Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്ന് എത്ര? 3815 രൂപയ്ക്ക് സ്വര്‍ണം കിട്ടും; ആഭരണം വാങ്ങാന്‍ ഇതുമതി, പവന്‍-ഗ്രാം വില

കൊച്ചി: കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74200 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില അല്‍പ്പം കുറഞ്ഞ ശേഷം മുന്നേറ്റം തുടങ്ങിയിട്ടുണ്ട്. ഡോളറും രൂപയും അല്‍പ്പം മൂല്യം കൂടിയിട്ടുണ്ട്. ഡോളര്‍ സൂചിക 98ന് തൊട്ടുതാഴെ എത്തിയപ്പോള്‍ രൂപയുടെ വിനിമയ നിരക്ക് 87.41 ആയി. ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞ് 65.80 ഡോളര്‍ ആയി. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില മാറ്റമില്ലാതെ 122 രൂപയില്‍ നില്‍ക്കുകയാണ്.

ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വിപണിക്ക് അല്‍പ്പം ഉണര്‍വ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ സാമ്പത്തിക സാഹചര്യം സ്വര്‍ണത്തെ നേരിട്ട് ബാധിക്കുന്നതാണ്. ഫെഡ് റിസര്‍വ് ചെയര്‍മാന്റെ വരാനിരിക്കുന്ന പ്രതികരണം വിപണി ഉറ്റുനോക്കുകയാണ്. കേരളത്തില്‍ കുറഞ്ഞ വിലയ്ക്കും കൂടിയ വിലയ്ക്കും സ്വര്‍ണം ലഭിക്കും. അറിയാം വിശദാംശങ്ങള്‍...

gold price kerala august18-

ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9 കാരറ്റ് സ്വര്‍ണം വാങ്ങാം. ഇതിന് ഗ്രാം വില 3815 രൂപയാണ്. 37.5 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും ഉള്‍പ്പെടുന്നതാകും ഈ സ്വര്‍ണം. ആഭരണം മാത്രമേ ഈ പരിശുദ്ധിയില്‍ കിട്ടുകയുള്ളൂ. എന്നാല്‍ എല്ലാ ജ്വല്ലറികളിലും ലഭിക്കാന്‍ സാധ്യതയില്ല. പ്രമുഖ ബ്രാന്‍ഡ് ജ്വല്ലറികളിലെല്ലാം ലഭിക്കുകയും ചെയ്യും.

14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5930 രൂപയാണ് ഇന്നത്തെ വില. 58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും ഉള്‍പ്പെടുന്നതാകും ഈ പരിശുദ്ധിയിലെ ആഭരണം. സ്വര്‍ണ നാണയങ്ങളോ സ്വര്‍ണക്കട്ടികളോ ഈ കാരറ്റില്‍ ലഭിക്കില്ല. ആഭരണം കൊതിക്കുന്നവര്‍ക്ക് ഈ സ്വര്‍ണം നല്ല ഒപ്ഷനാണ്. ചെറിയ കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി അല്‍പ്പം കൂടും. എങ്കിലും വ്യത്യസ്ത ഡിസൈനില്‍ ആഭരണം ലഭിക്കുമെന്നതാണ് നേട്ടം.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില 7615 രൂപയാണ്. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും ചേര്‍ത്തുള്ള ആഭരണങ്ങളാണ് ഈ കാരറ്റില്‍ ലഭിക്കുക. കേരളത്തിലെ മിക്ക ജ്വല്ലറികളിലും ഈ പരിശുദ്ധിയിലുള്ള ആഭരണങ്ങള്‍ ലഭ്യമാണ്. സ്വര്‍ണവില വലിയ തോതില്‍ ഉയര്‍ന്നതോടെയാണ് ആഭരണപ്രേമികള്‍ 18 കാരറ്റിലേക്ക് തിരിഞ്ഞതും വ്യത്യസ്തമായ മോഡല്‍ ആഭരണങ്ങള്‍ ഇറങ്ങിയതും.

സാധാരണ സ്വര്‍ണാഭരണം മലയാളികള്‍ വാങ്ങാറുള്ളത് 22 കാരറ്റ് സ്വര്‍ണമാണ്. ഗ്രാമിന് 9270 രൂപയാണ് ഈ കാരറ്റ് സ്വര്‍ണത്തിന്റെ വില. ആഭരണം മാത്രമല്ല, കോയിനുകളും ഇതില്‍ ലഭിക്കും. ബാങ്കുകളില്‍ വായ്പയ്ക്ക് വേണ്ടി സ്വീകരിക്കുന്നത് ഇത്തരം ആഭരണങ്ങളാണ്. ഈ സ്വര്‍ണം ഒരു പവന് 74200 രൂപയാണ് ഇന്ന് നല്‍കേണ്ടത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 3347 ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ഇതേനിരക്ക് തുടര്‍ന്നാല്‍ കേരളത്തില്‍ നാളെ വില കൂടും.

ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലി ചുരുങ്ങിയത് അഞ്ച് ശതമാനം വേണ്ടി വരും. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടേയും സംഖ്യ ചേര്‍ത്തുള്ള തുകയുടെ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം. കൂടാതെ ഹാള്‍മാര്‍ക്കിങ് ചാര്‍ജും. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് സ്വര്‍ണത്തിന്റെ പരിശുദ്ധിയും ജ്വല്ലറിയുടെ വിവരങ്ങളുമെല്ലാം വ്യക്തമാക്കുന്നതാണ്. തിരിച്ചു വില്‍ക്കുന്ന വേളയില്‍ ഇത് ഉപകാരപ്പെടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+