സ്വർണ വില ഇനി കുതിക്കാന്‍ പോകുന്നോ? രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ പറയുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല. മൂന്ന് ദിവസത്തെ തുടർച്ചയായ വർധനവിന് ശേഷമാണ് ഇന്ന് വില സ്ഥിരത തുടരുന്നത്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 43,600 രൂപയിലാണ് വെള്ളിയാഴ്ചയിലെ വില. ഒരു ഗ്രാം സ്വർണത്തിന് 5,450 രൂപ നൽകണം. കഴിഞ്ഞ ദിവസം പവന് 160 രൂപ ഉയർന്നതോടെയായിരുന്നു സ്വർണ വില ഈ നിരക്കിലേക്ക് എത്തിയത്. ഈ വില ഇന്നും തുടരുന്നു.
ആഗസ്ത് മാസത്തിന്റ പകുതി വരേയും സ്വർണ വില ഇടിയുന്ന പ്രവണതയായിരുന്നു വിപണിയിലുണ്ടായിരുന്നത്. സമീപ മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വരേയും വില എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ വില മുന്നോട്ടാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചപ്പോള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ഇതേ നിരക്കില്‍ വർധനവുണ്ടായി. ഇതോടെ 320 രൂപയാണ് മൂന്ന് ദിവസം കൊണ്ട് ഉയർന്നത്.

ഓഗസ്റ്റ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാല്‍ പിന്നീട് വിവിധ ദിവസങ്ങളിലായി 720 രൂപ കുറഞ്ഞ് 17-)ാം തിയതി 43280 എന്ന നിലയിലേക്ക് എത്തി. ഇതാണ് ഈ മാസത്തെ ഏറ്റഴും താഴ്ന്ന നിരക്ക്. ഈ വില 21 വരെ തുടർന്നു. തുടർന്നാണ് വിലയില്‍ വർധനവ് ഉണ്ടാകാന്‍ തുടങ്ങിയത്. ജുലൈ 20 ന് രേഖപ്പെടുത്തിയ 44560 രൂപയാ സമീപ മാസങ്ങളിലെ ഏറ്റവും ഉയർന്ന് നിരക്ക്.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളർ കഴിഞ്ഞ ദിവസം ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ സ്വർണവില രണ്ടാഴ്‌ചത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. ഇതോടെയാണ് സംസ്ഥാനത്തും സ്വർണ വില മുന്നോട്ട് കുതിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ച് ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു രാജ്യാന്തര വിപണയിലെ സ്വർണ വില.
സമീപ ദിവസങ്ങളില്‍ വീണ്ടും സ്വർണ വില വർധിച്ചേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഉയരുന്ന പണപ്പെരുപ്പം മൂലം യുഎസ് ഫെഡ് റിസർവ് കൂടുതൽ നിരക്ക് വർധന വരുത്തുന്നത് സ്വർണ വിലയെ ബാധിച്ചേക്കും. അമേരിക്കയ്ക്ക് പുറമെ യൂറോപ്യൻ സെൻട്രൽ ബാങ്കുകളും പലിശ നിരക്ക് വർധിപ്പിക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications