Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാഴ്ച്ചയ്ക്കിടെ 1500 രൂപ കുറഞ്ഞു; സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ് ടൈം!! ഈ മാസത്തെ താഴ്ന്ന നിരക്ക്

ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം വില്‍പ്പന നടത്തുന്നത്. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ താഴുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില്‍പ്പന. ഇന്ന് പവന് 160 രൂപയാണ് താഴ്ന്നത്. മൂന്നാഴ്ചയ്ക്കിടെ 1500ഓളം രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. സ്വര്‍ണവില കുത്തനെ വര്‍ധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ഓരോ ദിവസവും നേരിയ കുറവ് സംഭവിക്കുന്നത്.

ഈ മാസം രണ്ടിന് സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയ സ്വര്‍ണത്തിന് 41440 രൂപയാണ് ഇന്നത്തെ പവന്‍ വില. വരും ദിവസങ്ങളിലും നേരിയ കുറവിന് സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

സ്വര്‍ണവിലയില്‍ പ്രതീക്ഷ

സ്വര്‍ണവിലയില്‍ പ്രതീക്ഷ

സ്വര്‍ണവില കേരളത്തില്‍ കുറഞ്ഞുവരികയാണ്. ആഗോള തലത്തിലും ഇതേ സാഹചര്യമാണുള്ളത്. വലിയ തോതിലുള്ള ഇടിവുണ്ടാകുന്നില്ലെങ്കിലും ക്രമേണയുള്ള കുറവാണ് സംഭവിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. എങ്കിലും ആഗോള തലത്തില്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല.

സ്വര്‍ണം ഇന്നത്തെ വില

സ്വര്‍ണം ഇന്നത്തെ വില

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5180 രൂപയാണ് വില. പവന് 41440 രൂപയും. പവന് 160 രൂപ ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയും താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില്‍പ്പന. ഇതേ വിലയില്‍ കഴിഞ്ഞ 17നും വില്‍പ്പന നടന്നിരുന്നു എങ്കിലും പിന്നീട് വില വര്‍ധിക്കുകയായിരുന്നു. ഇനിയും വില കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് വ്യാപാരികള്‍ പറയുന്നു.

ഗ്രാമിന് 4800 രൂപയാകണം

ഗ്രാമിന് 4800 രൂപയാകണം

ഗ്രാമിന് 4800 രൂപ എന്ന നിലയിലേക്ക് എത്തണമെന്നാണ് വ്യാപാരികളുടെ നിലപാട്. എങ്കില്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് അവര്‍ പറയുന്നു. വില പവന് 40000 കടന്ന ശേഷം ആഭരണങ്ങളുടെ വില്‍പ്പനയില്‍ ഇടിവ് വന്നിട്ടുണ്ട്. പഴയ സ്വര്‍ണം വിറ്റ് പുതിയത് വാങ്ങിയാണ് വിവാഹ പാര്‍ട്ടിക്കാര്‍ വരെ ഇടപാട് നടത്തുന്നതെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ സൂചിപ്പിച്ചു.

ഇടത്തരക്കാര്‍ ചെയ്യുന്നത്

ഇടത്തരക്കാര്‍ ചെയ്യുന്നത്

വില കൂടിയ സാഹചര്യത്തില്‍ കോയിനുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. നിക്ഷേപം എന്ന നിലയില്‍ കാണുന്നവരാണ് കോയിനുകള്‍ വാങ്ങുക. ആവശ്യമുള്ള ഘട്ടത്തില്‍ വിറ്റ് പണമാക്കാന്‍ എളുപ്പമുള്ള മാര്‍ഗമെന്ന നിലയില്‍ ഇടത്തരക്കാരും ഇത്തരത്തില്‍ ഗോള്‍ഡ് കോയിനുകള്‍ വാങ്ങി സൂക്ഷിക്കാറുണ്ട്. വില കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ആഭരണങ്ങളുടെ വില്‍പ്പനയും മെച്ചപ്പെട്ടേക്കും.

സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണം

സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണം

പവന് 42200 രൂപ എന്നതായിരുന്നു ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ വില. പിന്നീട് വന്‍തോതില്‍ വില ഉയര്‍ന്നു. രണ്ടാം തിയ്യതി 42880 രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതില്‍ സര്‍വകാല റെക്കോര്‍ഡാണിത്. എന്നാല്‍ പിന്നീട് കുറയുന്നതാണ് കണ്ടത്. ഇന്നത്തെ വിലയുമായി കണക്കാക്കുമ്പോള്‍ മൂന്നാഴ്ചയ്ക്കിടെ 1440 രൂപയുടെ കുറവ് പവന്‍ വിലയിലുണ്ടായി.

വില കൂടുന്ന കാരണങ്ങള്‍

വില കൂടുന്ന കാരണങ്ങള്‍

ആഗോള സാമ്പത്തിക സാഹചര്യം, ഡോളറിന്റെ മൂല്യം, കേന്ദ്ര ബാങ്കുകളുടെ നിലപാടുകള്‍ എന്നിവയെ എല്ലാം ആശ്രയിച്ചാണ് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുക. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയും. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യമുണ്ടാകുമ്പോള്‍ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഈ വേളയിലും വില ഉയരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+