Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 80,000ത്തിലേക്കോ അതോ 90,000ത്തിലേക്കോ?; വീഴ്ച ഉറപ്പിച്ച് വിദഗ്ധർ..പ്രതീക്ഷയോടെ ആഭരണപ്രേമികൾ

ആഗോള വിപണിയിൽ സ്വർണവില വലിയ തകർച്ചയാണ് നേരിടുന്നത്. നിലവിൽ ഔണ്‍സ് വില 4,087.68 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂൺ 11ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഓഗസ്റ്റ് ഡെലിവറിയുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 1.1 ശതമാനം കുറഞ്ഞ് 4,105.40 ഡോളറിലേക്കും വീണു.

മറ്റ് വിലയേറിയ ലോഹങ്ങളിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. സ്പോട്ട് സിൽവർ 1.1 ശതമാനം താഴ്ന്ന് ഔൺസിന് 61.36 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. പ്ലാറ്റിനം 0.9 ശതമാനം ഇടിഞ്ഞ് 1,637.34 ഡോളറിലും പല്ലാഡിയം 1.2 ശതമാനം കുറഞ്ഞ് 1,223.29 ഡോളറിലും എത്തി.

goldkam

അമേരിക്കൻ പലിശനിരക്കുകൾ ഇനിയും ഉയർന്നേക്കുമെന്ന പ്രതീക്ഷ ഡോളറിൻ്റെ മൂല്യം ഉയർത്തിയതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഡോളറിൻ്റെ മൂല്യം ഉയരുന്നത് വിദേശ നിക്ഷേപകർക്ക് സ്വർണം കൂടുതൽ ചെലവേറിയതാക്കും. സ്വാഭാവികമായും ഇത് ഡിമാൻ്റ് ഇടിയാൻ കാരണമാകും. ഇതാണിപ്പോൾ സ്വർണത്തിൻ്റെ തകർച്ചയ്ക്ക് കാരണമാകുന്നത്.

മാത്രമല്ല അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാർ സംബന്ധിച്ച ആശയക്കുഴപ്പവും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഇറാൻ അനന്തകാലത്തേക്ക് ആണവ പരിശോധനകൾക്ക് സമ്മതിച്ചുവെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച അവകാശപ്പെട്ടത്. എന്നാൽ അത്തരമൊരു ഇളവും നൽകിയിട്ടില്ലെന്നായിരുന്നു ഇറാൻ്റെ പ്രതികരണം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനശ്രമങ്ങളുടെ ഭാവിയെക്കുറിച്ച് സംശയങ്ങൾ ശക്തമായിരിക്കുകയാണ്.

ഈ വർഷം അമേരിക്കൻ ഫെഡറൽ റിസർവ് മൂന്ന് തവണ പലിശനിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയാണ് നിലവിൽ വിപണിയിലുള്ളത്. . വ്യാഴാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് പേഴ്സണൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചർസ് (പിസിഇ) കണക്കുകളിലേക്കാണ് വിപണി ഇപ്പോൾ ഉറ്റുനോക്കുന്നത്. ഫെഡറൽ റിസർവിന്റെ പ്രധാന വിലക്കയറ്റ സൂചികയായതിനാൽ ഭാവിയിലെ ധനനയ തീരുമാനങ്ങളെക്കുറിച്ചുള്ള സൂചനകൾ ഈ റിപ്പോർട്ടിൽ നിന്ന് ലഭിക്കും.

വരും ദിവസങ്ങളിൽ സ്വർണ വില കൂടുമോ അതോ കുറയുമോ?

ആഗോള വിപണിയിൽ വരും ദിവസം സ്വർണം താഴേക്ക് വീഴുമോയെന്നാണ് പ്രധാന ചോദ്യം. ഈ വർഷം അവസാനം സ്വർണ വില 6000 ഡോളറിലേക്ക് എത്തുമെന്നാണ് വർഷത്തിൻ്റെ ആദ്യം ഉണ്ടായ പ്രവചനങ്ങൾ. എന്നാൽ നിലവിലെ സ്ഥിതിയിൽ അതിനുള്ള സാധ്യത കാണുന്നില്ലെന്നാണ് മിക്ക സാമ്പത്തിക സ്ഥാപനങ്ങളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഉടൻ തന്നെ വില 4000 ഡോളറിന് താഴേക്ക് എത്താനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. 4200 ഡോളറിന് മുകളിലേക്ക് വില കുതിച്ചാൽ ഒരുപക്ഷെ 4800 ഡോളർ വരെ ഔണ്‍സിന് വില ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ചില പ്രവചനങ്ങൾ. എന്നാൽ 4000 ത്തിന് താഴേക്കാണ് വിലയുടെ വീഴ്ചയെങ്കിൽ ഒരുപക്ഷെ 3400 ഡോളർ വരെ വില ഇടിയാമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ വില എന്താകും. ആഗോളവിപണിയടെ ചുവടുപിടിച്ച് കേരളത്തിലും വില ഇടിയുകയാണ്. ഇന്ന് രാവിലെ പവൻ 200 രൂപ കുറഞ്ഞ് വില 1,05,840 രൂപയായി. ഗ്രാമിന് 25 രൂപ താഴ്ന്ന് 13,230 രൂപയും. 3400 ഡോളറിലേക്കൊക്കെ വില എത്തിയാൽ 90,000 രൂപയിലേക്കൊക്കെ പവൻ വില താഴ്ന്നേക്കും. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത ഏറെയാണെന്നാണ് പ്രവചനങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+