Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങിക്കൂട്ടേണ്ട, വില കുറയാൻ പോവുകയാണ്..വാങ്ങിവെച്ചവർക്കും കിട്ടും പണി?

2025 ന്റെ ആരംഭം മുതൽ സ്വർണ വില പിടിവിട്ട് പറക്കുകയാണ്. വർഷാരംഭത്തിൽ ഒരു ഔൺസിന് ഏകദേശം 2,800 ഡോളർ മാത്രമായിരുന്ന വില. വെറും ഒൻപത് മാസത്തിനുള്ളിൽ ഒരു ഔൺസിന് 1,200 ഡോളറിലധികം വർധനവാണ് രേഖപ്പെടുത്തിയത്.ആഗോള വിപണിയിൽ ഇന്ന് ഒരു ഔൺസ് സ്വർണത്തിന് വില 4217 ഡോളറാണ്.

ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണ്ണത്തെ കണ്ടതും, യു.എസ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും, ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമെല്ലാം സ്വർണ്ണവില ഉയരാൻ കാരണമായി.

goldnewsg-

ഈ വർഷം ഏകദേശം മൂന്നാം പാദത്തോടെയാണ് സ്വർ\ണ വില 3,400 ഡോളർ കടന്നത്. സെപ്റ്റംബറിൽ 3,780 ഡോളറിലെത്തിയ സ്വർണവില ഒക്ടോബർ ആദ്യം 4,000 ഡോളർ പിന്നിട്ടു. വർഷം തോറുമുള്ള വർദ്ധനവ് ഏകദേശം 48-50% ആണ്. 2023 അവസാനത്തിലെ ഏകദേശം 2,000 ഡോളർ നിലവാരത്തിൽ നിന്ന് 40 ശതമാനം അധികമാണിത്. ഈ വർഷാവസാനത്തോടെ സ്വർണ്ണവില 4,000 ഡോളറിനും 4,900 ഡോളറിനും ഇടയിൽ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. ഇത് മൊത്തം വരുമാനം 70% കവിയാൻ സാധ്യതയുണ്ട്.

എന്നാൽ സ്വർണ വിലയെ കുറിച്ച് വ്യത്യസ്തമായ പ്രവചനമാണ് എ എൻ സെഡ് (ANZ) നടത്തുന്നത്. അടുത്ത വർഷം പകുതിയോടെ സ്വർണ വില കുറയുമെന്നാണ് പ്രവചനം. ഈ വർഷം അവസാനത്തോടെ സ്വർണവില ഔൺസിന് 4,400 ഡോളറിലേക്ക് ഉയരുമെന്നും 2026 ജൂണോടെ ഇത് 4,600 ഡോളറിനടുത്ത് എത്തുമെന്നും എ.എൻ.സെഡ് പ്രവചിക്കുന്നു. എന്നാൽ, യു.എസ് ഫെഡറൽ റിസർവ് പലിശ കുറയ്ക്കുന്ന നടപടികൾ അവസാനിപ്പിക്കുന്നതോടെ രണ്ടാം പകുതിയിൽ സ്വർണത്തിന്റെ വില കുറയാൻ സാധ്യതയുണ്ടെന്ന് എ എൻ സെഡിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഫെഡിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ, രാഷ്ട്രീയ അനിശ്ചിതത്വം, വ്യാപാര തീരുവകൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, വർധിച്ചുവരുന്ന കടങ്ങൾ എന്നിവയെല്ലാം സ്വർണത്തിലെ നിക്ഷേപ താൽപ്പര്യം നിലനിർത്തുമെന്നും എ എൻ സെഡ് അഭിപ്രായപ്പെട്ടു. 2026 പകുതിയോടെ വെള്ളി വില ഔൺസിന് 57.50 ഡോളറിലെത്തുമെന്നും ബാങ്ക് പ്രവചിക്കുന്നു. എന്നാൽ, ഫെഡറൽ റിസർവിന്റെ കടുത്ത നിലപാടും പ്രതീക്ഷിച്ചതിലും മികച്ച യു.എസ് സാമ്പത്തിക വളർച്ചയും വിലയിടിവിനുള്ള സാധ്യതകളാണെന്നും എ.എൻ.സെഡ് മുന്നറിയിപ്പ് നൽകി.

സ്വർണ്ണവില 30 മുതൽ 35 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നും ഇത് ഒരു പവന് ഏകദേശം 77,701 രൂപയിലേക്ക് എത്തുമെന്നും പേസ് 360 സഹസ്ഥാപകനും ചീഫ് ഗ്ലോബൽ സ്ട്രാറ്റജിസ്റ്റുമായ അമിത് ഗോയലും നേരത്തേ പ്രവചിച്ചിരുന്നു. വെള്ളിയുടെ വില 50 ശതമാനം കുറഞ്ഞ് ഏകദേശം 77,450 രൂപയായി മാറിയേക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്.

മുൻകാലങ്ങളിൽ, 2007, 2008, 2011 എന്നീ വർഷങ്ങളിലെ വലിയ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സ്വർണ്ണവില 45 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. സ്വർണ്ണത്തിന്റെ വില 2,600-2,700 ഡോളറിലേക്ക് താഴുമ്പോൾ അത് സുരക്ഷിതമായ നിക്ഷേപമായി മാറുമെന്നും ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനായി മാറാൻ സാധ്യതയുണ്ടെന്നും ഗോയൽ ചൂണ്ടിക്കാട്ടി.

എങ്കിലും, വെള്ളി വാങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം, കാരണം ഒരു ആഗോള സാമ്പത്തിക മാന്ദ്യം വെള്ളിയുടെ വിലയിൽ ദീർഘകാല സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. നിലവിലെ സ്വർണ്ണ-വെള്ളി വിലകളിലെ വർദ്ധനവ് ദീർഘകാലം നിലനിൽക്കാൻ സാധ്യതയില്ലെന്നും ഗോയൽ വിലയിരുത്തി. വിലനിർണ്ണയ സംവിധാനത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന അദ്ദേഹം, ഇത് വലിയ വിലക്കുറവിലേക്ക് നയിക്കുമെന്നും നിക്ഷേപകർ ഈ വിലയിടിവിനായി ഒരുങ്ങണമെന്നും നിർദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+