സ്വർണ വില ഇന്നും ഉയർന്നു: റെക്കോർഡ് നിരക്കിന് അരികില്‍, വില 50000 ത്തിലേക്ക്?
സ്വർണ വിലയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് നവംബർ മാസം കടന്നു പോയത്. നവംബർ 29 ന് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തി. പിന്നാലെ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് വീണ്ടും സ്വർണ വില വലിയ തോതില്‍ ഉയർന്നിരിക്കുകയാണ്. ഇതോടെ ഡിസംബറിലും സ്വർണ വില പുതിയ ഉയരങ്ങള്‍ താണുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
22 കാരറ്റ് സ്വർണത്തില്‍ ഇന്ന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ വില പവന് 46160 രൂപ എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ ദിവസം 480 രൂപ കുറഞ്ഞതോടെ പവന്റെ വില 46000 ത്തിലേക്ക് എത്തിയിരുന്നു. ഗ്രാമിന് 20 രൂപ വർധിച്ചതോടെ ഇന്നലത്തെ 5750 എന്നതില്‍ നിന്നും വില 5770 ലേക്ക് എത്തി.

22 കാരറ്റിന് സമാനമായ നിരക്കില്‍ 24 കാരറ്റിലും 18 കാരറ്റിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റില്‍ പവന് 176 രൂപ വർധിച്ച് 50360 എന്ന നിരക്കിലേക്ക് എത്തി. ഗ്രാം വില 6295. 18 കാരറ്റില്‍ പവന് 136 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വലി 37768 എന്നതിലേക്ക് എത്തി. ഗ്രാം വില - 4721.
നവംബർ മാസത്തില്‍ 22 ഗ്രാമിന് പവന് 45120 എന്ന നിരക്കിലായിരുന്നു സ്വർണ വിപണി ആരംഭിച്ചത്. നവംബർ 13 ന് വില 44360 രൂപയായിരുന്നു. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കും ഇത് തന്നെ. നവംബർ 29 ന് പവന് 600 രൂപ ഉയർന്നതോടെ വില ആദ്യമായി 46480 എന്നതിലേക്ക് എത്തി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ഇത് തന്നെ. ഗ്രാമിന്
ഇതിനു മുൻപ് ഒക്ടോബർ 28ന് ആണ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു. നവംബർ മാസത്തില്‍ ആയിരത്തിലേറെ രൂപയുടെ വർധനവാണ് സ്വർണത്തിലുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണ വിലയില്‍ വർധനവുണ്ടായിട്ടുണ്ട്. യുഎസിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഏഴ് മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് ഉയർന്നത്.
വ്യാഴാഴ്ച സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,041.76 ഡോളറായി വ്യാപാരം നടത്തിയിരുന്നു. തുടർച്ചയായ രണ്ടാം പ്രതിമാസ നേട്ടമാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.2024-ൽ സ്വർണവില ഔൺസിന് 2,400 ഡോളറിലെത്താനുള്ള സാധ്യതയുണ്ട്. എങ്കില്‍ സംസ്ഥാനത്തും വില പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കും.












Click it and Unblock the Notifications