സ്വർണ വില പവന് 1.10 ലക്ഷത്തിന് താഴേക്ക്; 6000 രൂപയ്ക്ക് മേലെ ഇടിയും..കാത്തിരിക്കുന്നത്
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിയുകയാണ്. അഞ്ച് ദിവസം കൊണ്ട് പവന് 4040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 505 രൂപയും കുറഞ്ഞു. നിലവിൽ 14505 രൂപയാണ് ഗ്രാം വില, പവന് 1,16,040 രൂപയും.
പലിശ നരക്ക് ഉയർത്തുമെന്നത് സംബന്ധിച്ച് യുഎസ് ഫെഡ് റിസർവ് ചെയർമാൻ കെവിൻ വാർഷ് നൽകിയ സൂചനയാണ് സ്വർണത്തെ താഴേക്ക് നയിച്ചത്. ജാക്ക്‌സണ്‍ ഹോളിലെ ഫെഡറല്‍ റിസര്‍വ് സിംപോസിയത്തിൽ സംസാരിക്കുന്നതിനിടെയാണ് പലിശ നിരക്ക് ഉയർത്തുമെന്ന സൂചന കെവിൻ വാർഷ് നൽകിയത്. പണപ്പെരുപ്പം ഉയർന്ന് നിൽക്കുകയാണെന്നും പിടിച്ചുകെട്ടാനുള്ള നടപടികൾ യുഎസ് ഫെഡ് സ്വീകരിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതോടെ സപ്റ്റംബറിൽ നടക്കുന്ന പണ നയ യോഗത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുത്തനെ ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പലിശ നിരക്ക് കൂട്ടുന്നത് ഡോളർ മൂല്യം ശക്തിപ്പെടുത്തും.ഇതോടെ നിക്ഷേപകർ ആദായകരമായ ബോണ്ട് വിപണികളിലേക്ക് പണമൊഴുക്കും. സ്വാഭാവികമായും സ്വർണത്തിൻ്റെ ഡിമാൻ്റ് ഇടിയുകയും വില കുത്തനെ താഴേക്ക് പതിക്കുകയും ചെയ്യും.
കേരളത്തിലും സ്വർണം താഴേക്ക്
ആഗോള വിപണിയിൽ വില ഇടിഞ്ഞാൽ കേരളത്തിലും സ്വർണ വില കുറയു. രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4,455 ഡോളറാണ് നിലവിൽ വില. പലിശ നിരക്ക് കൂട്ടിയാൽ 4300 ഡോളറിന് താഴേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. അത്തരമൊരു സാഹര്യത്തിൽ കേരളത്തിൽ 1.10 ലക്ഷത്തിന് താഴേക്ക് വില ഇടിയും.
അതായത് ഇപ്പോഴത്തെ നിരക്കിൽ നിന്നും ഏകദേശം 6000 രൂപ വരെ കുറഞ്ഞേക്കും. അതേസമയം 4300 ഡോളറിലെത്തിയാൽ വില 4000 ഡോളറിന് താഴേക്കും പോകാനുള്ള സാധ്യതയുണ്ടെന്നുള്ള പ്രവചനങ്ങളും ഉണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവൻ്റെ വില 1 ലക്ഷത്തിന് താഴേക്ക് പോയേക്കും.
ആഭരണപ്രേമികൾക്ക് ആശ്വാസം
ആഭരണപ്രേമികളെ സംബന്ധിച്ച് ഇനി ആശ്വാസത്തിൻ്റെ ദിനങ്ങളായിരിക്കും. ജുലൈ അവാസനത്തോടെ പവൻ വില 1.05 ലക്ഷത്തിൽ നിൽക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ കച്ചവടം പൊടിപൊടിച്ചിരുന്നു. അതുകൊണ്ട് തന്നെ വില ഇടിയുന്നതോടെ കൂടുതൽ പേർ സ്വർണം വാങ്ങാനെത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
22 കാരറ്റ് ആഭരണങ്ങളേക്കാൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ലാഭത്തിൽ സ്വർണം വാങ്ങാൻ ഇതുവഴി സാധിക്കും. വില കുറയുന്ന സമയത്ത് ജ്വല്ലറികളുടെ ഗോൾഡ് സ്കീമുകളുടെ ഭാഗമാകുകയോ അല്ലെങ്കിൽ സ്വർണം ബുക്ക് ചെയ്യുകയോ ചെയ്യുന്നത് കൂടുതൽ ലാഭത്തിൽ സ്വർണം വാങ്ങാൻ സഹായകമാകുമെന്ന് വ്യാപാരികൾ പറയുന്നത്.
സ്വർണത്തിനെ കൂടുതൽ വിശ്വസിക്കല്ലേ...
സ്വർണം എപ്പോഴും സുരക്ഷിത നിക്ഷേപമാണ്. പ്രതിസന്ധി കാലത്ത് നിക്ഷേപകർ സ്വർണത്തിലേക്ക് തന്നെ തിരിയും. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വില ഇടിവ് താത്കാലികമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. വില ഉയർത്തുന്നതിൽ കേന്ദ്രബാങ്കുകൾ നിർണായ സ്വാധീനം ചെല്ലുത്തുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഡീ ഡോളറൈസേഷൻ്റെ ഭാഗമായി കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യമായ ചൈന കഴിഞ്ഞ മാസം മാത്രം 20 ടണ്ണോളം സ്വർണമാണ് വാങ്ങിയത്. ഇന്ത്യയും സ്വർണം വാങ്ങുന്നതിൽ ഒട്ടും പിന്നിലല്ല. സ്വർണ ഡിമാൻ്റ് ഉയരുന്നത് സ്വാഭാവികമായും വില ഉയരാൻ കാരണമാകും.
ഈ വർഷം അവസാനത്തോടെ വില 5000 ഡോളർ തൊടാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതായത് ആഗോള വിപണിയിൽ ഔണ്സ് വില കുതിച്ചാൽ കേരളത്തിലും സ്വർണം ഉയരും. 1.30 ലക്ഷത്തിലേക്ക് പവൻ വില എത്തിയേക്കും.


Click it and Unblock the Notifications