സ്വർണവില സകല റെക്കോഡും തകർക്കും; പവൻ വില 1.51 ലക്ഷത്തിലേക്ക്..32,000 രൂപയുടെ കുതിക്കുമെന്ന്

ജനുവരി 29 നാണ് രാജ്യാന്തര വിപണിയിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൊക്കോഡ് തൊട്ടത്. ഔണ്‍സ് വില 5602 ഡോളറാണ് അന്ന് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ വില ഉയർന്നപ്പോൾ കേരളത്തിലും സ്വർണം റെക്കോഡ് ഭേദിച്ചു, പലൻ വില 1.31 ലക്ഷണമായി. എന്നാൽ ഈ റെക്കോഡും സ്വർണം ഭേദിക്കുമെന്നാണ് നിക്ഷേപ സ്ഥാപനങ്ങളും ഫണ്ട് മാനേജർമാരും പ്രവചിക്കുന്നത്. വിശദമായി നോക്കാം

കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13515 രൂപയാണ് വില.പവൻ വില 1.08 ലക്ഷവും. പശ്ചിമേഷ്യൻ സംഘർഷമാണ് ജനുവരിയിലെ വിലയിൽ നിന്നും സ്വർണത്തെ ഇത്രയും താഴേക്ക് നയിച്ചത്. ഇറാൻ-യുഎസ് സംഘർഷം എണ്ണവില മുകളിലേക്ക് ഉയർത്തി. ഡോളർ മൂല്യം കുതിക്കാൻ ഇത് കാരണമായി. സ്വാഭാവികമായും സ്വർണത്തെ ഉപേക്ഷിച്ച് നിക്ഷേപകർ ഡോളറിലേക്ക് തിരിഞ്ഞു, ഡിമാൻ്റ് കുറഞ്ഞതോടെ സ്വർണം ഇടിഞ്ഞു.

goldratefo

സംസ്ഥാനത്ത് പവൻ വില 1.10 ലക്ഷത്തിലേക്ക് താഴ്ന്നതോടെ ആഭരണപ്രേമികളുടെ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. വില 1 ലക്ഷത്തിന് താഴേക്ക് പതിക്കുമോയെന്നാണ് ഇവർ ഉറ്റുനോക്കുന്നത്. ഇപ്പോഴത്തെ രാജ്യാന്തര സാഹചര്യം പരിഗണിച്ചാൽ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാരണം പശ്ചിമേഷ്യയിൽ സ്ഥിതി കൂടുതൽ വഷളാവുകയാണ്. ഇറാന് മേൽ കൂടുതൽ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിലാണ് യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇറാൻ ഇന്നുവരെ കാണാത്തവിധത്തിലുള്ള ആക്രമണം നടത്തുമെന്നാണ് ട്രംപ് മുഴക്കുന്ന ഭീഷണി. സൌദിയിലാകട്ടെ ഹൂതികളുടെ ആക്രമണം തുടരുന്നു.

പ്രതിസന്ധി തുടർന്നാൽ ക്രൂഡ് വില ഇനിയും മുകളിലേക്ക് ഉയരും. നിലവിൽ ബാരലിന് 105.6 ഡോളർ നിലവാരാത്തിലാണ് എണ്ണ വ്യാപാരം പുരോഗമിക്കുന്നത്. സ്വർണം 110 ഡോളറിന് മുകളിലേക്ക് പോകുന്നത് ഡോളറിൻ്റെ മൂല്യം ഉയരാൻ കാരണമാകും. സർക്കാർ ബോണ്ടുകളും കടപ്പത്രങ്ങളുടേയും മൂല്യം ഉയരുകയും ഇവ നിക്ഷേപകർക്കിടയിൽ കൂടുതൽ ആകർഷകമായി തീരുകയും ചെയ്യും.

എണ്ണ വില ഉയരുന്നത് പണപ്പെരുപ്പ ആശങ്കകളെ മുകളിലേക്ക് നയിക്കും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും ഉയർത്താൻ നിർബന്ധിതരാകും. ഇത് സ്വർണത്തെ ഉപേക്ഷിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കും.

എന്നാൽ ഇപ്പോഴത്തെ ഈ പ്രതിസന്ധി താത്കാലികം മാത്രമാണെന്നാണ് നിക്ഷേപസ്ഥാപനങ്ങൾ പറയുന്നത്. അടുത്ത 12-24 മാസം കൊണ്ട് സ്വർണം വീണ്ടും മുകളിലേക്ക് കയറുമെന്നും ഇവർ പ്രവചിക്കുന്നു. രാജ്യാന്തരവില 5500 ഡോളറോ 6000 ഡോളറോ എത്തിയേക്കാമെന്നാണ് ഫണ്ട് മാനേജർമാരുടെ നിരീക്ഷണം.ഭൌമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ സ്വർണത്തോളം സുരക്ഷിതമായ മറ്റൊരു നിക്ഷേപമില്ലെന്ന വിലയിരുത്തലാണ് സ്വർണവിലെ തുടർന്നും സ്വാധീനീക്കുകയെന്ന് ഇവർ ആവർത്തിച്ചു. കേന്ദ്രബാങ്കുകൾ തങ്ങളുടെ ശേഖരത്തിലേക്ക് സ്വർണം കൂടുതലായി കൂട്ടിച്ചേർക്കുകയാണ്. ഇതും വിലയെ സ്വാധീനിക്കുമെന്നും ഇവർ പറയുന്നു.

കേരളത്തിലും സ്വർണവില മുകളിലേക്ക്

രാജ്യാന്തര വിപണിയിൽ വില ഉയർന്നാൽ കേരളത്തിലും പവൻ വിലയിൽ വലിയ വർധനവ് പ്രതീക്ഷിക്കേണ്ടി വരും. അടുത്ത രണ്ട് വർഷം കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം 100 കടക്കുമെന്നാണ് പ്രവചനങ്ങൾ. അങ്ങനെ സംഭവിച്ചാൽ ഗ്രാം വില 17,500 രൂപയും പവൻ വില 1.40 ലക്ഷമെങ്കിലും ആയേക്കും. അതായത് ഇപ്പോഴത്തെ നിലയിൽ നിന്നും ഏകദേശം 32,000 രൂപയ്ക്ക് മുകളിൽ. ഇത് പവൻവില മാത്രമാണ്. ഇതിനൊപ്പം 5 ശതമാനം അടിസ്ഥാന പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും നൽകണം. അങ്ങനെ വരുമ്പോൾ 1.51 ലക്ഷമെങ്കിലും വേണ്ടി വരും ഒരു പവൻ സ്വർണം വാങ്ങാൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma