്നത്

അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതാണ് ഇന്ന് കേരള വിപണിയേയും സ്വാധീനിച്ചത്. വൻ കുതിപ്പിൽ തുടർന്ന സ്വർണം തിരിച്ചിറങ്ങാൻ കാരണമായത് പശ്ചിമേഷ്യൻ സംഘർഷമായിരുന്നു. ഇതോടെ ഔണ്‍സിന് 5600 ഡോളർ വരെ ഉയർന്ന വില കുത്തനെ ഇടിഞ്ഞ് 4000 ഡോളറിലെത്തി. അതേസമയം പശ്ചിമേഷ്യ സമാധാനത്തിലേക്ക് എന്ന സൂചനയാണ് ഇപ്പോൾ സ്വർണത്തിന് കരുത്ത് പകരുന്നത്.

ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ-ഒമാനുമായി കരാറിലെത്തിയതാണ് വിപണിയിൽ അനകൂല അന്തരീക്ഷം സൃഷ്ടിച്ചത്. കരാർ യാഥാർത്ഥ്യമായതോടെ ഇനി ക്രൂഡ് ഓയിൽ വിതരണത്തിലുള്ള തടസങ്ങളെല്ലാം അയയുമെന്ന പ്രതീക്ഷ ശക്തമായി.

സംഘർഷത്തെ തുടർന്ന് ക്രൂഡ് വില കുതിച്ചതാണ് ഡോളറിന് കരുത്തായത്.ഡോളറിലാണ് രാജ്യങ്ങൾ ക്രൂഡ് വാങ്ങുന്നത്. അതുകൊണ്ട് തന്നെ ഡോളർ മൂല്യം വലിയ തോതിൽ ഉയർന്നു. ഇത് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് അകറ്റി, ഡോളറിലേക്ക് നീങ്ങാൻ നിർബന്ധിതരാക്കി. എന്നാൽ സമാധാനം സാധ്യമാകുന്നുവെന്ന വാർത്തകൾ ഇപ്പോൾ ക്രൂഡ് വിലയെ താഴോട്ടടിക്കുകയാണ്. ക്രൂഡ് വിതരണം ശക്തിപ്പെട്ടാൽ പണപ്പെരുപ്പ ആശങ്കൾ പൂർണമായും അകലും . ഇതോടെ പലിശ നിരക്ക് കൂട്ടുന്നതിന് പകരം. യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്കിൽ കുറവ് വരുത്തും.പലിശ നിരക്ക് കുറയുന്നത് സ്വർണത്തിന് അനുകൂലമാണ്. ഇത് വീണ്ടും മഞ്ഞലോഹത്തിൻ്റെ പെരുമ ഉയർത്തും.

ഇനി എങ്ങോട്ട്?

കഴിഞ്ഞ ദിവസം വരെ ഔണ്‍സിന് 4100 ഡോളറിന് താഴെയായിരുന്നു സ്വർണം വ്യാപാരം നടത്തിയിരുന്നത്. ഇതോടെ bfn 4000 ഡോളറിന് താഴേക്ക് ഇടിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോൾ സ്വർണത്തിൻ്റെ ഉയർത്തെഴുന്നേൽപ്പ്.

4300 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയിൽ നിലവിൽ വ്യാപാരം നടക്കുന്നത്. സ്വർണം ഇനി ഔണ്‍സിന് 5000 ഡോളർ കടന്നാൽ സ്വാഭാവികമായും 6000 ഡോളറിലേക്ക് പൊന്ന് കുതിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. അതേസമയം മറ്റെന്തെങ്കിലും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാൽ വില 3500 ഡോളർ വരെ താഴേക്ക് പോകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

കേരളത്തിൽ വില എന്താകും?

പവന് 1.33 ലക്ഷം രൂപയാണ് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണം 5600 ഡോളർ കടന്നപ്പോഴാണ് കേരളത്തിൽ ഇത്രയും ഉയർന്ന രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ 6000 ഡോളറിലേക്ക് വില കുതിച്ചാൽ സ്വാഭാവികമായും കേരളത്തിൽ പവൻ വില 1.50 ലക്ഷം കടക്കും. ഇത് പവൻ വില മാത്രമാണ്. ഇതിനൊപ്പം 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയുംകൂടി ചേരുമ്പോൾ വില 2 ലക്ഷത്തിന് അടുത്തെത്തിയേക്കും. അതേസമയം 3500 ഡോളറിലേക്ക് വില താഴ്ന്നാൽ സ്വാഭാവികമായും പവൻ വില 1 ലക്ഷത്തിന് താഴേക്ക് പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+