Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഒരു പവന്‍ 52160 രൂപയ്ക്ക് കിട്ടും; 30000 രൂപ കൈയ്യില്‍ ബാക്കി, കാശ് വെറുതെ കളയണോ?

കൊച്ചി: സ്വര്‍ണവില അടിക്കടി ഉയരുന്ന വേളയില്‍ വിപണിയിലെ ട്രെന്‍ഡ് മാറുന്നു. ആഭരണം വാങ്ങുന്നവര്‍ കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തെ ആശ്രയിക്കുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് രണ്ട് വര്‍ഷത്തിനിടെ 40000 രൂപയില്‍ നിന്ന് 80000 രൂപയായി. ഇനിയും വര്‍ധിക്കുമെന്നും വിലയിരുത്തലുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പുതിയ തീരുമാനം നാളെ വരുന്നതോടെ സ്വര്‍ണവിലയുടെ ഗതി മാറുമെന്നാണ് പ്രതീക്ഷ.

ഈ സാഹചര്യത്തില്‍ സ്വര്‍ണം ആഭരണം എന്ന രീതിയില്‍ വാങ്ങുന്നവര്‍ 18, 14, 9 കാരറ്റുകളിലേക്ക് തിരിയുകയാണ്. 22 കാരറ്റിന് മാസങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ 18 കാരറ്റിന്. ഇതോടെ കൗമാരക്കാരും യുവജനങ്ങളും കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത് 14 കാരറ്റ് സ്വര്‍ണം ആണത്രെ. ഈ സ്വര്‍ണത്തിന്റെ ആവശ്യം 18 ശതമാനം വര്‍ധിച്ചു എന്നാണ് വ്യാപാരികള്‍ പറയുന്നത്.

gold price today 14 carat

എല്ലാ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിനും ഇപ്പോള്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവയുടെ വിശ്വാസ്യതയും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് ആവശ്യക്കാര്‍ ഏറിയത്. അതേസമയം, ജിഎസ്ടി മൂന്ന് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറയ്ക്കണം എന്ന വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

സ്വര്‍ണത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ അടുത്തിടെ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാനമായ പ്രഖ്യാപനം ഇന്ത്യയും നടത്തുമെന്ന് കരുതിയെങ്കിലും ഡ്രോബാക്ക് ഡ്യൂട്ടി അല്‍പ്പം ഉയര്‍ത്തി കയറ്റുമതി പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്തത്. ജിഎസ്ടിയില്‍ കേന്ദ്രം തൊട്ടിട്ടില്ല. എങ്കിലും 14 കാരറ്റ് വാങ്ങുമ്പോള്‍ മറ്റു സ്വര്‍ണത്തെ ആശ്രയിച്ച് വലിയ വിലക്കുറവാണ്.

ഇന്നത്തെ സ്വര്‍ണവില

14 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് കേരളത്തിലെ വില 6520 രൂപയാണ്. ഒരു പവന്‍ വേണമെങ്കില്‍ 52160 രൂപ മതിയാകും. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10190 രൂപയും പവന് 81520 രൂപയുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 30000 രൂപയോളം കുറവാണ് 14 കാരറ്റിന്. ആഭരണം ധരിക്കുക, സമ്മാനം നല്‍കുക എന്ന ലക്ഷ്യം മാത്രമുള്ളവര്‍ക്ക് ഈ സ്വര്‍ണംതന്നെ ധാരാളം.

അതേസമയം, 14 കാരറ്റ് സ്വര്‍ണത്തിന് ചില മറുവശങ്ങളുണ്ട്. ആഭരണം വാങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. 58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ്, വെള്ളി എന്നിവയും അടങ്ങിയതാണ് 14 കാരറ്റ്. അതായത്, സമ്പൂര്‍ണമായ സ്വര്‍ണം അല്ല എന്ന് ചുരുക്കം. വില്‍ക്കുന്ന വേളയിലും ഇതേ മൂല്യമേ കിട്ടൂ. ആഭരണം മാത്രമാണ് ഈ കാരറ്റില്‍ ലഭിക്കുക. മാത്രമല്ല, സ്വര്‍ണപ്പണയത്തിന് ഈ ആഭരണങ്ങള്‍ സ്വീകരിക്കുകയുമില്ല. തിളക്കം അല്‍പ്പം കുറവായിരിക്കും.

എല്ലാ ജ്വല്ലറികളിലും 14 കാരറ്റ് സ്വര്‍ണം ലഭിക്കില്ല. മാത്രമല്ല, വലിയ സൈസ് ആഭരണങ്ങളും കുറവായിരിക്കും. പണിക്കൂലി കൂടുതലാണ് എന്നതാണ് മറ്റൊരു തിരിച്ചടി. ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും വിലയുടെ ആനുപാതികമായി കുറയുമെന്നത് നേട്ടവുമാണ്. നിക്ഷേപം എന്ന നിലയില്‍ 14 കാരറ്റ് സ്വര്‍ണത്തെ കാണാനാകില്ല. എന്നാല്‍ ആഭരണമായി ധരിക്കാം. നഗര മേഖലയിലാണ് ഇത്തരം ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+