സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ്
യുദ്ധം അവസാനിക്കുന്നത് വരെ സ്വർണം താഴേക്ക് പോകുക തന്നെ ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുന്നതിന് അനുസരിച്ച് ഡോളർ ശക്തിപ്പെടുകയാണ്. ഇത് സ്വാഭാവികമായും സ്വർണത്തിനോടുള്ള നിക്ഷേപകരുടെ താത്പര്യം ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം
'യുദ്ധം അവസാനിക്കുന്നത് വരെ സ്വർണത്തിന്റെ വില താഴേക്ക് പോകുന്ന രീതി തുടരാനാണ് സാധ്യത. ഇത് അസാധാരണമായ ഒരു സംഭവമാണ് .സാധാരണ യുദ്ധ സാഹചര്യങ്ങളിൽ സ്വർണ്ണത്തിന്റെ വില അടിക്കടി മുകളിലോട്ട് പോവുകയാണ് പതിവ്. അമേരിക്കൻ ഡോളർ ഓരോ പ്രാവശ്യവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് സ്വർണ വില കുറയാൻ കാരണം. അതിന് ചില കാരണങ്ങൾ ഉണ്ട്. ഒന്നാമത് എല്ലായിടത്തുംപെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലൊക്കെ വലിയ കയറ്റം ഉണ്ടാവുകയാണ്. ഈ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലെ കയറ്റത്തിന്റെ അഡ്വാന്റേജ് പ്രധാനമായിട്ടും പോകുന്നത് അമേരിക്കക്കാണ്. അമേരിക്കാന പ്രസിഡന്റ് ആകുന്ന സമയത്ത് തന്നെ ട്രംപ് പറഞ്ഞിരുന്നല്ലോ ഞാൻ അമേരിക്കയെ ഗ്രേറ്റ് ആക്കും അതുപോലെതന്നെ അമേരിക്കൻ ഡോളറിനെ ഏറ്റവും ശക്തിയുള്ള കറൻസി ആക്കുമെന്ന് .അപ്പോൾ ആ ശക്തിയുള്ള കറൻസി ആക്കുന്നതിന്റെ ഒരു പ്രോസസ് ആണ് ലോകത്ത് എവിടെയൊക്കെ പെട്രോളിയം ഉൽപ്പന്നങ്ങൾ ഉണ്ടോ അവിടെയൊക്കെ കൈവയക്കുകയെന്നത്.

അവിടെയൊക്കെ കൈവച്ച് പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കുന്നത് അമേരിക്കൻ ഡോളർ എന്ന മാധ്യമത്തിലൂടെ മാത്രമാക്കുക. അതിന്റെ അഡ്വാന്റേജ് ഒരു വലിയ പരിധി വരെ അമേരിക്കക്കാണ് കിട്ടുക. അങ്ങനെയാണ് അമേരിക്കൻ ഡോളർ കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നത്. ഏത് ഓഹരി വിപണി എടുത്തു നോക്കിയാലും അവയൊക്കെ നഷ്ടത്തിലാണ് . ഓഹരി കമ്പോളത്തിലേക്ക് നിക്ഷേപം പോകാതെ മുഴുവനും യുഎസ് ഡോളറിലേക്ക് പോകുന്നു.
യുദ്ധം തീരുന്നത് വരേയും തീർന്നാലും അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കും. കാരണം പെട്രോളിയം ഉൽപന്നങ്ങളുടെ ഒരു മേധാവിത്വം യുഎസ്സിന് ഉണ്ടായിരിക്കും .കാരണം പെട്രോളിയം ഉൽപന്നങ്ങൾ എല്ലാം വിറ്റഴിക്കുന്നതും വാങ്ങുന്നതും ഡോളർ കറൻസിയിൽ വേണമെന്ന നിർദ്ദേശം ആണ് ട്രംപ് മുൻപോട്ട് വെച്ചിരിക്കുന്നത്. അതുകൊണ്ട് ഡോളർ ശക്തി പ്രാപിക്കുന്നു. ഡോളർ ശക്തി പ്രാപിക്കുന്നതുകൊണ്ട് ഓഹരി വിപണിയിലേക്ക് പോകേണ്ട പണവും സ്വർണത്തിലേക്ക് പോകേണ്ട പണവും ഡോളറിലേക്ക് പോകുന്നു.
ഈ ഡോളറിന് ഒരു പ്രത്യേകതയുണ്ട് കാരണം എല്ലാ സെൻട്രൽ ബാങ്കുകളും യുഎസ് ട്രഷറിയുടെ സേവിങ്സ് അക്കൗണ്ടിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാകുന്നുവെന്നതാണ്. അതിന്റെ പേയ്മെന്റ് കൃത്യമായിട്ട് നടക്കും, നിയതമായ പലിശനിരക്ക് കിട്ടും, മൂല്യം നഷ്ടപ്പെടും എന്ന പേടി ആർക്കുമില്ല . ഇന്റർനാഷണൽ ലെവലിൽ തന്നെ യുഎസ് ട്രഷറി സെക്യൂരിറ്റീസിൽ ഇൻവെസ്റ്റ് ചെയ്യാൻ എല്ലാവർക്കും താല്പര്യമാണ്.
അമേരിക്കൻ ഡോളറിനെ ശക്തിയാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. അതിന് ക്ഷതം സംഭവിക്കാത്തിടത്തോളം കാലം സ്വർണത്തിന്റെ വില കുറഞ്ഞുകൊണ്ടേയിരിക്കും. യുദ്ധം തീരുന്നതുവരെ സ്വർണ്ണത്തിന്റെ വില മുകളിലേക്ക് പോകുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ വയ്യ. പക്ഷേ ഇടയക്ക് ആരെങ്കിലും ഇടപെട്ട് യുദ്ധം ഉടനെ തീരുന്നു അങ്ങനെ എന്തെങ്കിലുമൊക്കെ പ്രസ്താവനകളുമായിട്ട് വന്നാൽ ഒരുപക്ഷേ സ്വർണത്തിന്റെ വില അൽപം മുകളിലേക്ക് പോകും. പക്ഷേ അനിശ്ചിതത്വം നീളുന്നവരെ സ്ഥായിയായി സ്വർണത്തിന്റെ വില മുകളിലേക്ക് പോകില്ല. അനിശ്ചിതത്വം നീങ്ങി കഴിഞ്ഞാൽ സ്വർണത്തിന്റെ വില ഒരു 80,000 എന്ന രീതിയിലൊക്കെ താഴേക്ക് പോകും. കാരണം ഒരു ലക്ഷത്തിൽ വന്നു നിൽക്കത്തക്ക ഒരു പ്രൗഡിയും സ്വർണത്തിന് നമ്മൾ കൊടുക്കേണ്ട കാര്യമില്ല ഇപ്പോഴത്തെ അവസ്ഥയിൽ'.












Click it and Unblock the Notifications