Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിച്ച് സ്വര്‍ണവില; രണ്ട് തവണ ഉയര്‍ന്നു... വരും ദിവസങ്ങളിലും വര്‍ധിക്കും, പുതിയ നിരക്ക് അറിയാം

കൊച്ചി: സ്വര്‍ണവിലയില്‍ അഭൂതപൂര്‍വമായ വര്‍ധനവിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലേക്കെത്തിയ സ്വര്‍ണം ഇനി ഉയരും. വെള്ളിയാഴ്ച വില നേരിയ തോതില്‍ ഉയര്‍ന്നെങ്കിലും ശനിയാഴ്ച വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരു പോലെ ഞെട്ടിച്ച് രണ്ട് തവണ വര്‍ധിച്ചു. രാവിലെ പതിവ് പോലെയുള്ള വര്‍ധനവിന് ശേഷം ഉച്ചയ്ക്ക് ശേഷവും വില കൂടി.

ആഗോള വിപണിയിലെ സാഹചര്യം മാറി മറിയുകയാണ്. അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിച്ചതും ബോണ്ട് യീല്‍ഡ് കുതിച്ചതും വിപണിയില്‍ പ്രതിഫലിച്ചിരുന്നു. അമേരിക്ക നവംബറിലെ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ലെന്ന സൂചന വന്നതോടെയാണ് നേരിയ വര്‍ധനവ് തുടങ്ങിയത്. എന്നാല്‍ ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിടുകയാണ്.

gold-price

സ്വര്‍ണവിലയില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 42680 രൂപയായിരുന്നു. കുറഞ്ഞ് 41920 രൂപയിലേക്ക് എത്തിയത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായി. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വില കൂടുന്നതാണ് കാണുന്നത്. ശനിയാഴ്ച രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 320 രൂപയും വര്‍ധിച്ച് പവന് 42520 രൂപയായി. ഗ്രാമിന് 5315 രൂപയാണ് നല്‍കേണ്ടത്.

ഒരു മാസം മുമ്പ് എണ്ണവില ബാരലിന് 75 ഡോളറായിരുന്നു. സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം കുറച്ചതോടെ വില ഉയര്‍ന്ന് ബാരലിന് 96 ഡോളറിലെത്തിയത് വിപണിയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് വില കുത്തനെ ഇടിയുന്നതാണ് കണ്ടത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 84 ഡോളറിലേക്ക് കൂപ്പുകുത്തിയ എണ്ണവില ഇനി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയ വേളയില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നതാണ് വിപണിയില്‍ കണ്ടത്. യുദ്ധം അല്‍പ്പം ശമിച്ച് വിലയിലെ ആശങ്ക ഒഴിഞ്ഞുവരുന്നതിനിടെയാണ് ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം തുടങ്ങിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം വരും ദിവസങ്ങളില്‍ വിപണിയില്‍ കണ്ടേക്കാം. എണ്ണവില ഉള്‍പ്പെടെ ഉയരാനാണ് സാധ്യത.

യുദ്ധ സാഹചര്യം വിപണിക്ക് തിരിച്ചടിയാണ്. ആശങ്കയിലാകുന്ന നിക്ഷേപകര്‍ സുരക്ഷിത കേന്ദ്രം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കും. സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നതോടെ വില സ്വാഭാവികമായും വര്‍ധിക്കും. ഇതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലുമുണ്ടാകും. അതുകൊണ്ടുതന്നെ വില വരും ദിവസങ്ങളില്‍ ഉയര്‍ന്നേക്കും.

ശനിയാഴ്ച അതിരാവിലെയാണ് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത്. ഉച്ചയോടെ ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിച്ചു. ഇരുഭാഗത്തും മരണസംഖ്യ ഉയരുകയാണ്. യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ലോകരാജ്യങ്ങള്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വേഗത്തില്‍ യുദ്ധം അവസാനിക്കില്ലെന്നാണ് കരുതുന്നത്. ഇത് വിപണിക്ക് തിരിച്ചടിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+