സ്വർണവില കരകയറില്ല? ഉടൻ 2000 രൂപ കൂടി ഇടിഞ്ഞേക്കുമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെ

രാജ്യാന്തര വിപണിയിൽ സ്വർണം വീണ്ടും താഴേക്ക് പതിക്കുകയാണ്. സൌദിയിൽ ഹൂതി വിമർതർ നടത്തുന്ന ആക്രമണവും ഹോർമുസിലെ പ്രതിസന്ധിയുമെല്ലാം ഡോളർ മൂല്യം മുകളിലേക്ക് നയിക്കുന്നതാണ് വിലയിടവിന് കാരണം. ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കിടെ സ്വർണം ഇനിയും കൂടുതൽ താഴേക്ക് പതിക്കുമോ അതോ ഉയരുമോയെന്നതാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്.

എന്തുകൊണ്ട് വിലഇടിയുന്നു

ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഡോളറിലാണ് സ്വർണം വാങ്ങുക. ഡോളർ ശക്തിപ്പെടുമ്പോൾ മറ്റ് കറൻസികളിലുള്ളവർക്ക് സ്വർണം വാങ്ങുന്നത് ചിലവേറിയതാക്കും. ഇത് വില കുറയാൻ കാരണമാകും. അതുപോലെ തന്നെ ഡോളറിൻ്റെ മൂല്യം കുറയുമ്പോൾ ഡിമാൻ്റ് കൂടുകയും വില കൂടുകയും ചെയ്യും.

goldnews2

പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ ഡോളർ മൂല്യം ഉയർത്തുന്നത്. സംഘർഷം കടുത്തതോടെ എണ്ണ വില ഉയരുകയാണ്. നിലവിൽ ബാരലിന് 110 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം എണ്ണവില ഉയരുന്നത് പണപ്പെരുപ്പ ഭീതിയും ഉയർത്തുന്നുണ്ട്. യു.എസിൽ മാത്രമല്ല ആഗോള തലത്തിൽ പണപ്പെരുപ്പം രൂക്ഷമാണ്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ പലിശ നിരക്ക് വീണ്ടും ഉയർത്താനുള്ള സാധ്യത ശക്തമാക്കിയിട്ടുണ്ട്.

പലിശ നിരക്ക് ഉയർത്തിയാൽ സ്വാഭാവികമായും കൂടുതൽ പലിശ ലഭിക്കുന്ന സർക്കാർ ബോണ്ടുകളിലേക്ക് നിക്ഷേപകർ പണമൊഴുക്കും. പലിശ നൽകാത്തെ സ്വർണത്തെ കൈവിടും. ഇത് സ്വർണ ആവശ്യത്തെ തളർത്തുകയും വില കുത്തനെ താഴേക്ക് പതിക്കാൻ കാരണമാകുകയും ചെയ്യും.

ഇനി വില കൂടുമോ അതോ കുറയുമോ? വിദഗ്ധർ പറയുന്നത്

രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4190 ഡോളർ പരിസരത്താണ് നിലവിൽ സ്വർണവില തുടരുന്നത്. 4110 ഡോളറാണ് അടുത്ത പ്രതിരോധ നില എന്നാണ് പൃഥ്വി ഫിൻമാർട്ടിലെ മനോജ് കുമാർ ജെയ്ൻ ചൂണ്ടിക്കാട്ടുന്നത്.

' 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഡോളർ നിരക്ക്. യുഎസ് ബോണ്ട് മൂല്യവും ഉയർന്ന നിലയിൽ തുടരുകയാണ്. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പ ഭീതി ശക്തമാക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 107 ഡോളറിന് മുകളിലാണ്. ഇത്തരം പ്രതിസന്ധികൾക്കിടയിലും സ്വർണം കൂപ്പുകു്തിയിട്ടില്ല. അതുകൊണ്ട് തന്നെ അടുത്ത പ്രതിരോധ ഘട്ടം 4110 ഡോളറാണ്. ഇതിന് മുകളിലക്ക് കുതിക്കാൻ സാധിച്ചാൽ സ്വർണവില വീണ്ടും ഉയരും', അദ്ദേഹം പറഞ്ഞു.

സ്വർണവില ഇനി 4164-4130 ഡോളർ പരിസരത്ത് തുടരാനാണ് സാധ്യത. 4220-4242 ഡോളർ ആണ് പ്രതിരോധ നില , അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യയിൽ 10 ഗ്രാം സ്വർണം 1,48,100-,148,800 നും ഇടയിലായിരിക്കുമെന്നാണ് ജെയ്ൻ ചൂണ്ടിക്കാട്ടുന്നത്.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് വില ഇടിഞ്ഞിരുന്നു. ഗ്രാം വില 13,685 രൂപയായാണ് താഴ്ന്നത്. പവൻ വില 1,09,480 രൂപയാണ്. രാജ്യാന്തര വില 4,100 ഡോളറിലേക്ക് താഴ്ന്നാൽ കേരളത്തിൽ പവൻ വില ഏകദേശം 1,07,125 രൂപ ആയേക്കാം. അതായത് പവന് ഏകദേശം 2,355 രൂപയുടെ കുറവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma