Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില നാളേയും കുറയുമോ 2000? പവന് 70000ത്തിലേക്ക് വീഴാനുള്ള പോക്കാണോ? സംഭവിക്കുക മറ്റൊന്ന്

ആഭരണപ്രേമികൾക്ക് ആശ്വാസം നൽകി സ്വർണ വിലയിൽ ഇന്നും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവന് ഒറ്റയടിക്ക് 2480 രൂപയുടെ കുറവാണ് കേരളത്തിൽ ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ പവന് 93280 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 4080 ഓളം രൂപയുടെ കുറവാണ് കേരള വിപണിയിൽ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില നാളേയും കുറയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. വിദഗ്ധരുടെ നിഗമനങ്ങൾ എന്താണെന്ന് നോക്കാം

ആഗോളതലത്തിൽ, ബുധനാഴ്ച സ്വർണവിലയിൽ 2.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അതായത് ഇന്ന് ില ഔൺസിന് 4,004 ഡോളറിലെത്തി. ചൊവ്വാഴ്ച 6.3 ശതമാനം ഇൻട്രാഡേ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. . മാസങ്ങളായുള്ള റെക്കോർഡ് വർദ്ധനവിന് ശേഷം നിക്ഷേപകർ ലാഭമെടുത്തതാണ് ഇപ്പോഴത്തെ പെട്ടന്നുള്ള വിലയിടിവിന് കാരണം.

goldorna

ശക്തമായ സെൻട്രൽ ബാങ്ക് ഡിമാൻഡ്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ,വ്യാപാരയുദ്ധം, പ്രധാന സെൻട്രൽ ബാങ്കുകളുടെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാമാണ് സ്വർണ വില കുതിക്കാൻ കാരണമായത്. ഈ വർഷം ഏകദേശം 56 ശതമാനത്തിന്റെ വർദ്ധനവ് സ്വർണം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോഴത്തെ ഇടിവ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഒരു ന്യായമായ വ്യാപാര കരാറിലെത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയുടം സ്വർണവിലയിലെ ഇടിവിന് വഴിവെച്ചു. ആഗോള വ്യാപാര ആശങ്കകൾ ഒരു പരിധി വരെ അയയാൻ ഇത് കാരണമാകുകയും സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ പെരുമ കുറയാൻ കാരണമാവുകയും ചെയ്തു.

ലാഭമെടുക്കാനുള്ള നീക്കങ്ങൾ വർധിച്ചുവരികയാണെന്നാണും സ്വർണ്ണ വിപണിയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിലനിലവാരത്തിൽ ലാഭം നേടാൻ വ്യാപാരികൾക്ക് വലിയ പ്രലോഭനമുണ്ടെന്നും കെസിഎം ട്രേഡ് ചീഫ് മാർക്കറ്റ് അനലിസ്റ്റ് ടിം വാട്ടർ ബ്ലൂംബെർഗ് ന്യൂസിനോട് പറഞ്ഞു. അതേസമയം ഇന്ത്യൻ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യം അത്ര അനുകൂലമല്ല. ദീപാവലി-ബലിപ്രതിപദ പ്രമാണിച്ച് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (MCX) ഇന്ന് അവധിയാണ്. അതിനാൽ, ആഗോള വിപണിയിലെ ഈ ഇടിവ് ആഭ്യന്തര വിപണിയെ ഇതുവരെ ബാധിച്ചിട്ടില്ല.നാളെ, ഒക്ടോബർ 23-ന് വ്യാപാരം പുനരാരംഭിക്കുമ്പോൾ, സ്വർണ്ണം, വെള്ളി ഫ്യൂച്ചറുകൾ കുറഞ്ഞ വിലയിൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ എംസിഎക്സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1,28,000 രൂപയിലാണ്.ഇത് മുൻ ക്ലോസിംഗിൽ നിന്ന് 271 രൂപയുടെ അല്ലെങ്കിൽ 0.21 ശതമാനത്തിന്റെ ഇടിവാണ് കാണിക്കുന്നത്.

ഇനിയും വില കുറയുമോ?

യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം വൈകിയ സെപ്റ്റംബറിലെ യുഎസ് ഉപഭോക്തൃ വില സൂചികയാണ് ഇനി നിക്ഷേപകർ ഉറ്റുനോക്കിയത്. പണപ്പെരുപ്പ പ്രവണതകളെക്കുറിച്ചും ഫെഡറൽ റിസർവിന്റെ അടുത്ത പലിശ നിരക്ക് തീരുമാനത്തെക്കുറിച്ചും സൂചന നൽകുന്നതാണ് ഈ ഡാറ്റ. അടുത്ത ആഴ്ചയും ഡിസംബറിലും 0.25 ബേസിസ് പോയിന്റ് ഫെഡറൽ റിസർവ് വെട്ടിക്കുറച്ചേക്കുമെന്നുള്ള വിലയിരുത്തൽ ചിലർ പങ്കുവെയ്ക്കുന്നുണ്ട്. പലിശ നിരക്ക് കുറച്ചാൽ അത് ഡോളറിന് വലിയ തിരച്ചടിയാകും. സ്വർണത്തെ സംബന്ധിച്ച് പെരുമ ഉയരുന്നു.

ഇങ്ങനെയൊക്കെയുള്ള കാരണങ്ങൾ കൊണ്ട് തന്നെ വില കുറഞ്ഞെങ്കിലും ആഗോള അനിശ്ചിതത്വങ്ങൾ, സെൻട്രൽ ബാങ്ക് വാങ്ങലുകൾ, ദുർബലമായ ഡോളർ എന്നിവയുടെ പിന്തുണയോടെ ഇടത്തരം കാലയളവിൽ സ്വർണ്ണവും വെള്ളിയും കുതിക്കുന്നത് തുടർന്നേക്കുമെന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് ശക്തികളായ ചൈനയും യുഎസും തമ്മിലുള്ള വ്യാപരക്കരാർ പ്രതീക്ഷിച്ച നിലയ്ക്ക് നടപ്പായില്ലെങ്കിലും സ്വർണം കുതിച്ച് കയറിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+