സ്വർണ വില 70,000 ആകുമോ? അതോ ഗ്രാമിന് 24,000 മോ? സ്വർണ വ്യാപാരി പറയുന്നത് ഇങ്ങനെ
സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പവൻ വിലയിൽ 2200 രൂപയുടെ കുറവുണ്ടായി. ഗ്രാം വിലയിൽ ഒറ്റയടിക്ക് 300 രൂപയാണ് ഇടിഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണിത്. നിലവിലെ സാഹചര്യത്തിൽ സ്വർണ വില ഇനിയും ഇടിയാനാണ് സാധ്യതയെന്നാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ് പറയുന്നത്. സീ ന്യൂസ് മലയാളം ചർച്ചയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം
' സ്വർണ വിലയിലെ ഇടിവ് മാർക്കറ്റിനെ ദോഷകരമായിട്ടാണ് ബാധിക്കുന്നത്. ഈ യുദ്ധം അവസാനിക്കും എന്നുള്ള തരത്തിൽ ഉള്ള പ്രചരണങ്ങൾ ഉള്ളതുകൊണ്ട് ആളുകളുടെ ഒരു പ്രതീക്ഷ യുദ്ധം അവസാനിച്ചാൽ സ്വർണവില വലിയതോതിൽ വർദ്ധിക്കും എന്നാണ്. അതുകൊണ്ട് സ്വർണാഭരണങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന ആളുകൾ മാർക്കറ്റിലേക്ക് സ്വർണം വിൽക്കാനായി വരാത്ത ഒരു അവസ്ഥയുണ്ട്.

ചിലർ സ്വർണ വില കുറയും എന്ന പ്രതീക്ഷയിൽ കാത്തിരിപ്പിലാണ്. യാഥാർഥ്യം പറഞ്ഞാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറ്റവും പറ്റിയ ഒരു സമയമാണ് ഈ വിലക്കുറവ്. ഈ വിലക്കുറവ് പരമാവധി മുതലെടുക്കുന്നതാണ് നല്ലത്. സ്വർണ വ്യാപാരികളെ സംബന്ധിച്ച് പ്രതീക്ഷകൾ അസ്തമിക്കുന്ന തരത്തിലേക്ക് ഒരു വലിയ ഒരു മാറ്റമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം വാങ്ങിയിട്ട് കയ്യിൽ സൂക്ഷിച്ച വ്യാപാരികളെ സംബന്ധിച്ച് വിലയിലെ ഇടിവ് വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
പ്രോപ്പർ ആയിട്ട് സ്വർണ വ്യാപാരം നടക്കുന്നില്ല. വിൽപനയും വാങ്ങലും ഒരുപോലെ നടക്കുകയാണെങ്കിൽ പ്രശ്നമില്ല. എന്നാൽ അത് വിപണിയിൽ സംഭവിക്കുന്നില്ല. വിൽക്കാനായി ആളുകൾ എത്തുമ്പോൾ വില ഒറ്റയടിക്ക് കുറയുകയാണ്. ഇന്നലെ ഒരു ഗ്രാമിന് 300 രൂപയാണ് ഇടിഞ്ഞത്. ചരിത്രത്തിൽ തന്നെ അപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണ് ഇതൊക്കെ. അല്ലെങ്കിൽ തന്നെ സ്വർണ വ്യാപാര മേഖലയിൽ സ്വർണ വിൽപന വളരെ കുറഞ്ഞ തോതിലാണ് നടക്കുന്നത്. അതിനോടൊപ്പം വീണ്ടും ഈ വില കുറയുന്ന ഒരു സ്ഥിതിവിശേഷം വിൽപനയെ വീണ്ടും താരമായി ബാധിക്കും.
അതുപോലെതന്നെ വിൽക്കാനുള്ള ആളുകളും വിപണിയിലേക്ക് എത്തുന്നില്ല, വിൽക്കാനെത്തുന്നവർക്ക് കൃത്യമായൊരു വില കൊടുക്കാൻ സാധിക്കാത്ത ഒരു അവസ്ഥയും ഉണ്ട്, അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ വ്യാപാരികൾ നേരിടുന്നുണ്ട്. സ്വർണ വില സ്ഥിരമായി നിൽക്കുകയാണെങ്കിൽ വിപണിക്ക് മെച്ചമുണ്ടായേനെ. പക്ഷെ ഈ ചാഞ്ചാട്ടം വ്യാപാരത്തെ ദോഷകരമായി ബാധിക്കുകയാണ്.
സ്വർണത്തെ സംബന്ധിച്ച് ഇനിയും വില ഇടിയാനുള്ള സാധ്യത തന്നെയാണ് കൂടുതൽ കാണുന്നത് കാരണം . ക്രൂഡ് ഓയിൽ വില കുതിക്കുമ്പോൾ സ്വർണവിപണിയെ അത് സാരമായി ബാധിക്കും.
സ്വർണ വില 70,000ത്തിൽ താഴേക്ക് പോകാനുളള സാധ്യത കുറവാണ്. ഇനി സ്വർണത്തിൻ്റെ വില ഒരു ലക്ഷത്തിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. ഇനി ഗ്രാം വില 24,000ത്തിലേക്ക് പോകുമെന്നുള്ള പ്രവചനങ്ങളൊക്കെ ഉണ്ട്. അത് തള്ളിക്കളയാൻ സാധിക്കില്ല. പശ്ചിമേഷ്യൻ സംഘർഷം ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഗ്രാം വില 20,000 രൂപ ആയേനെ.












Click it and Unblock the Notifications