Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 64000ത്തിലേക്ക്?.റഷ്യൻ നീക്കത്തിൽ സ്വർണം പിടിവിട്ട് താഴേക്ക്? വാങ്ങിയവർക്ക് കനത്ത തിരിച്ചടിയോ

2025-ൽ 70 ശതമാനത്തോളമാണ് സ്വർണ വില ഉയർന്നത്. 2026 തുടങ്ങിയപ്പോഴേക്കും സ്വർണക്കുതിപ്പിന് യാതൊരു മാറ്റവും ഇല്ല. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഒരു പവൻ സ്വർണത്തിനൻ്റെ വില 1.31 ലക്ഷത്തിലെത്തി. ജനുവരി് 29 നായിരുന്നു റെക്കോഡ് നേട്ടം. പിന്നീട് നേരിയ തോതിൽ വില ഇടിഞ്ഞെങ്കിലും സ്വർണം ഉയർന്ന നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച പവന് 1.15 ലക്ഷത്തിനാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള ഭൌമരാഷ്ട്രീയ സാഹചര്യങ്ങൾ പ്രതിസന്ധിയിലായതും യുഎസ് ഡോളറിൻ്റെ മൂല്യത്തിൽ കുത്തനെ ഉണ്ടായ ഇടിവുമെല്ലാമാണ് കേരളത്തിലെ സ്വർണ വിലയേയും സ്വാധീനിച്ചത്.

എന്നാൽ സ്വർണത്തിൻ്റെ കുതിപ്പിതാ അവസാനിക്കാൻ പോകുകയാണെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. . റഷ്യ അമേരിക്കയുമായി യുഎസ് ഡോളറിൽ വീണ്ടും വ്യാപാരം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇതിന് പിന്നിൽ. റഷ്യൻ ഭരണകൂടം യുഎസുമായി ഒരു സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകൾ ആരായുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റ് കറൻസികളിലുള്ള വ്യാപാര സെറ്റിൽമെന്റുകൾ അംഗീകരിക്കില്ലാത്തതിനാലാണ് റഷ്യ യുഎസ് ഡോളറിലേക്ക് മടങ്ങാൻ ആലോചിക്കുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. റഷ്യ ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾ യുഎസ് ഡോളറിനോടുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള തീവ്രശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്.

goldrate7

ബ്രിക്സ് രാജ്യങ്ങൾ ഡീ-ഡോളറൈസേഷൻ' അഥവാ വ്യാപാരത്തിനായി മറ്റ് കറൻസികളോ സ്വർണമോ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയായിരുന്നു . യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി പല ബ്രിക്സ് രാജ്യങ്ങളും വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മോസ്കോ ഡോളർ അധിഷ്ഠിത വ്യാപാര തീർപ്പുകളിലേക്ക് മടങ്ങിയെത്തുന്നത് ബ്രിക്സ് രാജ്യങ്ങളുടെ ഡീ-ഡോളറൈസേഷൻ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകും. ബ്രിക്സ് രാജ്യങ്ങൾ സ്വാഭാവികമായും കൂടുതൽ അളവിൽ സ്വർണം വാങ്ങുന്നത് അവസാനിപ്പിക്കും. ഇത് സ്വർണത്തിൻ്റെ ആവശ്യം കുറയ്ക്കും. ഡിമാൻ്റ് കുറയുന്നതോടെ സ്വർണത്തിൻ്റെ തിളക്കവും മങ്ങും, വിലയിൽ വലിയ സമ്മർദ്ദത്തിന് ഇത് വഴിവെച്ചേക്കും.

അതേസമയം റഷ്യ ഈ റിപ്പോർട്ടുകളോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാൽ ബ്ലൂംബെർഗിന്റെ വാദങ്ങളെ മോസ്കോ നിഷേധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനാൽ നിക്ഷേപകരിൽ ഇത് വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുഎസ് പണപ്പെരുപ്പം കൂടിയതിനാൽ ഡോളർ ദുർബലമാകുകയാണ്. ഈ സാഹചര്യത്തിൽ ഫെഡ് റിസർവ്വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും അവസാനിക്കുന്നുണ്ട്. ഇതും സ്വർണവിലക്ക് തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

എന്തായാലും റഷ്യ ഡോളറിലേക്ക് മടങ്ങിയാൽ ഇപ്പോഴത്തെ അന്താരാഷ്ട്ര സാഹചര്യത്തിൽ വലിയൊരു മാറ്റത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നത് ആഗോള വ്യാപാര ബന്ധങ്ങളെ മാറ്റിമറിക്കും. ഡോളറിൽ റഷ്യ-യുഎസ് വ്യാപാര സഹകരണം ഡീ-ഡോളറൈസേഷൻ ആവശ്യം കുറയ്ക്കുകയും സെൻട്രൽ ബാങ്കുകളുടെ സ്വർണ വാങ്ങൽ കുറയ്ക്കാൻ ഇടയാക്കുകയും ചെയ്യുനെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

സ്വർണവില വർധിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സെൻട്രൽ ബാങ്കുകളുടെ വാങ്ങലാണ്. ഇന്ത്യ ഉൾപ്പെടെ ബ്രിക്സ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടിയിട്ടുണ്ട്, ഇത് ആവശ്യം ഉയർത്തിയതോടെ സ്വർണം റെക്കോഡ് വില തൊടാൻ കാരണമായി. എന്നാൽ, സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നതിൽ കുറവ് വരുത്തുകയോ നിർത്തുകയോ ചെയ്താൽ സാഹചര്യം വേഗത്തിൽ മാറും. ആവശ്യം കുറയുകയും വില കുത്തനെ ഇടിയാനും സാധ്യതയുണ്ട്. ചില സെൻട്രൽ ബാങ്കുകൾ സ്വർണം വിൽക്കാൻ തുടങ്ങിയാൽ ഇത് വിതരണം വർധിക്കുകയും സ്വർണ വിലയെ ബാധിക്കുകയും ചെയ്യും.

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വിലയിൽ ഏകദേശം 15 ശതമാനത്തിൻ്റെ ഇടിവുണ്ടായിട്ടുണ്ട്. റഷ്യയുടെ നീക്കം ഇനിയും വില കുറയാൻ കാരണമായേക്കും. അതായത് 10 ഗ്രാം സ്വർണത്തിന് ഒരു ലക്ഷം രൂപയിൽ താഴെ വിലയെത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. 2027 അവസാനത്തോടെ കൊമെക്സ് സ്വർണവില ഔൺസിന് 3,000 ഡോളർ വരെ എത്താമെന്നും സാമ്പത്തിക വിദഗ്ധരായ അമിത് ഗോയലിനെ പോലുള്ളവർ ചൂണ്ടിക്കാട്ടുന്നു. 3000 ഡോളറിലേക്ക് വില എത്തിയാൽ ഇന്ത്യയിൽ 10 ഗ്രാം സ്വർണവില 90,000 രൂപയ്ക്കും 1,00,000 രൂപയ്ക്കും ഇടയിൽ സ്ഥിരപ്പെടാനാണ് സാധ്യത. അതായത് കേരളത്തിൽ ഒരു പവൻ വില 64,000ത്തിലേക്ക് കൂപ്പുകുത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+