സ്വർണ വില പവന് 1.25 ലക്ഷം കൂടും..ഞെട്ടിത്തരിക്കേണ്ട..വിലയുടെ പോക്ക് 2.25 ലക്ഷത്തിലേക്ക്..ഇനി സംഭവിക്കുന്നത്..
കേരളത്തിൽ സ്വർണ വില ഒരു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. ഇന്ന് പവൻ വില 99200 രൂപയാണ്. അതായത് ഒരു ലക്ഷത്തിലേക്ക് ഇനി വെറും 800 രൂപയുടെ ദൂരം. ഇത് പവൻ വില മാത്രമാണ്, ഒരു പവൻ ആഭരണമായി വാങ്ങണമെങ്കിൽ 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടി യും നൽകേണ്ടി വരും. സ്വാഭാവികമായും ഒരു ലക്ഷം വില കടക്കും. 5 ശതമാനം എന്നത് അടിസ്ഥാന പണിക്കൂലി ആയതുകൊണ്ട് തന്നെ വിവാഹ ആവശ്യങ്ങൾക്ക് വാങ്ങുന്ന സ്വർണത്തിന് ഒന്നരലക്ഷം വരെ വരും പവന്.
ഈ തുക കാണുമ്പോൾ കണ്ണു തള്ളിപ്പോകുന്നുണ്ടോ? അപ്പോൾ സ്വർണ വില പവന് രണ്ട് ലക്ഷമാകുന്ന കാലം ഒന്ന് ആലോചിച്ച് നോക്കൂ. അതിപ്പോഴേ ഉണ്ടാകില്ലല്ലോയെന്നാണെങ്കിൽ നിങ്ങൾക്ക് തെറ്റി. വൈകാതെ അത് സംഭവിക്കുമെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ധനായ എദ് യെർദേനി നൽകുന്നത്.

രാജ്യാന്തര സ്വർണവില ഔണ്‍സിന് 10,000 ഡോളറിലേക്ക് കുതിക്കുമെന്നാണ് യെർദേനി പ്രവചിക്കുന്നത്. 2029ൽ അത്തരമൊരു കുതിപ്പുണ്ടാകുമെന്നാണ് എർദേനിയുടെ പ്രവചനം. സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ഇപ്പോഴും ഉണ്ട്. ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ വില ഉയർന്ന് തുടങ്ങിയപ്പോൾ ആളുകൾ പ്രതീക്ഷിച്ചതിനേക്കാൾ വർധനവാണ് വിപണിയിൽ ഉണ്ടായത്.
ഡിസംബർ 22ന് ഔു ഔണ്‍സിന് 4400 എന്ന റെക്കോഡ് വില സ്വർണം തൊട്ടു. യുഎസ് ഫെഡറൽ റിസർവ് നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷകളും, ഡോളർ ദുർബലമായതുമാണ് വിലയിലെ കുതിപ്പിന് വഴിവെച്ചത്. 2025-ൽ ഇതുവരെ സ്വർണം ഏകദേശം 67% നേട്ടമാണ് കൈവരിച്ചത്.
കേരളത്തിൽ എന്ത് സംഭവിക്കും?
ആഗോള വിപണിയിൽ സ്വർണം ഉയരുന്നതിന് സമാനമായി കേരളത്തിലെ സ്വർണ വിലയും കുതിക്കും. 4300-4400 നും ഇടയിൽ വില എത്തിയപ്പോൾ തന്നെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് വില 1 ലക്ഷം തൊട്ടു. അപ്പോൾ ആഗോള വില ഇരട്ടിയിലധികമായി കുതിക്കുമ്പോൾ കേരളത്തിൽ സ്വർണ വില എത്രയാകും? ഞെട്ടേണ്ട, ഏകദേശം 2.25 ലക്ഷം. അതായത് പവൻ വില മാത്രമായിരിക്കും ഇത്. ഇതൊക്കെ സംഭവിക്കുമോയെന്ന് ചോദിച്ചാൽ വെറുതെ മുൻ വർഷങ്ങളിൽ സ്വർണത്തിന് എത്രയായിരുന്നു വില എന്ന് പരിശോധിച്ചാൽ മതിയാകും.
2020 വെറും 50,000 രൂപ കൊടുത്താൽ ഒരു പവൻ സ്വർണം ലഭിക്കുമായിരുന്നു. അതായത് അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം ഇരട്ടി. സ്വർണം സമാനതകൾ ഇല്ലാതെ കുതിക്കുമ്പോൾ 1 ലക്ഷം രണ്ട് ലക്ഷമാകാൻ അധികകാലമൊന്നും വേണ്ടി വരില്ല.
വാങ്ങാൻ പ്ലാൻ ഉണ്ടോ?
സ്വർണം വാങ്ങാൻ പ്ലാനുള്ളവരുണ്ടെങ്കിൽ ഇപ്പോൾ വാങ്ങുന്നത് തന്നെയാണ് ഉചിതം. കാരണം 2022ൽ സ്വർണവില സ്വാഭാവികമായും കുതിക്കാൻ തന്നെയാണ് സാധ്യത. ഇനി ഇത്ര തുക കൊടുത്ത് വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞ കാരറ്റ് ആഭരണങ്ങളെ ആശ്രയിക്കേണ്ടി വരും. അതുപക്ഷെ നിക്ഷേപ ലക്ഷ്യത്തോടെയാണെങ്കിൽ നിരാശപ്പെടേണ്ടി വരും. സ്വർണം കുറവ് മൂല്യമുള്ള അഭരണങ്ങൾക്ക് വിൽക്കുമ്പോൾ കാര്യമായ വില ലഭിക്കണമെന്നില്ല.
നിക്ഷേപ ലക്ഷ്യത്തോടെയാണെങ്കിൽ ആഭരണങ്ങളേക്കാൾ ഉപരി സ്വർണ കോയിനുകളോ സ്വർണക്കട്ടികളോ വാങ്ങുന്നതാണ് ഉചിതം. ഇവയ്ക്ക് പണിക്കൂലി ഉണ്ടാകില്ല.
വിൽക്കാൻ പ്ലാനുണ്ടോ
വിൽക്കാൻ പ്ലാനുള്ളവരാണെങ്കിൽ ഇനിയും സമയമായിട്ടില്ല. കാരണം ഇനി വരാനിരിക്കുന്നത് സ്വർണത്തിൻ്റെ കാലമാണ്. ഇന്ന് സ്വർണ വാങ്ങിയിട്ടുണ്ടെങ്കിൽ അതിൻ്റെ ഇരട്ടി കൊയ്യാം. അതിനാൽ വിറ്റൊഴിവാക്കാതെ അനുയോജ്യമായ സമയത്തിനായി കാത്തിരിക്കൂ.
-
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications