സ്വർണവില തകർന്നടിയും, പവൻ വില 92,000 രൂപയായി കുറയാൻ സാധ്യതയെന്ന് ജോസ് ആലുക്കാസ്

ഈ വർഷം സ്വർണം വിലയിൽ വലിയ തിരുത്തലാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 5500 ഡോളറുണ്ടായിരുന്ന വില ഇപ്പോൾ 4150 ഡോളറായി കുറഞ്ഞു. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതോടെ കേരളത്തിലും സ്വർണവില തളർന്നു. പവൻ വില 1.33 ലക്ഷത്തിൽ നിന്നും 1.09 ലക്ഷമായി. അതേസമയം സംസ്ഥാനത്ത് സ്വർണ വില ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്ന് പറയുകയാണ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഉടമ ജോസ് ആലുക്കാസ് ഇക്കാര്യം പങ്കുവെച്ചത്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

' കഴിഞ്ഞ മൂന്ന് വർഷം കൊണ്ടാണ് സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടായത്. സ്വർണവില കുറയുമെന്നാണ് എൻ്റെ വിലയിരുത്തൽ. ആഗോള വിപണിയിൽ 3500 ഡോളറെങ്കിലും ആകണം. ദീർഘകാലാടിസ്ഥാനത്തിൽ പക്ഷ സ്വർണവില ഉയരും. 2500 ഡോളർ ഉണ്ടായിരുന്ന വിലയാണ് 5500 ൽ എത്തിയത്. അവിടെ നിന്ന് ഇപ്പോൾ തന്നെ തിരുത്തൽ ഉണ്ടായിട്ടുണ്ട്. വില 4200 ഡോളറായി. ഇനിയൊരു 1000 ഡോളർ കൂടി കുറയാം എന്നാണ് എൻ്റെയൊരു വിലയിരുത്തൽ (രാജ്യാന്തര വിപണിയിൽ സ്വർണവില 3500 ഡോളറായാൽ കേരളത്തിൽ വില 92,000 ആയി കുറഞ്ഞേക്കും). അതിനുശേഷം വില വീണ്ടും കൂടിയേക്കും. സ്വർണവില കൂടും എന്ന് കരുതി ഒരുപാട് സ്വർണം ജ്വല്ലറിക്കാർ വാങ്ങിവെയ്ക്കില്ല. ഇന്ന് ഒരു കിലോ സ്വർണം വിറ്റാൽ അത്രയും വാങ്ങിവെയ്ക്കും.

goldjoy2

ആലുക്കാസ് ഗ്രൂപ്പ് സെപറേറ്റഡ് ആയിട്ട് 24 വർഷമായി. രണ്ട് ഷോപ്പുണ്ടായിരുന്നത് 13 രാജ്യത്തായിട്ട് 200 ഷോപ്പായി. ഇനിയും വികസിപ്പിച്ചുകൊണ്ടിരിക്കാൻ തന്നെയാണ് ലക്ഷ്യം വെയ്ക്കുന്നത്. 20 ശതമാനം ടേണ്‍ ഓവർ ഹൈക്ക് എല്ലാ വർഷവും സംഭവിക്കുന്നുണ്ട്', അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 'തായ് മാമൻ തങ്ക മോതിരം' പദ്ധതിയിൽ സ്വർണമോതിരം വിതരണം ചെയ്യാനുള്ള കരാർ ജോയ് ആലുക്കാസ് ഗ്രൂപ്പായിരുന്നു എടത്തത്. സ്വർണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സർവീസ് ചാർജ് ക്വാട്ട് ചെയ്താണ് ജോയ്ആലുക്കാസ് ഈ കരാർ സ്വന്തമാക്കിയത്. ഇത് സംബന്ധിച്ചും ജോയ് ആലുക്കാസ് മറുപടി നൽകി.

'തമിഴ്നാട്ടിൽ 22 വർഷമായി ഞാൻ ഷോറൂമുകൾ തുടങ്ങിയിട്ട്. രാശിക്കട എന്നാണ് അവിടെയുളളവർ പറയുക. എൻ്റെ വളർച്ചയിൽ തമിഴ്നാടിന് വലിയ സ്വാധീനം ഉണ്ട്. ടെൻ്റർ വന്നപ്പോൾ എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു പൈസ മാത്രം വെച്ചത് എന്തെങ്കിലും പൈസ എഴുതണ്ടേയെന്ന് വിചാരിച്ച് എഴുതിയതാണ്. സർക്കാർ സൌജന്യമായി മോതിരം കൊടുത്തപ്പോൾ ഒരു ചാരിറ്റി എന്ന നിലയ്ക്ക് ഞങ്ങളും അതിൻ്റെ ഭാഗമായതാണ്. ആ പദ്ധതിയിൽ നിന്നും പൈസ ഉണ്ടാക്കേണ്ട എന്ന ചിന്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma