Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കില്‍; ഇനിയും കുറയുമോ... ട്രെന്‍ഡ് മാറി വിപണി

42000ത്തില്‍ താഴെയാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ സ്വര്‍ണവില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില താഴുന്ന രീതിയില്‍ ട്രെന്‍ഡ് മാറുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വില കുറയുകയാണ് ചെയ്തത്. എന്നാല്‍ ബുധനാഴ്ച വിലയില്‍ മാറ്റമില്ല. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. വരും ദിവസങ്ങളില്‍ ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില ഇടിയും.

എന്നാല്‍ പലപ്പോഴും സ്വര്‍ണവില സുസ്ഥിരമായി നില്‍ക്കാറില്ല. ഏറിയും കുറഞ്ഞുമെല്ലാം മാറ്റം വരാം. കഴിഞ്ഞ മാസം വലിയ രീതിയില്‍ ഉയര്‍ന്ന സ്വര്‍ണം ഇപ്പോള്‍ 42000ല്‍ താഴെയാണ്. പുതിയ വില സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം...

ഇന്നത്തെ സ്വര്‍ണവില അറിയാം

ഇന്നത്തെ സ്വര്‍ണവില അറിയാം

കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5240 രൂപയാണ് വില. പവന് 41920 രൂപയും. ഇന്ന് വിലയില്‍ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ചയുള്ള വില തുടരുകയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിലയില്‍ 160 രൂപയുടെ കുറവ് വന്നിരുന്നു. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ ശേഷമാണ് സ്വര്‍ണം ഇടിയുന്നത് എന്നത് എടുത്തുപറയേണ്ടതാണ്.

ദേശീയതലത്തില്‍ നേരിയ കുറവ്

ദേശീയതലത്തില്‍ നേരിയ കുറവ്

അതേസമയം, ഇന്ന് ദേശീയതലത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. എങ്കിലും കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രധാന നഗരങ്ങളില്‍ വില അല്‍പ്പം കൂടും. നേരിയ രീതിയില്‍ വില കുറഞ്ഞു വരുന്നുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും വിലയില്‍ മാറ്റം വരാമെന്നാണ് സ്വര്‍ണവ്യാപാരികള്‍ സൂചിപ്പിക്കുന്നത്.

വ്യാപാരികള്‍ പറയുന്നത്

വ്യാപാരികള്‍ പറയുന്നത്

വിപണിയില്‍ സുസ്ഥിരമായ സാഹചര്യം തിരിച്ചുവന്നിട്ടില്ല എന്നതാണ് വ്യാപാരികളെ ആശങ്കയിലാക്കുന്നത്. വരും ദിവസങ്ങളില്‍ വില കുറയുമെന്നോ കൂടുമെന്നോ പറയാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് അവര്‍ വിശദീകരിക്കുന്നു. വില കൂടുമ്പോള്‍ സ്വര്‍ണാഭരണ വില്‍പ്പനയില്‍ ഇടിവ് വരുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണ കോയിന് ആവശ്യക്കാര്‍ ഏറിയെന്നും കൊച്ചിയിലെ ചില വ്യാപാരികള്‍ സൂചിപ്പിക്കുന്നു.

ഡോളറും സ്വര്‍ണവും

ഡോളറും സ്വര്‍ണവും

ഡോളറിന്റെ മൂല്യത്തില്‍ വരുന്ന മാറ്റം സ്വര്‍ണവിലയിലും വ്യതിയാനത്തിന് കാരണമാകും. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില ഇടിയുകയാണ് ചെയ്യുക. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില ഉയരുകയും ചെയ്യും. ഡോളറിനെതിരെ ആഗോള വിപണിയില്‍ മല്‍സരിക്കുന്ന പ്രധാന കറന്‍സികള്‍ക്ക് മൂല്യമേറുന്ന വേളയില്‍ അവയുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണം.

ഭീതി ഒഴിയാതെ വിപണി

ഭീതി ഒഴിയാതെ വിപണി

ആഗോള സാമ്പത്തിക രംഗം അസ്ഥിരമായതാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ആശ്രയിക്കാന്‍ കാരണം. വിപണി അസ്ഥിരമാകുന്ന വേളയില്‍ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകളെല്ലാം സ്വര്‍ണം വാങ്ങിക്കൂട്ടും. രാജ്യത്തിന്റെ കരുതല്‍ സ്വര്‍ണം ഉയര്‍ത്തുന്നത് നേട്ടമാണ്. ഈ ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. മാന്ദ്യ ഭീതിയുള്ളതിനാല്‍ പ്രധാന കമ്പനികള്‍ ചെലവ് ചുരുക്കാന്‍ നോക്കുന്നതും വിപണിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+