സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വേണം; വില കൂടുന്നു... ഇന്നത്തെ സ്വര്‍ണവില അറിയാം
വരും ദിവസങ്ങളിലും വില ഉയരുമോ എന്നാണ് ഉപഭോക്താക്കള്‍ക്ക് അറിയേണ്ടത്. ആവശ്യക്കാരെല്ലാം അഡ്വാന്‍സ് ബുക്കിങ് നടത്തുന്നുവെന്ന് വ്യാപാരികള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ആഗോള വിപണിയിലും വില കൂടിയിട്ടുണ്ട്. മാര്‍ച്ച് മാസം തുടങ്ങിയ ശേഷം അല്‍പ്പാല്‍പ്പമായി വില ഉയരുകയാണ്. ഈ ട്രെന്‍ഡ് തുടരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ഫെബ്രുവരിയില്‍ വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം ഫെബ്രുവരി അവസാനമായപ്പോഴേക്കും വില കുറയുന്നതിലേക്ക് എത്തിയിരുന്നു.
എന്നാല്‍ മാര്‍ച്ച് മാസം തുടങ്ങിയതോടെ നേരിയ തോതില്‍ ഉയരുന്നതാണ് പ്രകടമാകുന്നത്. മാര്‍ച്ച് ഒന്നിന് 41280 രൂപയായിരുന്നു വില. പിന്നീടുള്ള ഓരോ ദിവസവും വില കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 41480 രൂപയാണ് വില. ഗ്രാമിന് 5185 രൂപയും. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിവരം....

തിരിച്ചുകയറുന്നത് ഇങ്ങനെ
കഴിഞ്ഞ മാസമാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത്. ഫെബ്രുവരി രണ്ടിന് 42880 രൂപ എന്നതായിരുന്നു പവന്‍ വില. പിന്നീട് ഘട്ടങ്ങളായി കുറഞ്ഞ് ഫെബ്രുവരി അവസാനിക്കുമ്പോള്‍ 41080 രൂപയിലെത്തി. മാര്‍ച്ച് മാസം തുടങ്ങിയപ്പോള്‍ ട്രെന്‍ഡ് മാറുകയാണ്. വില ഉയരുകയാണിപ്പോള്‍. ദിവസങ്ങള്‍ക്കിടെ 400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

വില ഉയരുന്നത് എന്തുകൊണ്ട്
സ്വര്‍ണവില ഇനിയും നേരിയ തോതില്‍ ദിവസവും ഉയരാനാണ് സാധ്യത എന്ന് നിരീക്ഷകര്‍ പറയുന്നു. ഡോളര്‍ നടത്തിയ മുന്നേറ്റം നിലനിര്‍ത്താന്‍ സാധിച്ചില്ല എന്നതാണ് ഇതിന് കാരണം. ഡോളര്‍ ഇന്‍ഡക്‌സില്‍ 105 വരെ എത്തിയിരുന്നു. എന്നാല്‍ ഡോളര്‍ ഇപ്പോള്‍ മൂല്യം കുറയുകയാണ്. ഇതാണ് സ്വര്‍ണവില ഉയരാന്‍ ഒരു കാരണം.

വന്‍ വിലക്കുറവുണ്ടാകില്ല
സ്വര്‍ണവില കൂടുന്നത് ആഭരണ പ്രേമികള്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിവരമാണ്. വിവാഹ ആവശ്യക്കാര്‍ സ്വര്‍ണം അഡ്വാന്‍സ് ബുക്കിങ് നടത്തുക പതിവാണ്. ചിലര്‍ പഴയ സ്വര്‍ണം മാറ്റി പുതിയ സ്വര്‍ണം വാങ്ങുകയും ചെയ്യുന്നു. സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള വിലക്കുറവ് ഇനി സംഭവിക്കാനിടയില്ല എന്നാണ് വിലയിരുത്തല്‍.

സ്വര്‍ണം വാങ്ങിക്കൂട്ടുന്നു
ആഗോള തലത്തില്‍ സാമ്പത്തിക സാഹചര്യം മാറിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യ ഭീതി നിലനില്‍ക്കുന്നു. ഈ ഘട്ടത്തില്‍ വ്യക്തികളും രാജ്യങ്ങളും സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയും സ്വര്‍ണം വാങ്ങുക്കൂട്ടുകയും ചെയ്യുന്നത് പതിവാണ്. ഡോളര്‍ ഇതര കറന്‍സികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതും വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

സ്വര്‍ണമില്ലാതെ എന്ത് ആഘോഷം
സ്വര്‍ണ വ്യാപാരികള്‍ പറയുന്നത് വിലയില്‍ വലിയ ഇടിവ് ഉണ്ടാകാന്‍ ഇടയില്ല എന്നാണ്. ഇത് വ്യാപാരത്തെ സാരമായി ബാധിക്കുമെന്ന് അവര്‍ ആശങ്കപ്പെടുന്നു. സ്വര്‍ണം ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 45000 രൂപ വരെ വേണ്ടി വരും എന്നതാണ് അവസ്ഥ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത് അപ്രാപ്യമാണ്. എങ്കിലും സ്വര്‍ണില്ലമിാതെ ഒരു ആഘോഷവും മലയാളിക്കില്ല എന്നതാണ് മറ്റൊരു കാര്യം.












Click it and Unblock the Notifications