Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയിൽ 40000 രൂപയുടെ ഇടിവുണ്ടാകുമോ? പ്രതീക്ഷയായി ഈ ഘടകങ്ങൾ ..പക്ഷെ

സ്വർണ വില വീണ്ടും താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. രാജ്യാന്തര വിപണിയിലെ വിലയിടിന്റെ ചുവട് പിടിച്ച് കേരളത്തിൽ ഇന്ന് പവന് 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.നിലവിൽ 89,080 ആണ് പവന് വില. 97000 വരെ തൊട്ട സ്വർണ വിലയാണ് ഇപ്പോൾ ഇത്രയും കുറഞ്ഞ നിലയിൽ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം പവന് കുറഞ്ഞത് 8280 രൂപയാണ്. വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ ഇനിയും വില കൂടുമോയെന്നതാണ് ചോദ്യം.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇനി നിർണായകമാകുക. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ, അമേരിക്കയും ചൈനയും തമ്മിലുള്ള ചർച്ചകളും സജീവമാണ്. അനിശ്ചിതത്വം വർധിക്കുമ്പോൾ നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്.

golduae

എല്ലാ പുതിയ സാഹചര്യങ്ങളെയും വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പുതുക്കിയ വ്യാപാര ചർച്ചകൾ സ്വർണ്ണത്തിന്റെ ഗതിയെ എങ്ങനെ മാറ്റുമെന്നും നിക്ഷേപകർ ശ്രദ്ധിക്കുന്നുണ്ടെന്ന് പറയുകയാണ് വിടി മാർക്കറ്റ്സിലെ ഗ്ലോബൽ സ്ട്രാറ്റജി ലീഡ് ആയ റോസ് മാക്സ്‌വെൽ. അമേരിക്ക ചൈനയുമായും ഇന്ത്യയുമായും വിശ്വസനീയമായ കരാറുകളിൽ എത്തിച്ചേർന്നാൽ, അപകടസാധ്യതയോടുള്ള വിമുഖത കുറയും. ഇത് യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും സ്വർണ്ണത്തിന്റെ ആകർഷണം കുറയ്ക്കുകയും ചെയ്യും, അദ്ദേഹം നിരീക്ഷിച്ചു.ഹ്രസ്വകാലത്തേക്ക് സ്വർണ്ണം അമിതമായി വാങ്ങിയ നിലയിലാണെന്നും ഒരു പുതിയ ഉത്തേജക ഘടകം ഇല്ലാതെ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും മാക്സ്‌വെൽ കൂട്ടിച്ചേർത്തു.

സ്വർണ വില വർധനവിന് ഒരു താത്കാലിക ഇടവേളയാണ് മാസ്റ്റർ ട്രസ്റ്റ് ഗ്രൂപ്പ് ഡയറക്ടർ പുനീത് സിംഗാനിയയും പ്രവചിക്കുന്നത്. പ്രസിഡന്റ് ട്രംപും പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച അമേരിക്ക-ചൈന വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. പ്രതീക്ഷിക്കുന്ന ഇന്ത്യ-യുകെ കരാർ വിപണികളിൽ ശുഭാപ്തിവിശ്വാസം നിറയ്ക്കും,.ഇത് നിക്ഷേപകരുടെ ശ്രദ്ധ ഓഹരികളിലേക്ക് തിരിക്കാനും സ്വർണ്ണത്തിൽ ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ ഉണ്ടാക്കാനും ഇടയാക്കും', അദ്ദേഹം പറഞ്ഞു.

ദീർഘകാലയളവിൽ സ്വർണ്ണത്തിന്റെ ഭാവി ശോഭനമാണെന്നും സിംഗാനിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "വലിയ ഡിമാൻഡ് സ്രോതസ്സായി മാറിയ കേന്ദ്ര ബാങ്കുകൾ, യുഎസ് ഡോളറിൽ നിന്ന് തങ്ങളുടെ കരുതൽ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സ്വർണ്ണം ശേഖരിക്കുന്നത് തുടരുകയാണ്. ഈ മാറ്റം മൂല്യം സംഭരിക്കാനുള്ള ഉപാധി എന്ന നിലയിൽ സ്വർണ്ണത്തിന്റെ പ്രസക്തിയെ പിന്തുണയ്ക്കുകയും ലോഹത്തിന് അനുകൂലമായ ഒരു കാഴ്ചപ്പാട് നൽകുകയും ചെയ്യും', അദ്ദേഹം പറഞ്ഞു.

10 ഗ്രാമിന് 1.25 ലക്ഷമാകുമോ?

യുഎസിലെ സാമ്പത്തിക അസ്ഥിരതയെ അടിസ്ഥാനമാക്കിയാകും ഇനി സ്വർണ വിലയിൽ മാറ്റങ്ങൾ സംഭവിച്ചേക്കും. ഫണ്ടിന്റെ അഭാവം മൂലം രാജ്യത്ത് ദീർഘകാലം നീണ്ടുനിൽക്കുന്ന സർക്കാർ അടച്ചുപൂട്ടൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്, തൊഴിലില്ലായ്മ ഡാറ്റ പോലുള്ള പ്രധാന സൂചകങ്ങൾ പുറത്തുവന്നിട്ടില്ല. ഇതെല്ലാം വിപണിയിൽ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പമാണ് മറ്റൊരു പ്രതിസന്ധി. ഡിസംബറിൽ പലിശ നിരക്ക് കുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഫെഡറൽ റിസർവ്. ഇത് ഡോളറിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ട്രഷറി വരുമാനം ഉയർത്തുകയും ചെയ്തേക്കും, സ്വാഭാവികമായി നിക്ഷേപ ആസ്തി എന്ന നിലയിൽ സ്വർണ്ണത്തിന്മേലുള്ള വിൽപന സമ്മർദ്ദം തീവ്രമാക്കും. സ്വർണത്തിന് വില കുറയാൻ കാരണമായേക്കും.

സ്വർണത്തിന് വില കുറഞ്ഞാലും ഇനിയൊരിക്കലും 50000ത്തിൽ താഴേക്ക് വില വീഴാൻ സാധ്യത കുറവാണ് എന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടി്ക്കാട്ടുന്നത്. എന്നിരുന്നാലും വില 60000 വരെയാകാനുള്ള സാധ്യതയുണ്ടെന്നാണ് ചിലർ പ്രവചിക്കുന്നത്. എന്നാൽ 2026 ൽ സ്വർണ വില 1 ലക്ഷത്തിന് മുകളിലേക്ക് പോയേക്കാമെന്നുള്ള പ്രവചനങ്ങളും ചിലർ നടത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+