സ്വര്‍ണവില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു; റെക്കോര്‍ഡ് തകര്‍ച്ച, വന്‍ വീഴ്ചയില്‍ നഷ്ടം 21840 രൂപ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. രാവിലെ 1820 രൂപ കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷം 800 രൂപ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണ വ്യാപാരം. ദേശീയ വിപണിയിലും അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇനിയും ഇടിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദിവസങ്ങള്‍ക്കം തിരിച്ചുകയറുമെന്നും പ്രവചനമുണ്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ക്രൂഡ് ഓയില്‍ വില കുതിച്ചുകയറുകയാണ്. ഡോളര്‍ സൂചികയും ഇതോടൊപ്പം കയറിയതോടെ മറ്റു കറന്‍സികള്‍ കൂപ്പുകുത്തി. ഈ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് കുറഞ്ഞതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. മറ്റൊന്ന് അമേരിക്കയില്‍ പലിശ നിരക്ക് ഇനിയും ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ്. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ കൂടുതല്‍ പേര്‍ സ്വര്‍ണം വിട്ട് ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയും.

gold price kerala september28 afternoon

കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ വില

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13765, പവന്‍ വില 110120
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11310, പവന്‍ വില 90480
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8810, പവന്‍ വില 70480
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5680, പവന്‍ വില 45440

ഉച്ചയ്ക്ക് സ്വര്‍ണ വില കുറഞ്ഞു

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13665, പവന്‍ വില 109320
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11225, പവന്‍ വില 89800
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8745, പവന്‍ വില 69960
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5640, പവന്‍ വില 45120.

സ്വര്‍ണ വിപണിയില്‍ ശക്തമായ തിരുത്തല്‍ തുടരുകയാണെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരി 29ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം 5594 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വില 4165 ഡോളറിലേക്ക് താഴ്ന്നു. അതായത് 25 ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഇതിന്റെ പ്രതിഫലനം കേരള വിപണിയിലും വ്യക്തമാണ്. ജനുവരി 29ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന് 131160 എന്ന റെക്കോര്‍ഡ് വില രേഖപ്പെടുത്തിയിരുന്നു. ഇന്ന് പവന്‍ വില 109320 ആയി താഴ്ന്നതോടെ റെക്കോര്‍ഡ് നിരക്കില്‍ നിന്ന് 21840യുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 2730 രൂപയുടെ കുറവാണ് 8 മാസത്തിനിടയില്‍ രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma