സ്വർണം 88000ത്തിന് വാങ്ങണോ അതോ 65000ത്തിന് വാങ്ങുന്നോ? ഇപ്പോൾ വാങ്ങല്ലേ 20000 രൂപ വരെ കുറയും
സ്വർണം വിലകുറഞ്ഞ് തുടങ്ങിയതോടെ ആഭരണങ്ങൾ വാങ്ങാൻ ജ്വല്ലറികളിലേക്ക് ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ധൃതപിടിച്ച് സ്വർണം വാങ്ങേണ്ടെന്ന് ഉപദേശിക്കുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഇപ്പോൾ വാങ്ങുന്നത് ഒരു പക്ഷെ വലിയ നിരാശ സമ്മാനിച്ചേക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മേരി ജോർജിന്റെ വാക്കുകൾ ഇങ്ങനെ
'സ്വർണ വിലയിൽ ഇത്രയധികം ചാഞ്ചാട്ടം ഉണ്ടാകാനുണ്ടായ കാരണം ഈ അടുത്ത ദിവസം ഗാസയിൽ ഉണ്ടായ ഇസ്രയേൽ ആക്രമണമാണ്. വീണ്ടും അരക്ഷിതാവസ്ഥ പശ്ചിമേഷ്യയിൽ വന്നുകൂടുന്നു എന്ന ഭയമാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചത്. ട്രംപ് പറഞ്ഞിട്ടുണ്ട് താമസിയാതെ ഇന്ത്യയുമായി സഖ്യത്തിൽ എത്തും ,വ്യാപാരക്കരാറിനുള്ള സാധ്യതകൾ തെളിഞ്ഞ് വരികയാണെന്ന്. ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന്റെ വക്താക്കൾ ഒക്കെ അവകാശപ്പെടുന്നത് നമ്മുക്ക് ട്രംപ് ചുമത്തിയിരിക്കുന്ന തീരുവ 15 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന്.

യുഎസുമായുള്ള കരാർ ശരിയായിട്ട് വരികയാണ് എങ്കിൽ നമുക്ക് നമുക്ക് അനുകൂലമായി വരികയാണ് എങ്കിൽ തീർച്ചയായിട്ടും എക്സ്പോർട്ട് കമ്മി കുറയാൻ സാധ്യതയുണ്ട്. അത് കുറഞ്ഞു വരികയാണെങ്കിൽ തീർച്ചയായിട്ടും നമുക്ക് ഒരു വ്യാപാര അന്തരീക്ഷം ഇന്ത്യയിൽ പ്രതീക്ഷിക്കാം. പക്ഷേ അപ്പോഴും ആഗോളതലത്തിലെ അന്തരീക്ഷം നമുക്ക് പറയാനല്ല ചൈനയും അമേരിക്കയും തമ്മിൽ ഇതുപോലെ ഒരു ഒരു വെടി നിർത്തൽ നടത്തണം. ചൈനയുടെ മേലുള്ള ചുങ്കവും കുറച്ചു കൊണ്ടുവരണം. അങ്ങനെ ആഗോളതലത്തിൽ ഒരു വ്യാപാര സമാധാനം ഉണ്ടാവുകയാണ് എങ്കിൽ സ്വർണത്തിന്റെ വില വീണ്ടും ഒരുപാട് മുകളിലേക്ക് പോകാതെ കുറച്ചു താഴും.
വ്യാപാര സമാധാനം വന്നാൽ അനിശ്ചിതാവസ്ഥ ഇല്ലാതെയായാൽ അപ്പോൾ അമേരിക്കൻ ഡോളർ ശക്തമായി സ്റ്റോക്ക് മാർക്കറ്റും ശക്തമായി, അപ്പോൾ നിക്ഷേപകർ കൂടുതൽ ലാഭസാധ്യതകളുള്ള സ്റ്റോക്ക് മാർക്കറ്റിലേക്കും അമേരിക്കൻ ഡോളറിലേക്കും ഇൻവെസ്റ്റ് ചെയ്യും. സ്വർണത്തിലെ നിക്ഷേപം കുറയക്കും. അപ്പോഴാണ് സ്വർണത്തിന്റെ വില ക്രമേണ കുറഞ്ഞു കുറഞ്ഞ് ഒരുഅറുപുറനായിരത്തിലേക്ക് എത്തുമെന്നൊക്കെ നമ്മുക്ക് പ്രതീക്ഷിക്കാവുന്നത്.
പക്ഷേ എല്ലാ ദിവസവും കുറഞ്ഞുകൊണ്ടിരിക്കും എന്ന് വിചാരിക്കരുത്. ആഗോള തലത്തിൽ ഉണ്ടാകുന്ന എന്ത് പ്രതിസന്ധിയും സ്വർണത്തിന്റെ വിലയെ സ്വാധീനിച്ചിരിക്കും. അതാണ് ചരിത്രം കാണിക്കുന്നത് . നമ്മുടെ റിസർവ് ബാങ്കിന്റെ കമ്മട്ടത്തിൽ തന്നെ 880.85 85 ടൺ സ്വർണമാണ് നമ്മൾ സൂക്ഷിച്ചിരിക്കുന്നത്. എല്ലാ സെൻട്രൽ ബാങ്കുകളും അതുപോലെ സ്വർണം അക്വയർ ചെയ്ത് സൂക്ഷിക്കുന്നു, അവരുടെ കറൻസിയുടെ മൂല്യം കാത്തുരക്ഷിക്കാനായിട്ടാണ് ഇത്.
നമ്മുടെ കറൻസിയുടെ മൂല്യം ഡോളറിന്റെ മൂല്യത്തിനേക്കാൾ ഒരുപാട് താഴേക്ക് പോയാൽ നമ്മുടെ ട്രേഡിനെ അത് ബാധിക്കും. നമ്മുടെ കറൻസിയുടെ മൂല്യം കാത്തുരക്ഷിക്കാൻ വേണ്ടിയാണ് സ്വർണം റിസേർവ് ബാങ്ക് പുറത്തിറക്കി വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി എടുക്കുന്നത് .അങ്ങനെ കൊടുക്കുന്നതോടെ കറൻസിയുടെ മൂല്യം ഡോളറുമായിട്ടുള്ള താരതമ്യത്തിൽ മെച്ചപ്പെടും. കറൻസിയെ മെച്ചപ്പെടുത്തി നിർത്താൻ വേണ്ടിയാണ് സാധാരണ രീതിയിൽ സ്വർണം റിസർവ് ബാങ്കുകൾ മേടിച്ച് സൂക്ഷിക്കുന്നത് . അതേസമയം കരുതൽ ശേഖരം അവിടെയുണ്ട്, റിസേർവ് ബാങ്ക് ആ കരുതൽ ശേഖരത്തിൽ തൊടുകയി. ഈ പേപ്പർ കടലാസിന്റെ പുറകിൽ സ്വർണശേഖരം ഉണ്ട് എന്ന ഉറപ്പാണ് പേപ്പർ കറൻസിയിൽ നമുക്ക് വിശ്വാസം തരുന്നത് .
ഈ സമയത്ത് സ്വർണം വാങ്ങാതിരിക്കുക കുറച്ചുകൂടി താഴേക്ക് വരു എന്നുള്ളത് ഉറപ്പാണ്, അതിനാൽ സ്വർണ വില 70000ത്തിലേക്ക് വരാനുള്ള സാധ്യത നോക്കിയിരിക്കുക. അതിലേക്കും താഴാനുള്ള സാധ്യത വന്നാൽ വീണ്ടും സ്വർണം വാങ്ങാതെ വില താഴുന്നത് നോക്കിയിരിക്കാം. അങ്ങനെ 85000ത്തിന് വാങ്ങിക്കാൻ നിൽക്കുന്നവർക്ക് 65000ത്തിന് ഒരു പവൻ കിട്ടുമെങ്കിൽ സന്തോഷമുള്ള കാര്യമല്ല.അങ്ങനെയുള്ള ഒരു അവസ്ഥയിലേക്ക് സ്വർണം തിരിച്ചിറങ്ങി വരും', മേരി ജോർജ് പറഞ്ഞു.












Click it and Unblock the Notifications