Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുത്തനെ വീഴും?; ഇപ്പോൾ സ്വർണം വാങ്ങുന്നത് മണ്ടത്തരമോ? വിദഗ്ധർ പറയുന്നു

കഴിഞ്ഞ കുറച്ചുദിവസമായി സ്വർണ വിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3277 ഡോളർ വരെ വില താഴ്ന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 2560 രൂപയുടെ കുറവാണ് വിലയിൽ രേഖപ്പെടുത്തിയത്.

അതേസമയം വരും നാളുകളിലും സ്വർണ വിലയിൽ വലിയ ഇടിവുണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഈ വർഷം മൂന്നാം പാദത്തിൽ സ്വർണ വില ഔൺസിന് 3,100 ഡോളറിനും 3,500 ഡോളറിനും ഇടയിൽ ഏകീകരിക്കപ്പെടുമെന്നാണ് സിറ്റി അനലിസ്റ്റുകളുടെ പ്രവചനം.

goldfall-1

ഏപ്രിലിലായിരുന്നു സ്വർണ വില സർവ്വകാല റെക്കോഡ് തൊട്ടത്. ഔൺസിന് 3500 ഡോളർ വരെയായിരുന്നു വില. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഴിച്ചുവിള്ള വ്യാപാര യുദ്ധമായിരുന്നു സ്വർണ വില തീപിടിപ്പിച്ചത്. 145 ശതമാനം വരെ ചൈനക്ക് മേൽ പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ നിക്ഷേപകർ സ്വർണത്തെ ചേർത്ത് പിടച്ചു, ഡിമാന്റ് ഉയർന്നതോടെ വിലയും റോക്കറ്റ് കയറി. ഈ വർഷത്തെ ഏറ്റവും വലിയ ഉയർച്ച ഇതിനോടകം തന്നെ രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇനിയും വില വർധിക്കാൻ സാധ്യത ഇല്ലെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.

വില കുറച്ചത് ഈ ഘടകങ്ങൾ

തിങ്കളാഴ്ച സ്വർണ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ചൈനയുമായി യുഎസിന്റെ വ്യാപാര കരാർ, ഇറാൻ-ഇസ്രായേൽ സംഘർഷം അയഞ്ഞത്, പകരച്ചുങ്കത്തിൽ യുഎസ് നിലപാട് മയപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളെല്ലാം സ്വർണത്തിന് വിലയിടിയാൻ കാരണമായി.

ചൈനയും യുഎസും തമ്മിൽ ഏറെ നാളുകളായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾക്കാണ് കഴിഞ്ഞ ദിവസത്തോടെ പരിഹാരമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അപൂർവ ധാതുക്കളുടെ കയറ്റുമതി പ്രശ്നങ്ങളാണ് പരിഹരിച്ചത്. കരാർ അനുസരിച്ച് ചൈനയിൽ നിന്നുള്ള അപൂർവ്വ ധാതുക്കളുടെ ഇറക്കുമതി യുഎസിന് എളുപ്പമാകും. പകരമായി ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ അമേരിക്ക് ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവകളിൽ ചിലത് കുറക്കും. അതിനിടെ കാനഡയുമായുള്ള യുഎസ് ചർച്ചകൾക്കും വഴിയൊരുങ്ങുന്നുണ്ട്. യുഎസ് ടെക് കമ്പനികൾക്കെതിരായ ഡിജിറ്റൽ സേവന നികുതി കാനഡ ഞായറാഴ്ച റദ്ദാക്കിയിരുന്നു. ഇതാണ് വ്യാപാര ചർച്ചകൾ സുഗമമാക്കിയേക്കുമെന്ന വിലയിരുത്തലുകൾക്ക് കാരണം. ഇതെല്ലാം നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ഉയരാൻ വെമ്പൽ കൊണ്ട് സ്വർണം

അതേസമയം യുഎസ് എഡിഎപി തൊഴിൽ ഡാറ്റയ്ക്കായുള്ള കാത്തിരിപ്പിലാണ് നിക്ഷേപകർ. ഇത് കേന്ദ്ര ബാങ്കിന്റെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച സൂചനകൾ വ്യക്തമാക്കാൻ ഇത് സഹായിക്കും. പലിശ നിരക്ക് കുറച്ചാൽ സ്വാഭാവികമായും സ്വർണത്തിന്റെ ഡിമാന്റ് കൂടുകയും വില ഉയരുകയും ചെയ്യും.

പലിശ നിരക്ക് കുറക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫെഡ് ചെയർമാൻ ജെറോം പവൽ. എന്നാൽ പലിശ കുറക്കാൻ അദ്ദേഹത്തിന് മേൽ ട്രംപ് സമ്മർദ്ദം ശക്തമാക്കുന്നുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള പോര് കനക്കുകയാണ്. പലിശ നിരക്ക് കുറച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കിയേക്കുമെന്നടക്കമുള്ള ഭീഷണികളിലേക്ക് ട്രംപ് കടന്നുകഴിഞ്ഞു. ഇതും വരും ദിവസങ്ങളിൽ സ്വർണ വിലയെ ബാധിക്കും.

അതേസമയം, വെള്ളി വില 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 35.93 ഡോളറിലെത്തി. പ്ലാറ്റിനം വിലയിലും ഇടിവ് രേഖപ്പെടുത്തി. വില 0.3 ശതമാനം കുറഞ്ഞ് 1,334.70 ഡോളറിലാണ് വ്യാപാരം. പലേഡിയം 3.2 ശതമാനം കുറഞ്ഞ് 1,097.24 ഡോളറിലുമെത്തി. വരും ദിവസങ്ങളിൽ ഈ ലോഹങ്ങളുടെ വിലയിൽ നേരിയ വർധനവ് ഉണ്ടായേക്കാമെന്നാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+