Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില മൂന്നുവട്ടം കുറഞ്ഞു; പവന് ഇന്നു മാത്രം 5240 രൂപ വീണു, ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇതാണ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്ന് മൂന്ന് തവണ വില കുറഞ്ഞു. ഓരോ തവണയും വലിയ അളവിലാണ് വില ഇടിഞ്ഞത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇത് നല്ല അവസരമാണ്. അതേസമയം, ഇനിയും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഒരു ദിവസം മാത്രം 5000 രൂപയില്‍ അധികം കുറയുന്നത് സമീപ ദിവസങ്ങളില്‍ ആദ്യമാണ്.

4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി; ഒരു ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടി, തിരഞ്ഞെടുപ്പ് സമ്മാനം
4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി; ഒരു ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടി, തിരഞ്ഞെടുപ്പ് സമ്മാനം

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5000 ഡോളറിന് മുകളിലുണ്ടായിരുന്ന വില ഇപ്പോള്‍ 4615 ആയി ഇടിഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. രൂപ കരുത്താര്‍ജിക്കുക കൂടി ചെയ്താല്‍ ഇനിയും വില കുറയും. എന്നാല്‍ രൂപ വലിയ മൂല്യ നഷ്ടമാണ് നേരിടുന്നത്. 93.65 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് രൂപ.

gold price updates

സ്വര്‍ണത്തില്‍ ഇപ്പോള്‍ കാണുന്ന വില ഇടിവ് സ്ഥായി ആണ് എന്ന് കരുതരുത്. വില ഏത് സമയവും തിരിച്ചുകയറിയേക്കാം. അതുകൊണ്ടുതന്നെ സ്വര്‍ണാഭരണം ഉള്‍പ്പെടെ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ബുക്ക് ചെയ്യുന്ന സമയത്തെയും വാങ്ങുന്ന സമയത്തെയും വിലയില്‍ ഏതാണോ കുറവ്, ആ വിലക്ക് സ്വര്‍ണം കിട്ടാന്‍ അഡ്വാന്‍സ് ബുക്കിങ് സഹായിക്കും.

വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച

അതേസമയം, അഡ്വാന്‍സ് ബുക്കിങിന് അടുത്തിടെ ജ്വല്ലറി വ്യാപാരികള്‍ ചില നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. 30 ദിവസത്തേക്ക് മാത്രമാണ് ബുക്കിങ്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ 30 ശതമാനം തുക നല്‍കുകയും വേണം. ആഗോള വിപണിയില്‍ വില അതിവേഗം മാറുന്ന സാഹചര്യത്തില്‍ ദീര്‍ഘകാലത്തേക്കുള്ള ബുക്കിങ് ജ്വല്ലറി വ്യാപാരികള്‍ക്കു നഷ്ടം വരുത്തുമെന്ന് മനസിലാക്കിയാണിത്.

ഇന്ന് സ്വര്‍ണവിലയില്‍ വന്ന മാറ്റം

കേരളത്തില്‍ ഇന്ന് മൂന്ന് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാവിലെ 2040 രൂപ കുറഞ്ഞ് പവന്‍ വില 113400 രൂപയായി. ഉച്ചയ്ക്ക് 2000 രൂപ കുറഞ്ഞ് വില 111400 രൂപയിലെത്തി. വൈകീട്ട് വില വീണ്ടും കുറഞ്ഞ് 110200 രൂപയായി. ഏറ്റവും ഒടുവില്‍ 1200 രൂപയാണ് കുറഞ്ഞത്. എല്ലാംകൂടി ചേരുമ്പോള്‍ ഇന്നുമാത്രം 5240 രൂപയുടെ ഇടിവുണ്ടായി.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എണ്ണയുടെയും വാതകത്തിന്റെയും വില കുതിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് പലിശ ഉയര്‍ത്തുമെന്ന് കരുതിയത്. എന്നാല്‍ നിലവിലെ നിരക്ക് തുടരട്ടെ എന്നും വിപണിയിലെ മാറ്റം പരിശോധിച്ച് തീരുമാനിക്കാമെന്നുമാണ് ബാങ്ക് തീരുമാനിച്ചത്.

ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം

ഇതേ നിലപാട് ലോകത്തെ മറ്റു പ്രധാന ബാങ്കുകളും സ്വീകരിച്ചേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇനിയും നീണ്ടുപോകുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ പണപ്പെരുപ്പത്തിന് സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കം ശക്തിപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍ സ്വര്‍ണവില വീണ്ടും ഇടിയാനാണ് സാധ്യത. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് ഒരു തിരിച്ചടിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+