സ്വര്‍ണ വില ഏറ്റവും കുറഞ്ഞ നിരക്കില്‍... ഇന്ന് തന്നെ വാങ്ങിയാല്‍ ലാഭം; രണ്ടാം വട്ടവും ഇടിഞ്ഞ് സ്വര്‍ണം

കഴിഞ്ഞ നവംബര്‍ തൊട്ട് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 40000 ത്തില്‍ താഴെ സ്വര്‍ണം വ്യാപാരം നടത്തിയിട്ടില്ല

GOLD1

കൊച്ചി: സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന ഓരോ മാറ്റവും അറിയാന്‍ മലയാളികള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അണിയാനുള്ള ആഭരണം എന്ന നിലയില്‍ നിന്ന് ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലേക്ക് സ്വര്‍ണം മാറിയിട്ട് നാളേറെയായി. അതിനാല്‍ തന്നെ വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണ വില അറിയുക എന്നത് മലയാളിയുടെ നിത്യജീവിതത്തിലെ കാര്യമായി മാറിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വര്‍ണവില പിടിവിട്ട് ഉയരാനുള്ള ഒരു പ്രവണത കാണിക്കുന്നുണ്ട്. 2022 നവംബറിന് ശേഷം ഇതിന് ആക്കം കൂടുകയും ചെയ്തിട്ടുണ്ട്. 40000 കടന്നാണ് സ്വര്‍ണവില കുതിച്ച് കൊണ്ടിരിക്കുന്നത്. ഇതില്‍ നിന്ന് കുറയുന്ന ഒരു പ്രവണത സ്വര്‍ണവിലയില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ 41000 വും 42000 വും കടന്ന് കുതിക്കുന്ന തരത്തില്‍ സ്വര്‍ണ വില എത്തിയിട്ടുണ്ട് താനും.

തുടര്‍ച്ചയായി രണ്ടാം ദിവസവും വില താഴോട്ട്

തുടര്‍ച്ചയായി രണ്ടാം ദിവസവും വില താഴോട്ട്

പുതുവര്‍ഷം കഴിഞ്ഞ് രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴും ഈ പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ആളുകളെ ആശ്വാസത്തിലാഴ്ത്തി തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞിരിക്കുകയാണ്. ഇന്നലെ പവന് 80 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. ഇന്നും പവന് 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം

ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം

ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണ വില ഇന്ന് ഒരു ഗ്രാമിന് 5,240 രൂപയായും ഒരു പവന്‍ സ്വര്‍ണത്തിന് 41,920 രൂപയായും കുറഞ്ഞു. ഫെബ്രുവരി മാസത്തില്‍ ഇന്ന് വരേയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ആയ 42,880 രൂപയ്ക്കായിരുന്നു ഒരു പവന്‍ സ്വര്‍ണം വിറ്റിരുന്നത്. ഈ മാസം ഇതിന് മുമ്പ് ഫെബ്രുവരി നാലിനും ഫെബ്രുവരി 10 നും 41920 രൂപയായിരുന്നു സ്വര്‍ണ വില.

സ്വര്‍ണം വാങ്ങാന്‍ ഇന്ന് തന്നെ പോകണം

സ്വര്‍ണം വാങ്ങാന്‍ ഇന്ന് തന്നെ പോകണം

വില കുറഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാണ്. പ്രത്യേകിച്ച് കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍. വില ഏത് നിമിഷം വേണമെങ്കിലും കൂടാന്‍ സാധ്യതയുള്ളതിനാല്‍ വില കുറയുമ്പോള്‍ തന്നെ സ്വര്‍ണം വാങ്ങി വെക്കുന്നതാണ് ബുദ്ധി. ഈ വര്‍ഷം ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ വിലക്ക് സ്വര്‍ണം വിറ്റത് ജനുവരി രണ്ടിനാണ്. അന്ന് പവന് 40,360 രൂപയായി വില മാറിയിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി കൂടിയത് 3000 രൂപ!

കഴിഞ്ഞ രണ്ട് മാസമായി കൂടിയത് 3000 രൂപ!

എന്നാല്‍ പിന്നീട് ക്രമാനുഗതമായി സ്വര്‍ണം വില വര്‍ധിപ്പിക്കുകയായിരുന്നു. ജനുവരി മാസത്തില്‍ മാത്രം 1520 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്വര്‍ണം പവന് 1480 രൂപയാണ് കൂടിയത്. ഡിസംബര്‍ ഒന്നിന് ഏറ്റവും കുറഞ്ഞ വിലയായ 39000 രൂപയില്‍ ആയിരുന്നു വ്യാപാരം നടത്തിയത്. ഫെബ്രുവരിയില്‍ ഇത് വരെയുള്ള കണക്കെടുത്ത് നോക്കുമ്പോഴും ഏറ്റവും കൂടുതല്‍ തവണയും സ്വര്‍ണ വില കൂടുകയാണ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരിയിലും കൂടും

ഫെബ്രുവരിയിലും കൂടും

ഫെബ്രുവരി 1 ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കൂടി 42,400 രൂപയില്‍ എത്തി. രണ്ടിന് ഇത് 480 രൂപ കൂടി 42,880 രൂപയും ആയി. എന്നാല്‍ ഫെബ്രുവരി 3 ന് 400 രൂപ കുറഞ്ഞതോടെ സ്വര്‍ണ വില 42,480 രൂപയില്‍ എത്തി. ഫെബ്രുവരി 4 നും 5 നും 41920 രൂപയില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തിയത്. ആറിന് 200 രൂപ കൂടി 42,120 രൂപയായില്‍ എത്തി. ഫെബ്രുവരി 7 ന് 80 രൂപ കൂടിയതോടെ 42,200 രൂപയായി. എട്ടിനും ഇതേ വിലയില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തിയത്.

ഇന്നത്തെ വെള്ളി വില ഇങ്ങനെ

ഇന്നത്തെ വെള്ളി വില ഇങ്ങനെ

ഫെബ്രുവരി ഒമ്പതിന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കൂടി 42,320 രൂപയില്‍ എത്തിയെങ്കിലും പത്തിന് 400 രൂപ കുറഞ്ഞതോടെ 41920 ല്‍ എത്തി. ഫെബ്രുവരി 11 ന് 160 രൂപ കൂടി 42,080 രൂപയില്‍ എത്തിയ. ഫെബ്രുവരി 12 നും ഈ വില തുടര്‍ന്നു. ഫെബ്രുവരി 13 ന് 80 രൂപ കുറഞ്ഞ് 42000 ത്തില്‍ എത്തി. അതേസമയം ഇന്ന് വെള്ളി വിലയില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 72.50 രൂപയയും എട്ട് ഗ്രാമിന് 580 രൂപയുമാണ് ഇന്നത്തെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+