'സ്വർണ വില മൂന്ന് മാസം കൊണ്ട് 60000ത്തിലേക്ക് ഇടിഞ്ഞ് താഴും; ആഭരണപ്രേമികൾക്ക് ഇനി ആശ്വസിക്കാം'
സ്വർണ വിലയിൽ വലിയ ആശ്വാസമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4066 ഡോളറിലേക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. നിലനിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വില 91440 രൂപയാണ്. ഒരു ഗ്രാമിന് വില 11430 രൂപയും. അതേസമയം വരും ദിവസങ്ങളിലും സ്വർണ വില കുറയുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മാസത്തിനുള്ളിൽ വലിയ ഇടിവിനുള്ള സാധ്യത പ്രവചിക്കുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സീ ന്യൂസ് മലയാളത്തോട് അവർ നടത്തിയ പ്രതികരണം ഇങ്ങനെ
'സ്വർണ വില കുറഞ്ഞും കൂടിയും ചാഞ്ചാട്ടം തുടരുകയാണ്. ആഗോള സാഹചര്യം സമാധാനത്തിലേക്ക് കുറച്ചെങ്കിലും അടുത്തു വരികയാണ് . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളുമായുള്ള തീരുവ കുറച്ചു കൊണ്ടുവരികയാണ്. ഇന്ത്യയുടെതാണെങ്കിൽ മിക്കവാറും ഒരു 20 ശതമാനത്തിന് താഴേക്ക് കൊണ്ടുവന്നേക്കാം. ഇപ്പോൾ 50 ശതമാനത്തിൽ നിൽക്കുകയാണ്. ട്രംപ് വന്നതിനു ശേഷമാണ് സീറോ ആയിരുന്നത് 50 ശതമാനത്തിലേക്ക് കൊണ്ടുപോയത്.

ട്രംപ് ചൈനയ്ക്കും മറ്റ് രാജ്യങ്ങൾക്കുമേലും ഏർപ്പെടുത്തിയ തീരുവ കുറച്ചേക്കാം. അങ്ങനെ വരുമ്പോഴേക്കും തീരുവ യുദ്ധം അവസാനിക്കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. നവംബർ അവസാനിക്കുന്നതിനു മുൻപോ അല്ലെങ്കിൽ ഡിസംബർ ആദ്യവാരമോ തന്നെ തീരുവ യുദ്ധം അവസാനിക്കും.
പശ്ചിമേഷ്യയിലും ഇപ്പോ ഏകദേശം സമാധാന അന്തരീക്ഷമാണ്. ഗാസയിൽ ഇസ്രായേൽ ബോംബ് വർഷിക്കുന്നതൊക്കെ കുറഞ്ഞു. അങ്ങനെ പശ്ചിമേഷ്യയിലും സമാധാന അന്തരീക്ഷം സാധ്യമാകുകയാണ്. ബംഗ്ലാദേശിലെ പ്രശ്നങ്ങളൊന്നും ലോക സമാധാനത്തെ അത്രയധികം ബാധിക്കുന്ന ഒന്നല്ല. ചെറിയ ചെറിയ തട്ടകങ്ങൾ ആയതുകൊണ്ട്. ഈ സാഹചര്യത്തിൽ സ്വർണത്തിന്റെ വില സാവകാശം താഴേക്ക് വരും, പെട്ടെന്ന് താഴേക്ക് വരുമെന്ന് പ്രതീക്ഷിക്കേണ്ട. പക്ഷെ എന്തായാലും താഴേക്ക് വരും, 60,000ത്തിലേക്കൊക്കെ എത്തും. അതിന് ചിലപ്പോൾ പിന്നെ ഒന്നോ രണ്ടോ മൂന്നോ മാസം എടുത്തന്നിരിക്കും. അതിനിടയക്ക് വീണ്ടും ചെറിയ വർധനവും ഇടിവിമൊക്കെ ഉണ്ടായേക്കാം.
ഓഹരി വിപണിയിൽ വലിയ ചാട്ടങ്ങൾ ഇല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലൊക്കെ സെൻസെക്സും നിഫ്റ്റിയും പോസിറ്റീവായിരുന്നു. നിക്ഷേപം സ്വർണത്തിലേക്ക് വരുന്നതിന് പകരം ഓഹരി വിപണിയിലേക്ക് പോയി തുടങ്ങി എന്നാണ് അതിനർത്ഥം. അതുപോലെ തന്നെ അമേരിക്കൻ ഡോളർ സ്ട്രോങ് ആയി കഴിഞ്ഞാൽ നിക്ഷേപം അമേരിക്കൻ ഡോളറിലേക്ക് പോകും. അങ്ങനെ അമേരിക്കൻ ഡോളറിലേക്കും ഓഹരികളിലേക്കും നിക്ഷേപം പോകാൻ തുടങ്ങുമ്പോഴാണ് സ്വർണത്തിന്റെ വില താഴേക്ക് താഴേക്ക് വരിക.
ഇനി സ്വർണത്തിൽ നിക്ഷേപിച്ചില്ലെങ്കിലും നമ്മുടെ നിക്ഷേപത്തിന് അപകടം ഒന്നും പറ്റില്ല, നമുക്ക് റിട്ടേൺസ് കൂടുതലായിട്ട് ഉണ്ടാകും എന്ന പ്രതീക്ഷ വരുമ്പോൾ സ്വർണ വില കുറയും. കാരണം ഈ സ്വർണത്തിൽ വരുന്ന വിലക്കായറ്റം പോലെയല്ല ഓഹരി വിപണിയിലൊക്കെ പെട്ടെന്ന് കാളക്കൂറ്റിന്റെ അതായത് കരടിയുടെ അവസ്ഥയിൽ നിന്ന് കാളയുടെ രൂപയിലേക്ക് പോവുകയൊക്കെ ചെയ്താൽ വമ്പില്ല ലാഭമാണ് ഒറ്റയടിക്ക് ഓഹരി വിപണിയിൽ ഉണ്ടാകുന്നത്. അതുപോലെ ഒരിക്കലും സ്വർണത്തിന്റെ കാര്യത്തിൽ ഉണ്ടാകില്ല.
അതുകൊണ്ട് സമാധാന അന്തരീക്ഷം ഉണ്ടെങ്കിൽ സ്വർണത്തിലേക്ക് പോകുന്നതിനു പകരം നിക്ഷേപം എന്ന് പറയുന്നത് നമ്മളെ പോലുള്ള സാധാരണക്കാരുടെ നിക്ഷേപം അല്ല, വൻകിട വ്യാപാരികളുടെയും വൻകിട ധനകാര്യ സ്ഥാപനങ്ങളുടെയും ആഗോളതലത്തിലെ വമ്പന്മാരുടെ അവരുടെ കോടാനുകോടിയുള്ള നിക്ഷേപമാണ് ഓഹരി വിപണിയിലേക്കും ഡോളറിലേക്കും ഒക്കെ പോവുക. അങ്ങനെ പോകുമ്പോഴത്തേക്കും സ്വർണത്തിന്റെ വില തീർച്ചയായിട്ടും താഴേക്ക് വരും. അങ്ങനെ നമുക്ക് പ്രതീക്ഷിക്കാം', അവർ വ്യക്തമാക്കി.












Click it and Unblock the Notifications