സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ?
ഇറാൻ-ഇസ്രായേൽ സംഘർഷം സ്വർണ വിലയിൽ തീപിടിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാജ്യാന്തര വിപണിയിൽ ഒരു ഔണ്‍സ് സ്വർണത്തിന് 5300 ഡോളറിലായിരുന്നു വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയുടെ ചൂവടുപിടിച്ച് കേരളത്തിലെ സ്വർണ വിലയിലും വലിയ വർധനവ് രേഖപ്പെടുത്തി. പവൻ വില ഇപ്പോൾ 1.25 ലക്ഷമാണ്. എന്നാൽ ഇപ്പോഴത്തെ വില വർധനവിനെ അധികം ഭയക്കേണ്ടതില്ലെന്നും സ്വർണത്തിന് വില ഇടിയാൻ ഇനിയും സാധ്യതയുണ്ടെന്നും പറയുകയാണ് ഹെരായസ് (Heraeus) പ്രഷ്യസ് മെറ്റൽസ് അനലിസ്റ്റുകൾ. ഇറാൻ സംഘർഷവും താരിഫ് അനിശ്ചിതത്വങ്ങളും സ്വർണത്തിന് പിന്തുണ നൽകുന്നുണ്ടെങ്കിലും ചരിത്രം വിലയിരുത്തുമ്പോൾ ഈ ലോഹങ്ങളുടെ വില ഇനിയും താഴേക്ക് പോകാൻ സാധ്യതയുണ്ടെന്ന് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ജനുവരിയിൽ സ്വർണ വിലയിൽ 30 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തിയിരുന്നു. അതായത് 2025 മുതലുള്ള കണക്ക് പരിശോധിച്ചാൽ മൊത്തത്തിൽ 115% ഉം ഉയർന്നു. അമൂല്യ ലോഹങ്ങളുടെ വില വർദ്ധിക്കുന്നതിന് ഭൗമരാഷ്ട്രീയപരമായ അപകട സാധ്യതകൾ ഒരു പ്രേരണയായിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ അവസാനിച്ചാൽ, നിലവിലെ വിലക്കയറ്റം നിലനിൽക്കുമോ എന്നതാണ് അവർ ഉയർത്തുന്ന ചോദ്യം. ചരിത്രത്തിലെ കണക്കുകളും ഹെരായസ് ഓർമ്മിപ്പിച്ചു. 1980, 2011 വർഷങ്ങളിൽ ഇത്തരത്തിൽ സ്വർണ വില കത്തിക്കയറിയിരുന്നു. എന്നാൽ പിന്നീട് വില കുത്തനെ ഇടിഞ്ഞു. , ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം 40% മുതൽ 70% വരെ വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അനലിസ്റ്റുകൾ കൂട്ടിച്ചേർത്തു. സമീപകാലത്തെ ഉയർന്ന നിലവാരത്തിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ വെള്ളിയുടെ വില 37% കുറഞ്ഞു, ഇത് ചരിത്രത്തിലെ പ്രവണതകൾക്ക് അനുസൃതമാണ്. എന്നാൽ, മുൻകാലങ്ങളിൽ വില ഏറ്റവും കുറഞ്ഞ നിലയിലെത്താൻ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ എടുത്തിരുന്നു. "

സ്വർണ്ണത്തിന്റെ കാര്യത്തിൽ, ഇറാനുമായുള്ള സംഘർഷം സമീപകാലത്തെ വിലനിലവാരത്തെ വ്യക്തമായി സ്വാധീനിക്കുന്നുണ്ടെന്ന് അനലിസ്റ്റുകൾ വിലയിരുത്തി. "വാരാന്ത്യത്തിൽ അമേരിക്കയും ഇസ്രായേലും ഇറാനിൽ മിസൈൽ ആക്രമണം നടത്തിയതോടെ ഭൗമരാഷ്ട്രീയപരമായ അപകടസാധ്യത യാഥാർത്ഥ്യമായി. ഇതിന് പ്രതികാരമായി ഇറാൻ ഇസ്രായേലിനെയും നിരവധി ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ടു. വിപണിയിലെ ആദ്യ പ്രതികരണം പ്രതീക്ഷിച്ചതുപോലെയായിരുന്നു; എണ്ണവില കുതിച്ചുയർന്നു, മിക്ക ഓഹരി വിപണികളും 1 മുതൽ 2 വരെ ശതമാനം ഇടിഞ്ഞു. യുഎസ് ഡോളറിനും സ്വർണ്ണത്തിനും മറ്റ് അമൂല്യ ലോഹങ്ങൾക്കും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആവശ്യക്കാർ വർദ്ധിച്ചു. ജനുവരി അവസാനത്തിലെ വലിയ ഇടിവിൽ നിന്ന് കരകയറി ഫെബ്രുവരിയിൽ 10 ശതമാനത്തിലധികം വർദ്ധിച്ച സ്വർണവിലയിൽ യുഎസ്സിന്റെ മേഖലയിലെ സൈനിക വിന്യാസത്തിന്റെ സ്വാധീനം മുൻപേ ഉൾക്കൊണ്ടിരിക്കാം എന്നും വിലയിരുത്തപ്പെടുന്നു.
പ്രസിഡന്റ് ട്രംപിന് അദ്ദേഹത്തിന്റെ മിക്ക വ്യാപാര താരിഫുകളും നടപ്പിലാക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ സാമ്പത്തിക അനിശ്ചിതത്വവും വർദ്ധിച്ചുവെന്ന് ഹെരായസ് വ്യക്തമാക്കി. ' ഇതിന് പകരം, യുഎസ് പ്രസിഡന്റ് മറ്റൊരു നിയമനിർമ്മാണം ഉപയോഗിച്ച് ഉടൻ തന്നെ 10% താരിഫ് ഏർപ്പെടുത്തി. ഇത് നിലവിലുള്ള പല വ്യാപാര ഉടമ്പടികളെയും സംശയത്തിലാക്കുകയും യുഎസ് ഇറക്കുമതിക്കാരുടെ ചെലവുകൾ വീണ്ടും വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പുതിയ താരിഫുകൾ 150 ദിവസത്തേക്ക് പ്രാബല്യത്തിൽ ഉണ്ടാകും. ഈ സമയപരിധി തീരും മുൻപ് മറ്റ് നടപടികൾ ഒരുക്കാൻ ട്രംപ് ഭരണകൂടം ഈ 150 ദിവസത്തെ കാലാവധി ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്', അവർ പറഞ്ഞു.
സ്വർണ്ണവും വെള്ളിയും വാങ്ങുന്നതിനുള്ള പ്രധാന കാരണങ്ങൾ ജനുവരിയിലേതിന് സമാനമാണെന്ന് ഹെറോസ് പറയുന്നു എന്നാൽ, വിലവർദ്ധനവിനോടുള്ള നിക്ഷേപകരുടെ പ്രതികരണം മുൻകാലങ്ങളിലേതിന് സമാനമാണ്. വെള്ളിയുടെ വില സ്വർണ്ണത്തേക്കാൾ കൂടുതൽ ചാഞ്ചാട്ടം കാണിക്കാറുണ്ട്. സ്വർണ്ണത്തിലും സ്ഥിതി സമാനമാണ്. 2025 ഉടനീളവും ജനുവരിയിലും വിലകൾ കുതിച്ചുയർത്തിയ അമിത ശുഭാപ്തിവിശ്വാസം തണുപ്പിക്കാൻ മാസങ്ങളെടുക്കും, ഒരുപക്ഷേ വില കുറയുകയും ചെയ്യാം, അവർ പറഞ്ഞു.
75000ത്തിന് താഴെ എത്തുമോ?
വില കുറയും എന്ന് പറയുമ്പോഴും 75000ത്തിന് താഴേക്കെങ്കിലും എത്തുമോയെന്നതാണ് മലയാളികൾക്ക് അറിയേണ്ടത്. എന്തായാലും അത്രയും വലിയ ഇടിവ് വളരെ എളുപ്പത്തിൽ സാധ്യമാകില്ലെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമയമെടുത്താലും കുറഞ്ഞാൽ മതിയെന്നതാണ് ആഭരണപ്രേമികൾ ആഗ്രഹിക്കുന്നത്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications