Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇനി വില കുറച്ച് കിട്ടുമോ? സ്വർണത്തിന്റെ ജിഎസ്ടിയിൽ എന്ത് സംഭവിച്ചു?

രാജ്യത്ത് പുതിയ ജി എസ് ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. സ്ലാബുകളില്‍ മാറ്റം വന്നതോടെ ബിസ്കറ്റ് മുതൽ കാറുകളും മൊബൈൽ ഫോണും ഗൃഹോപകരണങ്ങള്‍ വരെ പല സാധനങ്ങളുടേയും വിലയില്‍ കാര്യമായ വില വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ വില കൂടിയവയും വില കുറഞ്ഞവയും ഉണ്ട്. രാജ്യത്ത് നവരാത്രി ആഘോഷങ്ങള്‍ തുടങ്ങാന്‍ പോകുന്ന സമയത്ത് കൂടിയാണ് പുതിയ ജി എസ് ടി നയത്തിന്റെ ആനുകൂല്യം അവരിലേക്ക് എത്താന്‍ പോകുന്നത്.

നവരാത്രി ആഘോഷ സമയങ്ങളില്‍ സ്വാഭാവികമായും വലിയ രീതിയിലുള്ള പർച്ചേഴ്സുകളാണ് നടക്കാറുള്ളത്. ഇത്തവണ നികുതി ഇളവ് കൂടി ആയതോടെ വലിയ തോതിലുള്ള വ്യാപാര വർധനവ് ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. ഓട്ടോമൊബൈൽ അടക്കമുള്ള മേഖലകളിലെ ജി എസ് ടി ഇടിവ് വലിയ സ്വാധീനം ചെലുത്തുമ്പോള്‍ തന്നെ മറുവശത്ത് നിന്നും ഉയരുന്ന പ്രധാന ചോദ്യം സ്വർണ്ണത്തില്‍ പുതിയ ജി എസ് ടി നയം എങ്ങനെ സ്വാധീനം ചെലുത്തും എന്നതാണ്.

goldimage-1758604541 jpg -Properties

ലളിതമായി പറയുകയാണെങ്കില്‍ സ്വർണത്തിന്റെ ജി എസ് ടി നിരക്കിൽ മാറ്റമില്ല. ഈ മാസം ആദ്യം നടന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ, സ്വർണത്തിന്റെ നിലവിലെ നികുതി സ്ലാബിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സ്വർണ വിപണി വളരെ സെൻസിറ്റീവ് ആയതിനാൽ, നികുതിയിൽ തുടർച്ച നിലനിർത്താൻ ജി എസ് ടി കൗൺസിൽ തീരുമാനിച്ചു. അതിനാൽ തന്നെ സ്വർണത്തിന്റെ ജി എസ് ടി നിരക്ക് 3 ശതമാനമായി തുടരും.

അതേസമയം തന്നെ സ്വർണ വിപണിയിൽ രണ്ട്-സ്ലാബ് നികുതി മോഡൽ നിലവിലുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ 10 ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണ മോതിരം വാങ്ങുകയാണെങ്കിൽ 3% GST അടയ്ക്കേണ്ടി വരും. കൂടാതെ മോതിരത്തിന്റെ മേക്കിംഗ് ചാർജിന് 5 ശതമാനം GST-യും അടയ്ക്കേണ്ടതുണ്ട്. ജി എസ് ടി 2.0-ലും ഈ രണ്ട്-സ്ലാബ് ഫോർമുലയിൽ മാറ്റമില്ല.

രാജ്യത്ത് പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഡിജിറ്റൽ സ്വർണം വാങ്ങുന്ന പ്രവണത അടുത്ത കാലത്തായി വലിയ തോതില്‍ വർധിച്ചുവരുന്നു. ഇത് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാണ്. എന്നാൽ, ഡിജിറ്റൽ സ്വർണം വാങ്ങുമ്പോൾ ജി എസ് ടി 0% ആണെന്ന് കരുതുന്നുണ്ടെങ്കിൽ, അത് തെറ്റാണ്. സർക്കാർ നയം അനുസരിച്ച്, ഡിജിറ്റൽ സ്വർണത്തിനും 3% ജി എസ് ടി ബാധകമാണ്.

സ്വർണ്ണം വാങ്ങാന്‍ പോകുന്നതിന് മുമ്പ് സ്വർണത്തിന്റെ ജി എസ് ടി നിരക്കുകളും മേക്കിംഗ് ചാർജുകളും മനസ്സിലാക്കുന്നത് നന്നായിരിക്കും. സ്വർണത്തിന്റെ ജി എസ് ടി 3%-ലും, മേക്കിംഗ് ചാർജിന്റെ 5%-ലും മാറ്റമില്ലെങ്കിലും മറ്റ് വസ്തുക്കള്‍ക്ക് വില കുറയുന്നത് സ്വർണ വ്യാപാരത്തേയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതായത് ഉദാഹരണത്തിന് ഒരു വാഹനം വാങ്ങുമ്പോള്‍ പുതിയ ജി എസ് ടി നയത്തിലൂടെ ഒന്നോ രണ്ടോ ലക്ഷത്തിന്റെ ലാഭം ലഭിക്കുന്നവർ അത് സ്വർണ്ണം വാങ്ങാന്‍ ഉപയോഗിച്ചേക്കാം.

അതേസമയം, കഴിഞ്ഞ ദിവസം സ്വർണ്ണ വില രാജ്യാന്തര വിപണിയില്‍ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. സ്പോട്ട് ഗോള്‍ഡ് വിപണിയില്‍ ഒന്നര ശതമാനത്തിലധികം വര്‍ധിച്ച് 3736.24 ഡോളറിലെത്തിയാണ് സ്വർണ്ണ വില പുതിയ റെക്കോര്‍ഡിട്ടത്. ഇതോടെ തിങ്കളാഴ്ച കേരളത്തില്‍ രാവിലെയും ഉച്ചയ്ക്കും സ്വര്‍ണ വില ഉയര്‍ന്നു. പവന് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 680 രൂപയാണ്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 45 രൂപ കൂടി 10,365 രൂപയും പവന് 360 രൂപകൂടി 82,920 രൂപയുമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+