സ്വര്‍ണവില 1200 രൂപ വീണ്ടും കുറഞ്ഞു; വന്‍ ഇടിവില്‍ സ്വര്‍ണം, പുതിയ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. രാവിലെ 600 രൂപ കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷം 1200 രൂപ താഴ്ന്നു. ഇനിയും വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ 4382 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം ഇപ്പോള്‍ 3900ത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലും വില കുറയുന്നത്.
അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര കരാറിന് ധാരണയായത് വിപണിക്ക് ഉത്തേജനം നല്‍കിയിട്ടുണ്ട്. ഓഹരി വിപണി കുതിക്കുമെന്നാണ് കരുതുന്നത്. ഈ വേളയില്‍ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുകയാണ്. സ്വര്‍ണം വിറ്റഴിക്കല്‍ കൂടി വരികയാണെന്നും ഇതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 91280 രൂപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം 90400 രൂപയായി കുറഞ്ഞു. ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 89800 രൂപയായി വീണ്ടും താഴ്ന്നു. ഉച്ചയോടെ വീണ്ടും കുറഞ്ഞ് 88600 രൂപയിലെത്തി. ഇനിയും വില കുറയുമെന്ന വാര്‍ത്തകള്‍ ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതാണ്.
22 കാരറ്റ് ഗ്രാമിന് 11075 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റ് ഗ്രാമിന് 9110 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7100 രൂപയും ഒമ്പത് കാരറ്റ് ഗ്രാമിന് 4600 രൂപയുമാണ് പുതിയ വില. വെള്ളിയുടെ വില ഗ്രാമിന് 155 എന്ന നിരക്കില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് രാവിലെ ഔണ്‍സ് സ്വര്‍ണത്തിന് 3970 ഡോളറിലെത്തിയിരുന്നു. ഇപ്പോള്‍ 3900ത്തിലേക്ക് അടുത്തിരിക്കുകയാണ്.
8760 രൂപയുടെ കുറവ് നേട്ടമായി
കേരളത്തില്‍ സ്വര്‍ണവില ഈ മാസം ആദ്യവാരത്തില്‍ വലിയ കുതിപ്പാണ് നടത്തിയത്. പവന്‍ സ്വര്‍ണത്തിന് 97360 രൂപ വരെ ഉയര്‍ന്നു. വൈകാതെ ഒരു ലക്ഷം കടന്ന് ഒന്നേകാല്‍ ലക്ഷം രൂപ വരെ എത്തുമെന്ന് പ്രചാരണവുമുണ്ടായി. എന്നാല്‍ പിന്നീട് വിപണിയില്‍ വലിയ ട്വിസ്റ്റാണ് കണ്ടത്. ഓരോ ദിവസവും രണ്ടുനേരം വച്ചു വില ഇടിയാന്‍ തുടങ്ങി. ഇങ്ങനെയാണ് ഇന്നത്തെ വിലയിലെത്തിയത്. ഇതോടെ 8760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
അമേരിക്കയും ചൈനയും ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളാണ്. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ വരികയും ഓഹരി വിപണികള്‍ കുതിക്കുകയും ചെയ്യും. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്ന മാറ്റം. ഇതോടെ സ്വര്‍ണം വിറ്റ് പല നിക്ഷേപകരും ഓഹരി വിപണിയില്‍ സജീവമാകുകയാണ്.
അതേസമയം, അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിവരം. പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില കൂടുകയാണ് ചെയ്യുക. എന്നാല്‍ പുതിയ വിപണി സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നത് വലിയ തോതില്‍ സ്വര്‍ണത്തെ ബാധിക്കില്ല എന്നും വിലയിരുത്തലുണ്ട്. ബുധനാഴ്ച പലിശ കുറയ്ക്കുമ്പോള്‍ ഇതിന്റെ പ്രതിഫലനം വ്യാഴാഴ്ചയാണ് വിപണിയിലുണ്ടാകുക.












Click it and Unblock the Notifications