Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം പവന് 78,000 രൂപയിലേക്ക്? രാജ്യാന്തര വിപണിയിൽ വമ്പൻ തകർച്ച, ഇനിയുള്ള സാധ്യതകൾ ഇങ്ങനെ

ഓഗസ്റ്റ് പകുതിയോടെ ഔണ്‍സിന് 4697 ഡോളർ എത്തിയ സ്വർണ വില ഇപ്പോൾ കുത്തനെ താഴേക്ക് പതിക്കുകയണ്. നിലവിൽ 4370 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത് . യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയാണ് ഇപ്പോൾ സ്വർണത്തിന് തിരിച്ചടിയാകുന്നത്.

പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നത് പണപ്പെരുപ്പ ഭീതി ശക്തമാക്കിയിരിക്കുകയാണ്. ഒരു മാസത്തിന് ശേഷമാണ് യുഎസ് ഇറാൻ്റെ ലാർക് ദ്വീപിന് നേരെ ആക്രമണം നടത്തിയത്. തൊട്ട് പിന്നാലെ ക്രൂഡ് വില ഉയർന്നു. ബ്രൻ്റ് ക്രൂഡ് വില ബാരലിന് 93 ഡോളറിന് മുകളിലെത്തി. സംഘർഷം രൂക്ഷമായാൽ ക്രൂഡ് വില ഉടൻ തന്നെ 100 ഡോളർ കടക്കും. ക്രൂഡ് ഓയിൽ വില ഉയരുന്നത് പണപ്പെരുപ്പം ഉയരാൻ കാരണമാകും.

goldnn3-2300

നിലവിലെ സാഹചര്യത്തിൽ യു.എസ് ഫെഡ് സെപ്റ്റംബറിലെ പണനയ യോഗത്തിൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത 66 ശതമാനമായി ഉയർന്നെന്നാണ് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നത്. വെള്ളിയാഴ്ച നടന്ന ജാക്സൺ ഹോൾ യോഗത്തിന് ശേഷം 10 വർഷത്തെ യു.എസ് ട്രഷറി യീൽഡ് 4.78% ൽ നിന്ന് 3 ശതമാനം ഇടിഞ്ഞു. ഇനി നിക്ഷേപകർ ഉറ്റുനോക്കുന്നത് യു.എസിലെ തൊഴിൽ കണക്കുകളാണ്. ഇത് കുറഞ്ഞാൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത കുറയും. ഇത് യു.എസ് ഡോളറിൻ്റെ മൂല്യം ഇടിയാനും സ്വർണ വില ഔണ്‍സിന് 4500-4650 ഡോളറിലേക്ക് ഉയരാനും വഴി തുറന്നേക്കും.

4530 ഡോളറിന് മുകളിലേക്ക് ഉയരുകയാണെങ്കിൽ വില വീണ്ടും 4650 ഡോളർ വരെ ആയേക്കും. അതേസമയം വില 4000 ഡോളറിന് താഴേക്ക് പതിച്ചാൽ വിലയിൽ വലിയൊരു തിരുത്തൽ ഉണ്ടായേക്കും. വില 3000-3500 ഡോളറിന് താഴേക്ക് പോയേക്കും. അതേസമയം എത്രയൊക്കെ തിരുത്തലിനിടയിലും വില 4000 ഡോളറിന് മുകളിൽ തന്നെ തുടർന്നാൽ ഔണ്‍സ് 5000 ഡോളർ വരെ എത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല അതും മറികടന്ന് 6000 ഡോളറിന് മുകളിലേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നും ഇവർ പറയുന്നു.

കേരളത്തിൽ സ്വർണ വില എന്താകും?

സംസ്ഥാനത്ത് സ്വർണ വില കുത്തനെ കുറയുകയാണ്. രാജ്യാന്തര വിപണിയിൽ വില ഇടിയുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നിലവിൽ ഗ്രാം വില 14,215 രൂപയാണ്. പവൻ വില 1,13,720 രൂപയും. അതേസമയം ഔണ്‍സ് വില 3000-3500 ഡോളർ ആയാൽ വില 1 ലക്ഷത്തിന് താഴേക്ക് പോകും.

3,500 - 91,000 - 91,100
3,250 - 84,500 - 84,600
3,000 -78,000 - 78,100 എന്നിങ്ങനെയായിരിക്കും സാധ്യത.

വില ഉയർന്നാൽ

5,000 - 1,30,000 - 1,30,100
5,500 -1,43,000 - 1,43,100
6,000 - 1,56,000 - 1,56,100 എന്നിങ്ങനെയായിരിക്കും വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+