Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഇന്ന് വാങ്ങാം; സ്വര്‍ണവില കുത്തനെ താഴ്ന്നു!! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...

ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന്. 320 രൂപയാണ് പവന് ഇന്ന് കുറവ് വന്നിരിക്കുന്നത്‌

കൊച്ചി: കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവില ഇടിയുന്നു. ഇന്ന് വലിയ തോതില്‍ സ്വര്‍ണവില കുറഞ്ഞു. വരും ദിവസങ്ങളിലും നേരിയ കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുദിവസമായി വിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്.

ഇന്ന് പവന് 320 രൂപയുടെ കുറവ് രേഖപ്പെടുത്തി. വിവാഹ ആഷോഷങ്ങള്‍ ഉള്‍പ്പെടെ നടത്താനിക്കുന്നവര്‍ക്ക് വളരെ ആശ്വാസമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിപ്പോള്‍. വില സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇങ്ങനെ...

സര്‍വകാല റെക്കോര്‍ഡില്‍ നിന്ന് താഴേക്ക്

സര്‍വകാല റെക്കോര്‍ഡില്‍ നിന്ന് താഴേക്ക്

ഫെബ്രുവരി ഒന്നിന് സ്വര്‍ണവില പവന് 42200 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം 200 രൂപ വര്‍ധിച്ചു. ഫെബ്രുവരി മൂന്നിന് സര്‍വകാല റെക്കോര്‍ഡിട്ടു. 42880 രൂപയാണ് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വില. പിന്നീട് നേരിയ തോതില്‍ കുറഞ്ഞു വരുന്നതാണ് കണ്ടത്. ഇടയ്ക്ക് വില കൂടുമെന്ന തോന്നലുണ്ടാക്കിയ ശേഷമാണ് സ്വര്‍ണം ഇടിയാന്‍ തുടങ്ങിയത്.

ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 41600 രൂപയാണ് വില. ഗ്രാമിന് 5200 രൂപയും. വരും ദിവസങ്ങളിലും വിലയില്‍ നേരിയ ഇടിവിന് സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ല. എങ്കിലും വിലയ വര്‍ധനവുണ്ടാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

ഈ വില മലയാളി താങ്ങില്ല

ഈ വില മലയാളി താങ്ങില്ല

ഗ്രാമിന് 5200 രൂപ എന്നത് മലയാളികള്‍ക്ക് താങ്ങാവുന്നതിലും ഉയര്‍ന്ന വിലയാണെന്ന് വ്യാപാരികള്‍ സമ്മതിക്കുന്നു. 4800ലേക്ക് കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്നും അവര്‍ വ്യക്തമാക്കി. ഘട്ടങ്ങളായി വില കുറഞ്ഞ് ഇതിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. എങ്കിലും പൊടുന്നനെയുള്ള വലിയ വിലയിടിവ് ഉടനുണ്ടാകില്ല. വില കൂടിയ സാഹചര്യത്തില്‍ ഗോള്‍ഡ് കോയിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.

ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

സ്വര്‍ണവില നിയന്ത്രിക്കുന്നത് ആഗോളതലത്തിലുള്ള ചില സാഹചര്യങ്ങള്‍ കൂടിയാണ്. ഡോളറിന്റെ മൂല്യം കുറയുന്ന വേളയില്‍ സ്വര്‍ണവില വര്‍ധിക്കുകയാണ് ചെയ്യുക. മാത്രമല്ല, സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുമെന്ന ഭീതിയും സ്വര്‍ണത്തിന് വില ഉയര്‍ത്തും. ട്വിറ്റര്‍, ആപ്പിള്‍, ഗൂഗിള്‍ ഉള്‍പ്പെടെ വന്‍കിട കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നതും മറ്റും നിക്ഷേകരില്‍ വലിയ ഭീതി സൃഷ്ടിച്ചിരുന്നു.

മറിച്ചു സംഭവിക്കുമ്പോള്‍

മറിച്ചു സംഭവിക്കുമ്പോള്‍

ഡോളര്‍ ഇന്‍ഡക്‌സില്‍ വരുന്ന മാറ്റങ്ങളാണ് ഡോളറിന്റെ മൂല്യം തീരുമാനിക്കുന്നത്. ഡോളറുമായി മല്‍സരിക്കുന്ന മറ്റു കറന്‍സികള്‍ക്ക് മൂല്യം കൂടിയാല്‍ അവര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങും. ഇതോടെ വില വര്‍ധിക്കും. ആഗോളതലത്തില്‍ സാമ്പത്തിക ഭീതി ഉടലെടുത്താന്‍ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കും. ഇതും വില കൂടാന്‍ കാരണമാണ്. മറിച്ചു സംഭവിക്കുമ്പോവാണ് വിലയില്‍ ഇടിവ് വരുന്നത്.

മലയാളി മാറ്റേണ്ട ശീലം

മലയാളി മാറ്റേണ്ട ശീലം

അതേസമയം, സ്വര്‍ണവില ക്രമാതീതമായി ഉയരുമ്പോള്‍ അമിതമായ സ്വര്‍ണഭ്രമം ഒഴിവാക്കണമെന്ന് ഉപദേശിക്കുന്നവരും നിരവധിയാണ്. യുവ തലമുറയില്‍ ആഭരണത്തോടുള്ള താല്‍പ്പര്യം കുറഞ്ഞത് ഇത്തരക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. സ്വര്‍ണത്തെ ആസ്തിയായി കാണുന്നതിലേക്ക് മാറേണ്ടിയിരിക്കുന്നു. എങ്കിലും സ്വര്‍ണം തൊടാതെ ഒരു ആഘോഷവും മലയാളിക്കില്ല എന്നാണ് സത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+