Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വേണ്ട,ഡയമണ്ട് വാങ്ങാം;ബജറ്റ് പ്രഖ്യാപനത്തോടെ ഇനി ലാഭകരം? അറിയാം

സ്വർണത്തിന് വില ഉയർന്നതോടെ പകരമായി എന്ത് വാങ്ങാം എന്ന ചിന്തയിലാണ് ആഭരണപ്രേമികൾ. കാരറ്റ് കുറഞ്ഞ ആഭരണങ്ങൾക്ക് പുറകിൽ പോകുകയാണ് പലരും. എന്നാൽ ഉയർന്ന പണിക്കൂലി കുറഞ്ഞ കാരറ്റ് ആഭരണങ്ങളിൽ നിന്നും ആളുകളെ അകറ്റുന്നുണ്ട്. ചിലരാകട്ടെ ഡയമണ്ടിനോടും പ്രിയം കാണിക്കുന്നുണ്ട്.

കേന്ദ്ര ബജറ്റിൽ ഡയമണ്ട് ആഭരണങ്ങളെ കുറിച്ച് സുപ്രധാനമായൊരു പ്രഖ്യാപനം ധനമന്ത്രി നടത്തിയിട്ടുണ്ട്. ഇതോടെ ഡയമണ്ട് ആഭരണങ്ങൾ ഇനി വില കുറച്ച് ലഭിക്കുമോയെന്നതാണ് ചോദ്യം. വിശദമായി നോക്കാം.

golddiamond2

ഡയമണ്ട് ആഭരണങ്ങളുടെ അസംസ്കൃത വസ്തുക്കൾക്കുള്ള കസ്റ്റംസ് തീരുവ ഇളവുകൾ 2028 മാർച്ച് വരെ നീട്ടിയെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. ലാബ് ഗ്രോൺ ഡയമണ്ട് (എൽജിഡി) സീഡുകൾക്കും ലളിതമായി മുറിച്ച വജ്രങ്ങൾക്കും (എസ്.എസ്.ഡി) തീരുവ ബാധകമാണ്. മുൻപ് എസ്.എസ്.ഡിക്ക് 7%, എൽ.ജി.ഡി സീഡുകൾക്ക് 0.5% എന്നിങ്ങനെയായിരുന്നു തീരുവ. അതുകൊണ്ട് തന്നെ ഇവ കുറഞ്ഞ വിലയിൽ ആഭരണപ്രേമികൾക്ക് സ്വന്തമാക്കാം.

എന്തായാലും പുതിയ പ്രഖ്യാപനം ഗുജറാത്തിലുള്ള ഡയമണ്ട് ഫാക്ടറികൾക്ക് വലിയ ആശ്വാസമാകും. നിരവധി തൊഴിൽ അവസരങ്ങളും മേഖലയിൽ വർധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സ്വർണത്തിനും വെള്ളിക്കും കാര്യമായ നികുതി ഇളവുകൾ വരുത്തിയിട്ടില്ലെന്നത് ആഭരണമേഖലയ്ക്ക് വലിയ തിരിച്ചടി തന്നെയാണ്.

ഇറക്കുമതി നികുതി നിലവിൽ 15 ശതമാനമാണ്. ജി എസ് ടി മൂന്ന് ശതമാനവും. ജി എസ് ടി കുറഞ്ഞത് ഒരു ശതമാനമെങ്കിലും ആക്കണമെന്നതായിരുന്നു വ്യാപാരികളടെ ആവശ്യം. ഇത് നേരിയ തോതിലെങ്കിലും വിലയിൽ ആശ്വാസം നൽകുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിൽ ഇനിയും സ്വർണ വില ഉയർന്ന് തന്നെ നിൽക്കും. ആഭ്യന്തര വിലകൾ അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ച് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സ്വർണ വില പൊള്ളുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

നിലവിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വില 1.17 ലക്ഷത്തിന് മുകളിലാണ്. ജനവരിയിൽ മാത്രം ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ വലിയ കുതിച്ചുച്ചാട്ടമാണ് ഉണ്ടായത്. 31 ദിവസം കൊണ്ട് പവന് 20,000ത്തിൽ അധികം വർധിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഫെഡ് ചെയർമാനായി കെവിൻ വാർഷിനെ നിയമിക്കാനുള്ള ട്രംപിൻ്റെ തീരുമാനമാണ് സ്വർണ വിലയെ പ്രതികൂലമായി ബാധിച്ചത്. സ്വർണത്തിൻമേലുള്ള ലാഭമെടുപ്പ് തകൃതിയായതും വില കുറയാൻ സഹായിച്ചു. എന്നാൽ ഇതൊരു ചെറിയ തിരുത്തൽ മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വില ഇനിയൊരിക്കലും വലിയ ഇടിവിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാട്ടുപ്പെടുന്നത്. മാത്രമല്ല ഒരുപക്ഷെ ഈ വർഷം തന്നെ സ്വർണ വില പവന് രണ്ട് ലക്ഷം രൂപവരെ ആകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. സ്വർണത്തിന് ആഗോള വിപണിയിൽ ഔണ്‍സിന് 8,500 ഡോളർ വരെയാണ് ചില സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിക്കുന്നത്. ജനവരിയിൽ മാത്രം വില കുതിച്ച സാഹചര്യത്തിൽ ഇനിയും വില കത്തിക്കയറിയേക്കാമെന്നും ഇവർ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+