Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഒരു പവന് നാലര ലക്ഷത്തിന് മുകളിൽ? വെറും 4 വർഷം കൊണ്ട് സംഭവിക്കാനിരിക്കുന്ന മാറ്റം..ഞെട്ടിച്ച് പ്രവചനം

2025 മുതലാണ് സ്വർണ വിലയിൽ അപ്രതീക്ഷിത കുതിപ്പ് പ്രകടമായത്. ഈ വർഷം തുടക്കത്തിൽ വില ആദ്യമായി കേരളത്തിൽ 1 ലക്ഷം കടന്നു. നിലവിൽ 1.10 ലക്ഷത്തിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം സാമ്പത്തിക മാറ്റങ്ങളും സുരക്ഷിത നിക്ഷേപം എന്ന ആവശ്യകതയും ഇനിയുള്ള വർഷങ്ങളിലും സ്വർണത്തിൻ്റെ കുതിപ്പിന് ആക്കം കൂട്ടുമെന്നാണ് വിദഗ്ധർ പറയുന്നത്.

2028-ൽ സ്വർണവില ആഗോള വിപണിയിൽ 6,622-നും 8,864-നും ഡോളറിനിടയിലാകുമെന്ന് പ്രതീക്ഷയാണ് ലോംഗ് ഫോർകാസ്റ്റ് പങ്കുവെയ്ക്കുന്നത്. വർഷാവസാനം തിരുത്തലുണ്ടാകാമെന്നും അവർ പറയുന്നു. വാലറ്റ് ഇൻവെസ്റ്റർ (WalletInvestor) 6,215 മുതൽ 6,895 ഡോളറിനിടയിലുള്ള പ്രവചനമാണ് നടത്തുന്നത്. കോയിൻ കോഡെക്സ് 3,627-നും 4,264-നും ഇടയിലുള്ള മിതമായ വളർച്ചയും പ്രവചിക്കുന്നു. അതായത് 8,000 ഡോളറിന് മുകളിലേക്ക് ആഗോള വിപണിയിൽ വില ഉയർന്നാൽ കേരളത്തിൽ വില രണ്ട് ലക്ഷം കടക്കുമെന്ന് സാരം. നികുതിയും പണിക്കൂലിയുമെല്ലാം ചേരുമ്പോൾ വില വീണ്ടും കുതിക്കും.

goldornaments2-

2029 ലും ഈ മൂന്ന് സ്ഥാപനങ്ങളും വലിയ വർധനവാണ് സ്വർണവിലയിൽ പ്രവചിക്കുന്നത്. ലോംഗ് ഫോർകാസ്റ്റ് 2029-ൽ 7,479-നും 9,648-നും ഇടയിലാകും വില എന്ന സാധ്യതയാണ് ഉയർത്തുന്നത്, ചില ഘട്ടങ്ങളിൽ തിരുത്തലുണ്ടാകാമെന്നും പറയുന്നു. വാലറ്റ്ഇൻവെസ്റ്റർ 6,904 മുതൽ 7,593 വരെ സ്ഥിരമായ വളർച്ചയും, കോയിൻ കോഡെക്സ് 3,691-നും 4,288-നും ഇടയിൽ വിലയിടിവും തുടർന്ന് ചെറിയ വീണ്ടെടുപ്പും പ്രവചിക്കുന്നു.

വാലറ്റ്ഇൻവെസ്റ്റർ 2030-ൽ 7,500 ഡോളറിന് മുകളിൽ ഔണ്‍സ് വില നിലനിൽക്കുമെന്ന പ്രതീക്ഷയാണ് പങ്കിടുന്നത്. വില 7,596-നും 8,285-നും ഇടയിൽ ആകുമെന്നാണ് പ്രവചിക്കുന്നത്. അതേസമയം ഗോവ് കാപ്പിറ്റൽ (Gov Capital) 12,392 മുതൽ 20,958 വരെ ശക്തമായ വളർച്ചയും ചാഞ്ചാട്ടവും പ്രവചിക്കുന്നു. (20,000 ഡോളറൊക്കെ കടന്നാൽ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് 5 ലക്ഷം വരെ വിലയാകും. ഇതൊക്കെ സാധ്യമാകുമോയെന്ന് ചോദിച്ചാൽ ഒരു ലക്ഷം കടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോയെന്നാകും ഉത്തരം). കോയിൻ കോഡെക്സ് 4,003-നും 4,891-നും ഇടയിലുള്ള മിതമായ വളർച്ചയാണ് പ്രവചിക്കുന്നത്.

2050 വരെയുള്ള ദീർഘകാല സ്വർണ്ണവില പ്രവചനങ്ങൾ ഏറെ അനിശ്ചിതത്വമാണ് പ്രവചിക്കുന്നത്. സാങ്കേതിക മാറ്റങ്ങൾ, ഭൗമ-രാഷ്ട്രീയപരമായ വെല്ലുവിളികൾ, ആഗോള സമ്പദ്‌വ്യവസ്ഥയിലെ വ്യതിയാനങ്ങൾ എന്നിവ വിലയിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പ്രവചനം. കോയിൻ പ്രൈസ്ഫോർകാസ്റ്റ് (CoinPriceForecast) അനുസരിച്ച്, സ്വർണ്ണവില വരും വർഷങ്ങളിൽ ക്രമാനുഗതമായി ഉയരും. 2031-ൽ സ്വർണ്ണവില 9,869-ലും, 2033-ൽ 11,931-ലും, 2035-ൽ 13,033-ലും എത്തുമെന്ന് പ്രവചിക്കുന്നു. 2037-ഓടെ ഇത് 15,253-ൽ എത്താൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+