Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; വിറ്റഴിക്കലില്‍ വീണു, മാറാതെ വെള്ളി, ഇന്നത്തെ പവന്‍ വില

കൊച്ചി: സ്വര്‍ണവില കഴിഞ്ഞ ദിവസം നടത്തിയ വന്‍ കുതിപ്പ് ഇന്നില്ല. നേരിയ തോതില്‍ വില കുറയുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന വേളയില്‍ വിറ്റഴിച്ച് ലാഭം കൊയ്യല്‍ ശക്തമായതോടെ വില താഴുകയായിരുന്നു. മാത്രമല്ല, അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ എടുക്കുന്ന തീരമാനം കാത്തിരിക്കുകയാണ് വിപണി.

യുഎഇ മോഡലില്‍ കുവൈത്ത്; 15 വര്‍ഷം വരെ താമസിക്കാന്‍ അനുമതി, കുടുംബാംഗങ്ങള്‍ക്കും അവസരം
യുഎഇ മോഡലില്‍ കുവൈത്ത്; 15 വര്‍ഷം വരെ താമസിക്കാന്‍ അനുമതി, കുടുംബാംഗങ്ങള്‍ക്കും അവസരം

യുദ്ധം അവസാനിച്ചു എന്ന വിവരം വന്ന പിന്നാലെ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. എന്നാല്‍ വലിയ തോതിലുള്ള ഇടിവുണ്ടായില്ല. ക്രൂഡ് ഓയില്‍ വില യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്താന്‍ മാസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ഇതും സ്വര്‍ണവിപണിയില്‍ നിന്ന് നിക്ഷേപകര്‍ വലിയാന്‍ കാരണമായിട്ടുണ്ട്.

gold price kerala june16-

കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 13875 രൂപയായി. ഒരു പവന് 120 രൂപ കുറഞ്ഞ് 111000 രൂപയുമായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, വെള്ളിയുടെ ഗ്രാം വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 265 രൂപയാണ് ഇന്നത്തെ നിരക്ക്. പത്ത് ഗ്രാമിന് 2650 രൂപ നല്‍കണം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് സംബന്ധിച്ച തീരുമാനം ബുധനാഴ്ച എടുക്കും. വ്യാഴാഴ്ച മുതല്‍ ഇതിന്റെ മാറ്റം വിപണിയില്‍ പ്രതിഫലിക്കും.

ഒരു പവന്‍ ആഭരണം വാങ്ങുമ്പോഴുള്ള ചെലവ്‌

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11400 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 91200 രൂപ നല്‍കണം. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8880 രൂപയും പവന് 71040 രൂപയുമാണ് നല്‍കേണ്ടത്. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 5725 രൂപയും പവന് 45800 രൂപയും നല്‍കണം. കാരറ്റ് കുറയുന്നതിന് അനുസരിച്ച് ഓരോ കാരറ്റിലും സ്വര്‍ണത്തിന്റെ അംശം കുറവായിരിക്കും.

കെഎസ്ആര്‍ടിസി സൗജന്യ യാത്ര പണം വാരല്‍ തന്ത്രം; 2 അവധി കൂടി വരും, പാളിയാല്‍ വന്‍ നഷ്ടം
കെഎസ്ആര്‍ടിസി സൗജന്യ യാത്ര പണം വാരല്‍ തന്ത്രം; 2 അവധി കൂടി വരും, പാളിയാല്‍ വന്‍ നഷ്ടം

ക്രൂഡ് ഓയില്‍ ബാരല്‍ വില ഇന്ന് 83 ഡോളറിന് താഴെയാണ്. ഡോളര്‍ സൂചിക 99.70ലാണുള്ളത്. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞാല്‍ ഡോളറിന്റെ മൂല്യം ഇനിയും താഴുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഇന്ന് രൂപ അല്‍പ്പം നില മെച്ചപ്പെടുത്തി. ഡോളറിനെതിരെ 94.53 എന്ന നിരക്കിലാണ് രൂപയുള്ളത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4327 ഡോളറാണ് ഇന്നത്തെ വില. ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റമാണ് ഇന്ന് കാണുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.20 ലക്ഷം രൂപ ചെലവായേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.10 ലക്ഷം രൂപ കിട്ടാനാണ് സാധ്യത. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 114560 രൂപയും ഏറ്റവും കുറഞ്ഞ പവന്‍ വില 106800 രൂപയുമാണ്. വ്യാഴാഴ്ച മുതല്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നു എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+