Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തന്നെ; 4300 രൂപയുടെ നേട്ടം, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 4300 രൂപയുടെ കുറവാണ് ഇന്ന്. മാത്രമല്ല, മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുമാണ്. സ്വര്‍ണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാകും ഉചിതം. അതേസമയം, വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണ് പൊതുവേ വിപിണിയിലുള്ളത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് തുടരുന്നതിനാല്‍ സ്വര്‍ണവില കൂടുമെന്ന് കരുതുന്നവരുണ്ട്. അതേസമയം, ചൈനയും അമേരിക്കയും തമ്മിലുള്ള ചുങ്കപ്പോരില്‍ സമവായ ചര്‍ച്ചകള്‍ക്ക് വഴി തെളിഞ്ഞതിനാല്‍ സ്വര്‍ണവില കുറയുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ വിലയില്‍ വലിയ മാറ്റത്തിന് പകരം ചാഞ്ചാട്ടത്തിനാണ് സാധ്യത. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

gold price kerala may3

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 70040 രൂപയാണ് വില. ഗ്രാമിന് 8755 രൂപയും. 18 കാരറ്റ് ഗ്രാമിന് 7185 രൂപയാണ് നല്‍കേണ്ടത്. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ചേരുമ്പോള്‍ ആഭരണത്തിന് വില ഇനിയും കൂടും. 22 കാരറ്റ് ആഭരണം പവന്‍ വില 76000 വരെ എത്തിയേക്കും. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 109 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ലത് 18 കാരറ്റ് സ്വര്‍ണമാണ്. 22 കാരറ്റിനേക്കാള്‍ 10000ത്തിലധികം രൂപയുടെ കുറവുണ്ടാകും. അതേസമയം, 22 കാരറ്റ് ആഭരണങ്ങള്‍ മാത്രമാണ് ബാങ്കുകളില്‍ വായ്പയ്ക്ക് ഈടായി സ്വീകരിക്കുക. സ്വര്‍ണം നിക്ഷേപമായി മാത്രം കരുതുന്നവര്‍ക്ക് ആഭരണം വാങ്ങുന്നത് നഷ്ടമുണ്ടാക്കും. പകരം സ്വര്‍ണ ബാറുകള്‍, കോയിനുകള്‍ എന്നിവ വാങ്ങുന്നതാണ് നല്ലത്.

അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ സ്വര്‍ണവില വരുംദിവസങ്ങളില്‍ ഉയരാനുള്ള സാധ്യത തള്ളാനാകില്ല. ഡോളറിനെതിരെ 84.58 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം. ഡോളര്‍ സൂചിക 100ല്‍ എത്തുകയും ചെയ്തു. ഡോളര്‍ കരുത്ത് കൂടുന്നത് സ്വര്‍ണവില കുറയുമെന്ന സൂചനയും നല്‍കുന്നു. ഇതാണ് വിപണിയില്‍ സമ്മിശ്ര സൂചനകളാണ് ലഭിക്കുന്നത് എന്ന് പറയാന്‍ കാരണം.

രാജ്യാന്തര വിലയില്‍ വന്‍ ഇടിവ്

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3240 ഡോളറാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത് 3340 ഡോളര്‍ വരെ എത്തിയിരുന്നു. നൂറ് ഡോളറില്‍ അധികം കുറഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം. രാജ്യാന്തര വിപണിയില്‍ വില കുതിച്ച വേളയില്‍ കേരളത്തില്‍ പവന് 74320 രൂപയായി ഉയര്‍ന്നിരുന്നു. നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം കാണിക്കുന്നില്ല എന്നത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയാണ്.

ഈ വേളയില്‍ ആഭരണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്. അതേസമയം, ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡിന് 61 ഡോളര്‍ ആയി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇത് നേട്ടമാണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചതും ചൈനയില്‍ നിന്ന് എണ്ണയ്ക്കുള്ള ആവശ്യം കുറഞ്ഞതുമാണ് വില താഴാന്‍ കാരണമത്രെ.

അതേസമയം, സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴുന്ന ട്രെന്‍ഡിലാണ് എന്ന് കരുതുന്ന വിപണി നിരീക്ഷകരുണ്ട്. ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സാഹചര്യത്തില്‍ വിറ്റ് ലാഭം കൊയ്യുന്ന ട്രെന്‍ഡ് കാണിച്ചിരുന്നു. മാത്രമല്ല, ആഭരണ വിപണിയില്‍ ആവശ്യക്കാര്‍ കുറയുകയും ചെയ്തു. ആഭരണം ആവശ്യമുള്ളവര്‍ പഴയ ആഭരണം മാറ്റി വാങ്ങാനാണ് അക്ഷയതൃതീയ ദിലസത്തില്‍ പോലും ശ്രമിച്ചത്. എങ്കിലും കേന്ദ്ര ബാങ്കുകള്‍ വഴി ഓരോ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് സ്വര്‍ണവില വര്‍ധിക്കുമോ എന്ന ആശങ്ക ബാക്കിയാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+